ഹോജ് ഇ സുൽത്താനി

(ഹോജ് ഇ ഇൽതുമിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1210 മുതൽ 1236 വരെ ദില്ലി ഭരിച്ചിരുന്ന സുൽത്താൻ ഇൽതുമിഷ് തന്റെ തലസ്ഥാനമഗരമായ് ദെഹ്‌ലി ഇ കുഹ്നക്ക് തൊട്ടടുത്ത് പണി കഴിപ്പിച്ച വിശാലമായ് തടാകമാണ്‌ ഹോജ് ഇ സുൽത്താനി (Hauz-e-Sultani) അഥവാ ഹോജ് ഇ ഇൽതുമിഷ്. സുൽത്താന്റെ തടാകം എന്നാണ്‌ ഹോജ് ഇ സുൽത്താനി എന്ന പേരിന്റെ അർത്ഥം[1].

Hauz-i-Shamsi
View of Pavilion in Hauz-i-Shamsi
നിർദ്ദേശാങ്കങ്ങൾ28°30′51″N 77°10′42″E / 28.51417°N 77.17833°E / 28.51417; 77.17833
Typereservoir
Basin countriesIndia
ഉപരിതല വിസ്തീർണ്ണം2 ഹെ (5 ഏക്കർ)
അധിവാസ സ്ഥലങ്ങൾMehrauli

പിൽക്കാലങ്ങളിൽ സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജിയും, ഫിറോസ് ഷാ തുഗ്ലക്കും ഈ തടാകത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഫിറോസ് ഷാ തുഗ്ലകിന്റെ കാലത്ത് ഈ തടാകത്തിലേക്ക് വെള്ളം എത്തിച്ചിരുന്ന ചാലുകൾ അടഞ്ഞു. സുൽത്താന്റെ നിർദ്ദേശപ്രകാരം ഈ ചാലുകളും തടാകവും വൃത്തിയാക്കുകയുണ്ടായി. 200 മീറ്റർ നീളവും 125 മീറ്റർ വീതിയുമുള്ള ഈ തടാകം, കാകി സാഹിബ് അഥവാ ഖുത്ബ് സാഹിബിലെ ദാർഗാ സന്ദർശിക്കാനെത്തുന്ന തീർത്ഥാടകർ ഇന്നും ഉപയോഗിക്കുന്നുണ്ട്. അടുത്ത കാലത്തായി തടാകത്തിൽ മണ്ണടിയുകയും അതിന്റെ വൃഷ്ടിപ്രദേശങ്ങൾ സ്വകാര്യ വ്യക്തികൾ കയ്യേറുകയും ചെയ്തിട്ടുണ്ട്[2].

കൂടുതൽ അറിവിന്‌

തിരുത്തുക
  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 65, ISBN 81 7450 724
  2. http://www.rainwaterharvesting.org/Solution/History_tour6.htm
"https://ml.wikipedia.org/w/index.php?title=ഹോജ്_ഇ_സുൽത്താനി&oldid=3203081" എന്ന താളിൽനിന്ന് ശേഖരിച്ചത്