സമുദ്രനിരപ്പിൽ നിന്നുള്ള അന്തരീക്ഷമർദ്ദത്തേക്കാൾ വലിയ അന്തരീക്ഷമർദ്ദം ആവശ്യമായ ഘടകമായ ഒരു വൈദ്യചികിത്സയാണ് ഹൈപ്പർബാറിക് മെഡിസിൻ.

Hyperbaric medicine
A Sechrist Monoplace hyperbaric chamber at the Moose Jaw Union Hospital, Saskatchewan, Canada
Specialtydiving medicine, emergency medicine, ന്യൂറോളജി, infectious diseases
ICD-9-CM93.95
MeSHD006931
OPS-301 code8-721
MedlinePlus002375

ഹൈപ്പർബാറിക് ഓക്സിജൻ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളിൽ ഒരു പ്രഷർ ചേമ്പർ അടങ്ങിയിരിക്കുന്നു, അത് നല്ല ഉറപ്പുള്ളതൊ വഴക്കമുള്ളതോ ആയ നിർമ്മിതിയും 100% ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള മാർഗ്ഗമുള്ളതുമായിരിക്കും. മുൻ‌കൂട്ടി നിശ്ചയിച്ച ഷെഡ്യൂളിലായി പ്രവർത്തികൾ ചെയ്യുന്നത് പരിശീലനം ലഭിച്ചവരായിരിക്കും, ഇവർ രോഗിയെ നിരീക്ഷിക്കുകയും ആവശ്യാനുസരണം ഷെഡ്യൂൾ ക്രമീകരിക്കുകയും ചെയ്യും.

ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടുന്ന രോഗികൾക്ക് - അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം - പോലുള്ള അവസ്ഥയിൽ സാധാരണയായി ഓക്സിജൻ തെറാപ്പി നൽകേണ്ടി വരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഹൈപ്പർബാറിക് ഉപകരണങ്ങളുടെ പരിമിതമായ ഉപയോഗം നടക്കുന്നു. സ്പാനിഷ് ഇൻഫ്ലുവൻസ [1], കൊറോണ വൈറസ് രോഗം 2019 എന്നിവയ്ക്കും ഈ ചികിത്സ നൽകാറുണ്ട്. [2]

അവലംബങ്ങൾ തിരുത്തുക

  1. Sellers, L. M. (1964). "The Fallibility of the Forrestian Principle. "Semper Primus Pervenio Maxima Cum Vi". (Orval James Cunningham)." Trans Am Laryngol Rhinol Otol Soc 23: 385–405
  2. Harch PG (13 April 2020), "Hyperbaric oxygen treatment of novel coronavirus (COVID-19) respiratory failure", Medical Gas Research, vol. 10, no. 2, pp. 61–62, doi:10.4103/2045-9912.282177, PMC 7885706, PMID 32541128{{citation}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=ഹൈപ്പർബാറിക്_മെഡിസിൻ&oldid=3559205" എന്ന താളിൽനിന്ന് ശേഖരിച്ചത്