ഹോണോറിയ അക്കോസ്റ്റ-സിസൺ
ഹോണോറിയ അക്കോസ്റ്റ-സിസൺ (ജീവിതകാലം: 30 ഡിസംബർ 1888-19 ജനുവരി 1970) ഒരു വൈദ്യശാസ്ത്ര ഡോക്ടറായ ആദ്യത്തെ ഫിലിപ്പിനോ വനിതയാണ്.
ഹോണോറിയ അക്കോസ്റ്റ-സിസൺ | |
---|---|
ജനനം | |
മരണം | 19 ജനുവരി 1970 | (പ്രായം 81)
കലാലയം | Women's Medical College of Pennsylvania |
തൊഴിൽ | First assistant in obstetrics, Philippine General Hospital Faculty member, University of the Philippines |
അറിയപ്പെടുന്നത് | First Filipino woman to become a medical doctor Research on trophoblastic diseases and toxemias of pregnancy |
പുരസ്കാരങ്ങൾ | Presidential Medal of Merit, 1955
Gold Medal, Women’s Medical College of Pennsylvania 1959 Most Outstanding Woman Physician, Philippine Women’s Medical Association 1959 |
Honours | Stamp with her image, 1978 |
ജീവചരിത്രം
തിരുത്തുകഫിലിപ്പീൻസിൽ ജനിച്ച അവർ 1909 -ൽ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടി.[1] [2] [3] 1910-ൽ മനിലയിലെ ഫിലിപ്പൈൻ ജനറൽ ഹോസ്പിറ്റലിന്റെ മേധാവിയെ അവർ വിവാഹം കഴിക്കുകയും, അവിടെ ആദ്യം പ്രസവചികിത്സയിൽ അസിസ്റ്റൻഢെ എന്ന നിലയിൽ ജോലി നേടുകയും ചെയ്തു. [1] പിന്നീട് മനിലയിലെ സെന്റ് പോൾസ് ആശുപത്രിയിൽ പ്രസവചികിത്സയിൽ ആദ്യമായി ഒരു അസിസ്റ്റന്റായി പ്രവർത്തിക്കുകയും തുടർന്ന് 1914- ൽ ഫിലിപ്പീൻസ് സർവകലാശാലയിൽ ഫാക്കൽറ്റി അംഗമായി ചേരുകയും ചെയ്തു. [1] 1940 ആയപ്പോഴേക്കും അവർ പ്രസവചികിത്സയുടെയും ഗൈനക്കോളജിയുടെയും പ്രൊഫസറും അവിടെ പ്രസവചികിത്സ വിഭാഗം മേധാവിയുമായിരുന്നു.[1]
ഗർഭാവസ്ഥയിലെ ട്രോഫോബ്ലാസ്റ്റിക് രോഗങ്ങളെക്കുറിച്ചും പ്രീ-എക്ലാമ്പ്സിയയെക്കുറിച്ചുമുള്ള ഗവേഷണത്തിന് അവർ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നു. [4]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- 1955-ൽ രാഷ്ട്രപതി മെഡൽ
- 1959-ൽ പെൻസിൽവാനിയയിലെ വനിതാ മെഡിക്കൽ കോളേജിൽ നിന്നുള്ള സ്വർണ്ണ മെഡൽ
- 1959-ൽ ഫിലിപ്പൈൻ വിമൻസ് മെഡിക്കൽ അസോസിയേഷനിൽ നിന്നുള്ള ഏറ്റവും മികച്ച വനിതാ ഫിസിഷ്യൻ. [5]
- 1978-ൽ ഫിലിപ്പീൻസ് അവളുടെ പേരും മുഖവുമുള്ള ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. [6]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 Ogilvie, Marilyn; Harvey, Joy (2000). "Acosta-Sison, Honoria". Biographical Dictionary of Women in Science. Routledge. p. 11. ISBN 978-1-135-96343-9.
- ↑ Beltran-Gonzalez, Michaela (1984). Filipino Women in Nation Building: A Compilation of Brief Biographies. Phoenix Publishing House.
- ↑ Lee-Chua, Queena (2010-03-28). "First Filipino woman doctor". Philippine Daily Inquirer. Archived from the original on 2014-03-07. Retrieved 2015-06-08.
- ↑ Aragon, Gloria T. (2005). The Road I Travelled: A Memoir. UP Press. pp. 7–8. ISBN 9789715424912.
- ↑ Lee-Chua, Queena (2010-03-28). "First Filipino woman doctor". Philippine Daily Inquirer. Archived from the original on 2014-03-07. Retrieved 2015-06-08.
- ↑ "Philippines - Postage stamps - 1854-2013: 1978 Dr. Honoria Acosta Sison (First Filipino Woman Physician) Commemoration". Stampworld.com. Retrieved 2014-03-11.