കൊങ്കിണി ഭാഷയിലെ ഒരു സാഹിത്യകാരിയും വിവർത്തകയുമാണ് ഹേമ നായിക്. 2013 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. എട്ടോളം പുസ്തകങ്ങൾ രചിച്ചു.

ഹേമ നായിക്
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി, വിവർത്തക

ജീവിതരേഖ തിരുത്തുക

ഹേമ ധൂമാത്കർ എന്ന പേരിലെഴുതിത്തുടങ്ങിയ ഹേമയുടെ രചനകൾ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ കലഹിക്കുന്നവയാണ്. ആൺ മേൽകോയ്മയ്ക്കെതിരെയും അവ ശക്തമായ നിലപാട് സ്വീകരിച്ചു. കൊങ്കിണി സാഹിത്യത്തിലെ ഫെമിനിസ്റ്റ് പ്രവണതകളുടെ തുടക്കം ഹേമയുടെ കൃതികളിൽ ദൃശ്യമാണ്. കൊങ്കിണി യുവ സാഹിത്യകാരികൾക്കായുള്ള നിരവധി സമ്മേളനങ്ങൾ 'ചിത്രാംഗി മെല്ലാവെ' എന്ന പേരിൽ സംഘടിപ്പിക്കുന്നതിന് നേതൃത്ത്വം നൽകി.[1]

കൃതികൾ തിരുത്തുക

  • കാളി കഥ : വയാ ബൈ പാസ് (Kali Katha: Via Bypass) - അൽക്ക സരോഗിയുടെ ഹിന്ദി നോവലിന്റെ വിവർത്തനം[2]
  • ഭോഗ്‌ദണ്ഡ് (നോവൽ)

പുരസ്കാരങ്ങൾ തിരുത്തുക

  • വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം (2013)
  • ശസ്വതി അവാർഡ്
  • ടി.എം.എ. പൈ ഫൗണ്ടേഷൻ പുരസ്കാരം

അവലംബം തിരുത്തുക

  1. "'Meet the Author' Hema Naik in Mangalore on Aug 31". timesofindia.indiatimes.com. Retrieved 30 മാർച്ച് 2014. {{cite news}}: |first= missing |last= (help)
  2. http://timesofindia.indiatimes.com/city/goa/Hema-Naik-wins-Sahitya-Akademi-prize/articleshow/31811297.cms

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹേമ_നായിക്&oldid=3649699" എന്ന താളിൽനിന്ന് ശേഖരിച്ചത്