ഹൈപ്പർ മാർക്കറ്റ്
സൂപ്പർ മാർക്കറ്റും ഡിപ്പാർട്ട്മെന്റ് സ്റ്റോറും സംയോജിപ്പിച്ചു കൊണ്ടുള്ള ബ്രഹത്തായ ചില്ലറ വ
സൂപ്പർ മാർക്കറ്റും ഡിപ്പാർട്ട്മെന്റ് സ്റ്റോറും സംയോജിപ്പിച്ചു കൊണ്ടുള്ള ബ്രഹത്തായ ചില്ലറ വിൽപ്പനശാലകളാണ് ഹൈപ്പർ മാർക്കറ്റുകൾ. ഹൈപ്പർ മാർക്കറ്റുകൾ സാധാരണയായി വൻനഗരങ്ങളിൽ മാളുകളുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ എല്ലാവിധ ആവശ്യങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനാൽ ഹൈപ്പർ മാർക്കറ്റുകൾക്ക് വലിയ ജനപ്രീതി ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റുകളുടെ വ്യാപക പ്രചാരം ചെറുകിട ചില്ലറ വിൽപ്പനശാലകളെ സാരമായി ബാധിക്കുന്നതിനാൽ ചില ഭരണകൂടങ്ങൾ ഹൈപ്പർ മാർക്കറ്റുകൾ സ്ഥാപിക്കുന്നത് നിരോധിക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
ഉൽപ്പന്ന വൈവിധ്യം
തിരുത്തുകഹൈപ്പർ മാർക്കറ്റുകളിൽ സാധാരണയായി താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾ കാണപ്പെടുന്നു.
- പ്രൊഡ്യൂസ് - പച്ചക്കറികളും പഴവർഗ്ഗങ്ങളും
- മീറ്റ് - മാംസവും മാംസ ഉൽപ്പന്നങ്ങളും
- ഡയറി - പാലും പാലുൽപ്പന്നങ്ങളും
- ഗ്രോസറി -ഭക്ഷ്യവസ്തുക്കൾ
- ബിവറേജസ് - പാനീയങ്ങൾ
- ബേക്കറി - ബേക്കറി ഉൽപ്പന്നങ്ങൾ
- ഹെൽത്ത് ആന്റ് ബ്യൂട്ടി - ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കൾ
- ഫാർമസി - മരുന്നുകൾ
- അപ്പാരൽ- തുണിത്തരങ്ങൾ
- ഇലക്ട്രോണിക്സ്
- ഗൃഹോപകരണങ്ങൾ
- ബുക്ക്ഷോപ്പ്
- ജ്യുവലറി
- കളിപ്പാട്ടങ്ങൾ
- സ്പോർട്സ് & ഫിറ്റ്നസ്
- ഗിഫ്റ്റ്