ഹെർമൻ ബോട്ടൺബ്രച്ച്
ഒരു ജർമ്മൻ ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമാണ് ഹെർമൻ ബോട്ടൺബ്രച്ച് (ജനനം സെപ്റ്റംബർ 14, 1928).
ഹെർമൻ ബോട്ടൺബ്രച്ച് | |
---|---|
ജനനം | സെപ്റ്റംബർ 14, 1928 |
മരണം | മേയ് 20, 2019 | (പ്രായം 90)
പൗരത്വം | Germany |
വിദ്യാഭ്യാസം | University of Bonn (1951) |
അറിയപ്പെടുന്നത് | ALGOL 58 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics Computer science |
സ്ഥാപനങ്ങൾ | Technische Universität Darmstadt Oak Ridge National Laboratory Primasoft |
ജർമ്മൻ സംസ്ഥാനമായ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ മുൽഹൈം ആൻ ഡർ റൂററിലായിരുന്നു ബോട്ടൺബ്രച്ച് വളർന്നത്. 1947 ൽ അദ്ദേഹം റൈനിസ്ചെ ഫ്രീഡ്രിക്ക്-വിൽഹാംസ്-യൂണിവേഴ്സിറ്റി ബോണിലിൽ ഗണിതശാസ്ത്ര പഠനം ആരംഭിച്ചു. അവിടെ അദ്ദേഹം 1951 ൽ ബിരുദം നേടി. ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡാർമ്സ്റ്റാഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ (TU Darmstadt)ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് മാത്തമാറ്റിക്സ് സ്റ്റാഫ് അംഗമായി. ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് അൽവിൻ വാൾട്ടർ ആണ്. 1957 ൽ ബോട്ടൺബ്രച്ച് അവിടെ വച്ച് ഡോക്ടറേറ്റ് നേടുകയുണ്ടായി.
വാൾട്ടറിന്റെ ശുപാർശയിൽ അതേ വർഷം തന്നെ ഒരു പുതിയ പ്രോഗ്രാമിങ് ഭാഷ വികസിപ്പിക്കാൻ അദ്ദേഹം അന്താരാഷ്ട്ര സംഘടനയിൽ ചേർന്നു. പ്രോഗ്രാമിങ് ഭാഷകൾക്ക് ഒരൊറ്റ സ്റ്റാൻഡേർഡ് എന്ന നിലയിൽ നിലവിലുള്ള അറിവിനെ സംയോജിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഫ്രീഡ്രിക്ക് പറഞ്ഞതനുസരിച്ച് ബോട്ടൺബ്രച്ച് ആണ്, "അൽഗോൾ" എന്ന പേര് ജർമ്മനിയിൽ ഇംഗ്ലീഷിൽ നിന്നും "അൽഗോരിത്മിക് ഭാഷ" എന്ന വാക്കിൽ നിന്നും അടർത്തി എടുത്തത്. 1958-ൽ ഫ്രീഡ്രിക്ക് എൽ ബൗർ, ബാറ്റെൻബ്രുക്ക്, ഹെയ്ൻസ് റുഷീഷാസർ, ക്ലോസ് സാമൽസൺ, ജോൺ ബാക്കസ്, ചാൾസ് കാറ്റ്സ്, അലൻ പെർലിസ്, ജോസഫ് ഹെൻരി വെഗ്സ്റ്റീൻ എന്നിവരുടെ സംഘം ഇറ്റിഎച്ച് സൂറിച്ചിൽ വച്ചു കണ്ടുമുട്ടി. അവരുടെ ചർച്ചകളുടെ ഫലമായാണ് അൽഗോൾ 58 വികസിപ്പിച്ചത്.
1960 ലും 1961 ലും അമേരിക്കയിലെ ഓക് റിഡ്ജ് നാഷണൽ ലബോറട്ടറിയിൽ ചേർന്നു. അതിനുശേഷം അദ്ദേഹം ജർമൻ വ്യവസായത്തിൽ മുൻനിരയിൽ സ്ഥാനം പിടിച്ചു. അവിടെ, ചിമ്മിനി നിർമ്മാണ മേഖലയിലെ ഒരു സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു. 1994-ൽ അദ്ദേഹം ജർമ്മൻ നഗരമായ ഒബർഹൗസെനിൽ തന്റെ സ്വന്തം കമ്പനിയായ പ്രിമസോഫ്റ്റ് ജിഎംബിഎച്ച്(GmbH) സ്ഥാപിച്ചു. ഐടി കൺസൾട്ടിംഗ്, ഡാറ്റാബേസ് സൊലൂഷനുകൾ എന്നിവ നൽകുന്നു.