ഒന്നിലധികം ഊർജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. പെട്രോൾ എഞ്ചിനുകളുടേയും ഇലക്ട്രിക് എഞ്ചിനുകളുടേയും സമ്മിശ്രരൂപമായ ഹൈബ്രിഡ് എഞ്ചിനുകളാൽ ആണ് ഇന്നത്തെ ഏതാണ്ട് എല്ലാ ഹൈബ്രിഡ് വാഹനങ്ങളും പ്രവർത്തിക്കുന്നത്. ഇലക്ട്രിക് മോട്ടോറുകൾ തന്നെയാണ് ഒരു ഹൈബ്രിഡ് വാഹനത്തിന്റെ പ്രധാന ഘടകം. റീച്ചാർജ്ജ് ചെയ്യപ്പെടുന്ന ബാറ്ററികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങൾ.

ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവർത്തനങ്ങൾ

തിരുത്തുക

ഹൈബ്രിഡ് എഞ്ചിനുകളെ പ്രധാനമായും രണ്ടു രീതിയിൽ തരം തിരിക്കാം. മൈൽഡ് ഹൈബ്രിഡ് എന്നും ഫുൾ ഹൈബ്രിഡ് എന്നും. മൈൽഡ് ഹൈബ്രിഡിൽ ഇലക്ട്രിക് മോട്ടോർ ആണു അധിക പവർ നൽകാനായി ഉപയോഗിക്കുന്നത്. കൂടുതൽ കരുത്ത് ആവശ്യം വരുമ്പോഴൊക്കെ ഇലക്ട്രിക്ക് മോട്ടോർ എഞ്ചിനിൽ ഒരു സൈഡ് കിക്ക് പോലെ പ്രവർത്തിക്കുന്നു. (ഉദാ-ഹോണ്ട സിവിക് ഹൈബ്രിഡ്)

എന്നാൽ ഫുൾ ഹൈബ്രിഡ് ആകട്ടെ ഇതിന്റെ നേരെ വിപരീതമായാണു പ്രവർത്തിക്കുന്നത്. എഞ്ചിൻ എപ്പോഴാണോ കുറഞ്ഞ പവറിൽ പ്രവർത്തിക്കുന്നത്. അപ്പോഴാണു ഇതിൽ ഇലക്ട്രിക്കൽ എനർജി ഉപയോഗിക്കുന്നത്. അതായത് കുറഞ്ഞ പവറിൽ ഇലക്ട്രിക്കൽ ബാറ്ററിയും കൂടിയ പവറിൽ ഇന്ധനവും എഞ്ചിനെ ഡ്രൈവ് ചെയ്യുന്നതെന്നർത്ഥം. പ്രത്യേകം നിർമ്മിക്കപ്പെട്ട ബാറ്ററികളാണു ഇതിനായി ഉപയോഗിക്കുന്നത്. എഞ്ചിൻ ഡ്രൈവ് ചെയ്യുന്ന അതെ മോട്ടോറുകൾ തന്നെയാണു എയർക്കണ്ടീഷണർ, വാട്ടർ പമ്പ്, പവർ സ്റ്റിയറിംഗ് എന്നിവയ്ക്കും ആവശ്യമായ പവർ നൽകുന്നത്. (ഉദാ -ടൊയോട്ട പ്രീയുസ് ഹൈബ്രിഡ്).

പ്രത്യേകതകൾ

തിരുത്തുക

പൊതുവേ പരിസ്ഥിതി സൗഹൃദ എൻജിനാണ് ഹൈബ്രിഡ് വാഹനങ്ങളുടെ ഹൃദയം. മറ്റ് എൻജിനുകളെ അപേക്ഷിച്ച് അന്തരീക്ഷമലിനീകരണം കുറവാണ് ഇവയ്ക്ക്. നിലവിൽ പല വികസിത രാജ്യങ്ങളും ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം കാറുകൾക്ക് വൻ നികുതി ഇളവുകളാണ് പല വിദേശ രാജ്യങ്ങളിലും നൽകി വരുന്നത്. നോർവ്വെയിൽ 29.1% ആണു ഇലക്ട്രിക്/ഹൈബ്രിഡ് കാറുകൾ എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഓയിൽ സമ്പന്ന രാഷ്ട്രമായ നോർവ്വെയിൽ 110 ഇന്ത്യൻ രൂപയാണു ഒരു ലിറ്റർ പെട്രോളിനു ഈടാക്കുന്നത് എന്നത് ഇതിന്റെ കൂടെ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്. ഹൈബ്രിഡ് കാറുകൾ യാത്രാസുഖത്തിനും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. പ്രമുഖ കാർ നിർമ്മാതാക്കളായ ടൊയോട്ടയുടെ കാംമ്രി ഹൈബ്രിഡ് മോഡൽ 0 -100 കിലോമീറ്റർ വേഗത കൈവരിക്കനെടുക്കുന്ന സമയം 9.2 സെക്കന്റുകൾ മാത്രമാണു്.

ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിൽ

തിരുത്തുക

2030 ഓടെ പഴയ വാഹനങ്ങൾ നിരത്തിൽ നിന്നു അപ്രത്യക്ഷ്യമാവമെന്നു കരുതപ്പെടുന്നു. അതു മാത്രമല്ല കേന്ദ്ര ഊർജ്ജ മന്ത്രാലയം ഇലക്ട്രിക്/ ഹൈബ്രിഡ് വാഹനങ്ങൾക്ക് പൂജ്യം ശതമാനം ഡൗൺ പേയ്മെന്റിൽ വായ്പ നൽകുന്നു എന്നതും ഹൈബ്രിഡ് കാർ വിൽപനയുടെ ഗ്രാഫ് ഉയർത്താനാണ് സാധ്യത.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 20
"https://ml.wikipedia.org/w/index.php?title=ഹൈബ്രിഡ്_വാഹനങ്ങൾ&oldid=3950338" എന്ന താളിൽനിന്ന് ശേഖരിച്ചത്