കർണ്ണാടകസംഗീതത്തിലെ പ്രശസ്തരായ സഹോദരഗായകരാണ് ഹൈദരാബാദ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഡി.രാഘവാചാരി, ഡി.ശേഷാചാരി എന്നിവർ. ഹൈദരാബാദ് നഗരവുമായുള്ള ദീർഘകാല ബന്ധം കാരണം അവർ ഹൈദരാബാദ് സഹോദരന്മാർ എന്നാണ് അറിയപ്പെടുന്നത്. [1] [2][3][4][1]

വംശാവലി

തിരുത്തുക

വിദ്വാൻ രാഘവചാരിയും വിദ്വാൻ ശേഷാചാരിയും പരമ്പരാഗത ക്ലാസിക്കൽ സംഗീതജ്ഞരുടെ കുടുംബത്തിലാണ് ജനിച്ചത്. അവരുടെ പിതാവ് ദരൂർ രത്നാമാചാര്യുലുവിൽ നിന്നാണ് അവർ പ്രാഥമിക സംഗീതപരിശീലനം നേടിയത്. അവരുടെ അമ്മ ദരൂർ സുലോചന ദേവിയും കർണാട്ടിക് ക്ലാസിക്കൽ സംഗീതജ്ഞയായിരുന്നു. [5] ഹൈദരാബാദിലെ ഗവൺമെന്റ് മ്യൂസിക് ആൻഡ് ഡാൻസ് കോളേജിൽ സുസർല ശിവറാമിന്റെ ശിക്ഷണത്തിൽ രാഘവചാരി സംഗീതത്തിൽ കൂടുതൽ വൈദഗ്ദ്ധ്യം നേടി.[1]

പ്രകടനം

തിരുത്തുക

ആകാശവാണിയും ദൂരദർശനും ഉൾപ്പെടെ ഇന്ത്യയിലെ പ്രശസ്തമായ വിവിധ സംഗീത വേദികളിൽ ഹൈദരാബാദ് ബ്രദേഴ്സ് വർഷങ്ങളായി പ്രകടനം നടത്തി. ഇന്ത്യയിലെ നിരവധി പ്രകടനങ്ങൾക്ക് പുറമേ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും അവർ സംഗീതക്കച്ചേരികൾ നടത്തിയിട്ടുണ്ട്. [2]

അവാർഡുകൾ

തിരുത്തുക

1977 ലും 1978 ലും ഹൈദരാബാദിലെ സംഗീത നാടക അക്കാദമിയുടെ മികച്ച യുവ പ്രതിഭാ പുരസ്കാരം ഹൈദരാബാദ് ബ്രദേഴ്സിന് ലഭിച്ചു. മദ്രാസ് മ്യൂസിക് അക്കാദമി തുടർച്ചയായി മൂന്നുവർഷം (1990, 1991, 1992)മികച്ച ഗായകരെന്ന നിലയിൽ അവരെ ആദരിച്ചു [2] 1993 -ൽ, മ്യൂസിക് അക്കാദമി അവർക്ക് അപൂർവമായ ത്യാഗരാജ കൃതികളുടെ മികച്ച അവതരണത്തിനുള്ള മഹാരാജപുരം വിശ്വനാഥ അയ്യർ അവാർഡ് നൽകി. [2] 1988, 1990, 1991 എന്നീ വർഷങ്ങളിൽ മികച്ച ഗായകരെന്ന നിലയിൽ കൃഷ്ണ ഗാനസഭ അവരെ ആദരിച്ചു. [2] 1992 ൽ, ജയേന്ദ്ര സരസ്വതിയുടെ 58-ാം ജന്മദിനം ആഘോഷിക്കുന്നതിനായി കാഞ്ചി കാമകോടി പീഠത്തിന്റെ ആസ്ഥാന വിദ്വാൻമാരായി ഇരുവരും നാമനിർദ്ദേശം ചെയ്യപ്പെട്ടു. [2] 2011 ൽ ചെന്നൈയിലെ മ്യൂസിക് അക്കാദമി നൽകുന്ന 'സീനിയർ ഔട്ട്‌സ്റ്റാൻഡിംഗ് വോക്കലിസ്റ്റ്സ്' അവാർഡ് അവർക്ക് ലഭിച്ചു. [2] 2012 ൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ കലാരത്ന അവാർഡ് നൽകി ആദരിച്ചു. [2] ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനുള്ള അവരുടെ സംഭാവനകൾ പരിഗണിച്ച്, ടെക്സാസിലെ ഓസ്റ്റിനിലെ ഇന്ത്യൻ സമൂഹം സംഗീത ചൂഡാമണി എന്ന പദവി നൽകി ഹൈദരാബാദ് ബ്രദേഴ്സിനെ ആദരിച്ചു. 2017 ൽ അവർക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ 'സപ്തഗിരി സംഗീത വിധ്വാൻ മണി' നൽകി ആദരിച്ചു. [6]

  1. 1.0 1.1 1.2 Ranee Kumar (19 January 2012). "At the pinnacle". The Hindu. Retrieved 8 May 2013.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Aruna Chandaraju (15 July 2012). "Music is food for the soul". Deccan Herald. Retrieved 8 May 2013.
  3. "Hyderabad Brothers". Retrieved 2021-08-09.
  4. "Hyderabad Brothers biography" (in ഇംഗ്ലീഷ്). Retrieved 2021-08-09.
  5. Ranee Kumar (19 January 2012). "At the pinnacle". The Hindu News. Retrieved 8 May 2013.
  6. Sangeet Naatak Academy award 2013"Hyderabad Brother's". Retrieved 8 May 2013.

 

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൈദരാബാദ്_ബ്രദേഴ്സ്&oldid=4079945" എന്ന താളിൽനിന്ന് ശേഖരിച്ചത്