ഹൈടെക് പച്ചക്കറിത്തൈ ഉൽപ്പാദനം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഒരു ജാപ്പനീസ് പഴമൊഴി പറയുന്നത് "വിളവിൻറെ പകുതി നിർണയിക്കുന്നത് തൈകളാണ്" എന്നാണ്. പച്ചക്കറി വിളകളുടെ പരിപൂർണ ഉൽപ്പാദനം സാധ്യമാകണമെങ്കിൽ ആരോഗ്യവും കരുത്തുമുള്ള രോഗ-കീടവിമുക്തമായ തൈകൾ ഉപയോഗിക്കണം. തൈകൾ ഏറെ ലോലവും ഇളം തണ്ടോടു കൂടെയുള്ളതും ആകയാൽ, നിരവധി രോഗ-കീടങ്ങൾ ബാധിക്കുവാൻ സാധ്യതയുണ്ട്. ആയതിനാൽ പോളിഹൗസിനുള്ളിലും തുറസ്സായ സ്ഥലത്തും നടുവാനുള്ള പച്ചക്കറി തൈകൾക്കു ശ്രദ്ധയോടെയുള്ള പരിപാലനം നൽകി വളർത്തിയെടുക്കണം. പ്രത്യേകിച്ചും അത്യുൽപ്പാദനശേഷിയുള്ള ഹൈബ്രിഡ് വിത്തുകൾക്കു വില വളരെ കൂടുതൽ ആയതിനാൽ ഒരു വിത്തുപോലും നഷ്ടപ്പെടാതെ വളർത്തിയെടുക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള ഹൈടെക് പച്ചക്കറിതൈ ഉൽപ്പാദനം ലക്ഷ്യമിടുന്നത് ഓരോ വിത്തിൽനിന്നും "ഓരോ ചെടി" എന്നതാണ്.
തൈകളുടെ ഗുണമേന്മ മാനദണ്ഡങ്ങൾ:
തിരുത്തുക- തൈകൾക്ക് തുല്യമായ ഉയരവും നിവർന്ന തണ്ടും വേണം
- സമൃദ്ധമായ വേരുവളർച്ച ഉണ്ടാകണം.
- ഇലകൾക്ക് കടുംപച്ച നിറം ഉണ്ടാകണം.
- രോഗ-കീട വിമുക്തമാകണം
- കൃത്യമായ പ്രായത്തിൽ പറിച്ചു നടണം.
1. ഹൈടെക് തൈ ഉൽപ്പാദനം
തിരുത്തുകഗുണമേന്മയും ആരോഗ്യവും കരുത്തുമുള്ള പച്ചക്കറിതൈ ഉൽപ്പാദനത്തിനുള്ള ആധുനിക സാങ്കേതികവിദ്യയാണിത്. പോളിഹൗസിനുള്ളിൽ പ്രോപഗേഷൻ ട്രേകളിൽ (പ്രോട്രേ/പ്ലഗ് ട്രേ) കൃത്രിമ മാധ്യമം നിറച്ച് വിത്തുകൾ പാകി മുളപ്പിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭാഗികമായോ പൂർണമായോ നിയന്ത്രിത അന്തരീക്ഷസാഹചര്യങ്ങളിലാണ് ഇതു ചെയ്യുന്നത്. ചകിരിച്ചോറ് (കോകോപീറ്റ്), വെർമികുലൈറ്റ്, പെർലൈറ്റ് എന്നിവ 3:1:1 അനുപാതത്തിൽ കലർത്തി മാധ്യമമായി ഉപയോഗിക്കുന്നു. 2. അടിസ്ഥാനപരമായ ആവശ്യങ്ങൾ ഹൈടെക് തൈ ഉൽപ്പാദനത്തിനായി സ്വീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു. $ ഹൈടെക് നഴ്സറിയുടെ പരിസരം ശുചിത്വവും വെടിപ്പും ഉള്ളതായിരിക്കണം. $ വിത്തുകൾ, മാധ്യമം, പ്രോട്രേകൾ നനയ്ക്കുവാനുള്ള സംവിധാനം. നടീൽയന്ത്രം എന്നിവ മുൻകൂട്ടി കരുതിയിരിക്കണം. $ വളങ്ങൾ, സസ്യസംരക്ഷണ വസ്തുക്കൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, മറ്റു വസ്തുക്കൾ തുടങ്ങിയ ഉൽപ്പാദനോപാധികളെ കുറിച്ചും അവയുടെ ഉറവിടം, ലഭ്യത എന്നിവയെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. മറ്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണം
2. മാധ്യമം
തിരുത്തുക1. കോകോപീറ്റ് (ചകിരിച്ചോറ്) ജലം വാർന്നുപോകുന്നതും വായു സഞ്ചാരം അനുവദിക്കുന്നതും അതേസമയം ഈർപ്പം നിലനിർത്തുന്നതിനും ചകിരിച്ചോറ് ഉപയോഗിക്കുന്നു. 2. വെർമികുലൈറ്റ് വളരെ ഭാരം കുറഞ്ഞതും മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ അടങ്ങിയതും ജഒ ന്യൂട്രൽ ആയതുമായ വസ്തുവാണ് വെർമികുലൈറ്റ്. സാധാരണയായി 2,4 എന്നീ ഗ്രേഡുകൾ ഉപയോഗിക്കുന്നു. 3. പെർലൈറ്റ് വൾക്കാനിക് റോക്ക് ആയ അലുമിനിയം സിലിക്കേറ്റ് പൊടിച്ച് 9800ഇ യിൽ ചൂടാക്കിയാണ് ഇത് നിർമ്മിക്കുന്നത്. വെളുത്ത നിറത്തിലുള്ള പെർലൈറ്റ് മാധ്യമത്തിൻറെ നീർവാർച്ചയും വായു സഞ്ചാരവും വർധിക്കുന്നു. മേൽപറഞ്ഞ മൂന്നു വസ്തുക്കളും യഥാക്രമം 3:1:1 എന്ന അനുപാതത്തിൽ മിശ്രണം ചെയ്യുന്നു. മിശ്രിതത്തിൽ ഓരോ വസ്തുവിൻറെയും ധർമ്മം ഇപ്രകാരമാണ്. കോകോപീറ്റ്-വളരുവാനുള്ള മാധ്യമം, ഈർപ്പം. വെർമികുലൈറ്റ്-വളരുവാനുള്ള മാധ്യമത്തിൻറെ ഭാഗം പെർലൈറ്റ്-നീർവാർച്ചയ്ക്കു സഹായിക്കുന്നു. മിശ്രണം തയ്യാറാക്കുന്നതിനുമുമ്പ് കോകോപീറ്റ് നന്നായി വെള്ളത്തിൽ കഴുകി അതിൻറെ അമ്ലത കുറയ്ക്കേണ്ടതാണ്.
3. ട്രേകൾ
തിരുത്തുകഅറകളുടെ എണ്ണം അനുസരിച്ചും വലിപ്പം അനുസരിച്ചും വിവിധ വലിപ്പത്തിലുള്ള പ്രോട്രേകളും (വിത്തുപാകുന്നതിന്) ബേസ്ട്രേകളും (പ്രോട്രേകൾ വയ്ക്കുന്നതിന്) ഉപയോഗിക്കുന്നു. പ്രോട്രേകൾ നന്നായി വൃത്തിയാക്കി അണുവിമുക്തമാക്കി ഉപയോഗിക്കണം. മാധ്യമം തയ്യാറാക്കിയശേഷം അവ ട്രേകളിൽ നിറയ്ക്കുന്നു. വിത്തുപാകുന്നത് ശ്രദ്ധയോടെ ചെയ്യേണ്ടകാര്യമാണ്. ഇതിനായി മാനുഷികാധ്വാനം കൂടുതൽ വേണ്ടിവരുന്നു. വിത്തുപാകുന്ന യന്ത്രം ഇപ്പോൾ ലഭ്യമാണ്. വിത്തുപാകിയശേഷം ട്രേകൾ 5-6 ദിവസം 280ഇ-320ഇ താപനിലയിൽ സൂക്ഷിക്കണം. അതിനുശേഷം നഴ്സറിക്കുള്ളിലേക്കു ട്രേകൾ മാറ്റാവുന്നതാണ്.
4. വിത്തുകൾ മുളയ്ക്കുവാനുള്ള സമയം
തിരുത്തുകവിവിധ വിളകളുടെ വിത്തുമുളയ്ക്കുവാനുള്ള സമയം ഇപ്രകാരമാണ്. തക്കാളി - 6 ദിവസം ക്യാപ്സികം -9 ദിവസം മുളക് - 9 ദിവസം കത്തിരി - 6 ദിവസം കാബേജ്/കോളിഫ്ളവർ - 4 ദിവസം
5. പറിച്ചുനടുവാനുള്ള സമയം
തിരുത്തുകപച്ചക്കറി ഇനങ്ങൾക്കനുസരിച്ച് പറിച്ചുനടുവാനുള്ള സമയവും വ്യത്യസ്തമായിരിക്കും. സലാഡ് വെള്ളരി - 15-20 ദിവസം തക്കാളി - 30-35 ദിവസം ക്യാപ്സിക്കം - 30-40 ദിവസം രോഗ നിയന്ത്രണത്തിനായി വിത്തുകൾ പാകുന്നതിനുമുൻപ് ഒരു കിലോ വിത്തിന് 4 ഗ്രാം ട്രൈക്കോഡെർമ എന്ന കണക്കിന് ട്രീറ്റ് ചെയ്യേണ്ടതാണ്.
6. വളപ്രയോഗം
തിരുത്തുകതാഴെപ്പറയുന്ന കണക്കിനു വളങ്ങൾ ഇലകളിൽ തളിച്ചു കൊടുക്കേണ്ടതാണ്. 8-18 ദിവസം 1919192/1 15-20 ദിവസം
7. കീടനിയന്ത്രണം
തിരുത്തുകകീടങ്ങളുടെ പ്രവേശനം തടയുന്നതിനായി ഇരട്ട വാതിൽ പ്രവേശന സംവിധാനം ഒരുക്കേണ്ടതും രണ്ടു വാതിലും ഒരേസമയം തുറന്നിടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുമാണ്. മഞ്ഞ, നീല നിറത്തിലുള്ള കെണികൾ പോളിഹൗസിനുള്ളിൽ സ്ഥാപിക്കേണ്ടതാണ്. ഇൻസെക്റ്റ് ഫ്രൂഫ് നെറ്റും പോളിഷീറ്റുകളും കീറി അതിലൂടെ കീടങ്ങൾ പ്രവേശിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. അത്തരം കേടുപാടുകൾ കണ്ടാലുടൻ തന്നെ അറ്റകുറ്റപണികൾ ചെയ്യേണ്ടതാണ്. കീടനിയന്ത്രണത്തിന് കഴിയുന്നതും ജൈവ/ജീവാണു കീടനാശിനികൾ ഉപയോഗിക്കുക. അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ദ്ധരുടെ ഉപദേശപ്രകാരം മാത്രം രാസകീടനാശിനികൾ ഉപയോഗിക്കുക.