ഒമാനിലെ സുൽത്താനായിരുന്ന ക്വാബൂസ് ബിൻ സൈദ് അൽ സൈദിന്റെ പിൻ​ഗാമിയായി 2020 ജനുവരി 11ന് നിയമിതനായ സുൽത്താൻ. 

ഒമാൻ സുൽത്താന്റെ കുടുംബത്തിൽ നിന്നുള്ള അം​ഗമാണ് പുതിയ സുൽത്താനായി ചുമതലയേറ്റെടുത്ത ഹൈതം ബിൻ താരിഖ് അൽ സൈദ്. 1954ൽ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിൽ നിന്നും പീംബോർക്ക് യൂനിവേഴ്‌സിറ്റിയിൽ നിന്നും ഉന്നത പഠനം പൂർത്തിയാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം ചെയ്തിട്ടുള്ള അദ്ദേഹം സുൽത്താൻ ഖാബൂസ് മന്ത്രിസഭയിലെ സാംസ്കാരിക പെതൃകവകുപ്പ് മന്ത്രിയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഹൈതം_ബിൻ_താരിഖ്_അൽ_സൈദ്&oldid=3276965" എന്ന താളിൽനിന്ന് ശേഖരിച്ചത്