ഹോപ്പ് ബ്രിഡ്‌ജസ് ആഡംസ് ലേഹ്മാൻ

ഹോപ്പ് ബ്രിഡ്ജസ് ആഡംസ് ലേമാൻ (16 ഡിസംബർ 1855 - 10 ഒക്ടോബർ 1916) ജർമ്മനിയിലെ മ്യൂണിക്കിലെ ആദ്യത്തെ വനിതാ ജനറൽ പ്രാക്ടീഷണറും ഗൈനക്കോളജിസ്റ്റുമായിരുന്നു. ഇംഗ്ലീഷ്:Hope Bridges Adams Lehmann.

ഹോപ്പ് ബ്രിഡ്‌ജസ് ആഡംസ് ലേഹ്മാൻ
Hope Bridges Adams Lehmann
ജനനം(1855-12-16)16 ഡിസംബർ 1855
മരണം10 ഒക്ടോബർ 1916(1916-10-10) (പ്രായം 60)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംgynecology
House number sign in the Adams-Lehmann-Straße in Munich, Germany. The street in the quarter Schwabing was named after her in 2004.

ഇംഗ്ലീഷ് പത്രപ്രവർത്തകനും റെയിൽവേ എഞ്ചിനീയറുമായ വില്യം ബ്രിഡ്ജസ് ആഡംസിന്റെ മകളായിരുന്നു. 1881-ൽ ഡബ്ലിനിലെ മെഡിക്കൽ രജിസ്റ്ററിൽ ചേരുന്നതിന് മുമ്പ് അവൾ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ബെഡ്‌ഫോർഡ് കോളേജിലും തുടർന്ന് ലീപ്‌സിഗ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചു. 1882-ൽ അവർ സഹഡോക്ടറായ ഓട്ടോ വാൾതറിനെ വിവാഹം കഴിച്ചു. 1886 വരെ അവർ ഫ്രാങ്ക്ഫർട്ട് ആം മെയിനിൽ ഒരുമിച്ച് മെഡിക്കൽ പ്രാക്ടീസ് നടത്തി. രണ്ടു കുട്ടികൾ ഉണ്ടായിരുന്നു.

അവൾക്ക് ക്ഷയരോഗം ബാധിച്ചതിനെത്തുടർന്ന്, ദമ്പതികൾ ബ്ലാക്ക് ഫോറസ്റ്റിൽ നോർഡ്രാക് ക്ലിനിക്ക് എന്ന സാനിറ്റോറിയം തുറന്നു. 1893 വരെ അവർ ഒരുമിച്ച് ക്ലിനിക്ക് നടത്തി, 1895-ൽ അവർ വിവാഹമോചനം നേടി. അവർ മ്യൂണിക്കിലേക്ക് മടങ്ങി, 1896-ൽ കാൾ ലേമാനെ വിവാഹം കഴിച്ചു. 1880-ൽ ജർമ്മനിയിൽ മെഡിക്കൽ ഡിപ്ലോമ നേടിയെങ്കിലും, 1904 വരെ അവളെ ഒരു ഡോക്ടറായി അംഗീകരിക്കുകയോ പരിശീലനം അനുവദിക്കുകയോ ചെയ്തില്ല.

  • Das Frauenbuch. Ein ärztlicher Ratgeber für die Frau in der Familie und bei Frauenkrankheiten. Bd. 1: Körperbau und Gesundheitspflege, Bd. 2: Krankenpflege. Süddeutsches Verlags-Institut, Stuttgart 1896
  • Die Gesundheit im Haus Adams-Lehmann, Hope Bridges. - Stuttgart: Süddeut. Verl.-Inst., 1899
  • Die Arbeit der Frau. In Zepler, Wally (1919). Sozialismus und Frauenfrage, Berlin, Bruno Cassirer, pp.46-55

റഫറൻസുകൾ

തിരുത്തുക