ഹെലൻ മക്കെ
ഹെലൻ മരിയോൺ മാക്ഫെർസൺ മക്കെ[1] (ജീവിതകാലം: 23 മെയ് 1891 - 15 ജൂലൈ 1965) ഒരു ബ്രിട്ടീഷ് ശിശുരോഗ വിദഗ്ധയായിരുന്നു. കുട്ടിക്കാലത്തെ പോഷകാഹാരത്തെക്കുറിച്ചും പ്രതിരോധ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും മനസ്സിലാക്കുന്നതിൽ അവർ സുപ്രധാന സംഭാവനകൾ നൽകി.[2] റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ ആദ്യത്തെ വനിതാ ഫെലോ ആയിരുന്നു മക്കെ.
ഹെലൻ മക്കെ | |
---|---|
പ്രമാണം:Helen Mackay.jpg | |
ജനനം | 23 May 1891 |
മരണം | 15 ജൂലൈ 1965 |
Burial Place | ഗോൾഡേഴ്‌സ് ഗ്രീൻ ക്രിമറ്റോറിയം, ലണ്ടൻ |
കലാലയം | ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വിമൻ |
അറിയപ്പെടുന്നത് | റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ ആദ്യ വനിതാ ഫെലോ |
ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ നിന്ന് ബിരുദം നേടിയ ശേഷം (ഇപ്പോൾ യു.സി.എൽ. മെഡിക്കൽ സ്‌കൂളിന്റെ ഭാഗം),[3] കുട്ടികൾക്കായുള്ള ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്ത മക്കെ, അവിടെ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ ഫിസിഷ്യനും കൺസൾട്ടന്റായി നിയമിതയായ ആദ്യത്തെ സ്ത്രീകളിൽ ഒരാളുമാണ്.[4] ശിശുക്കളിലെ വിളർച്ചയെക്കുറിച്ച് ആദ്യമായി അന്വേഷിക്കുകയും ഇരുമ്പിന്റെ കുറവ് ഇതിന്റെ പ്രധാന ഘടകമായി കണക്കാക്കുകയും ചെയ്ത ആദ്യത്തെ വ്യക്തിയാണ് ഹെലൻ മക്കെ. ഇത് യുണൈറ്റഡ് കിംഗ്ഡത്തിൽ കുട്ടിക്കാലത്തെ പോഷകാഹാരത്തിൽ ഫോർമുല ഫീഡിംഗിനെ അപേക്ഷിച്ച് മുലയൂട്ടലിന് അനുകൂലമായ മാറ്റങ്ങൾക്ക് കാരണമായി.[5]
മെഡിക്കൽ, ഗവേഷണ ജീവിതം
തിരുത്തുകമക്കെ പീഡിയാട്രിക്സിൽ സ്പെഷ്യലൈസ് ചെയ്തു.[6] കുട്ടികൾക്കായുള്ള ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലെ ആദ്യത്തെ വനിതാ ഫിസിഷ്യനായിരുന്ന അവർ പിന്നീട് അവിടെ കൺസൾട്ടന്റായി നിയമിക്കപ്പെട്ട ആദ്യത്തെ സ്ത്രീകളിൽ ഒരാളായി മാറി.[7] 1919-ൽ, മക്കെ വിയന്നയിലേക്ക് മാറുകയും അവിടെ ബെയ്റ്റ് റിസർച്ച് ഫെലോഷിപ്പിന്റെ ഭാഗമായി ലിസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിനിൽ പിള്ളവാതത്തേക്കുറിച്ചും മറ്റ് പോഷകാഹാര കുറവുകളാലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പഠിച്ചു. 1922 വരെ യുണൈറ്റഡ് കിംഗ്ഡത്തിൽ ഗവേഷണം തുടരുന്നതുവരെ അവർ വിയന്നയിൽ തുടർന്നു. ഹാരിയറ്റ് ചിക്കിന്റെ നേതൃത്വത്തിലുള്ള ഒരു ബ്രിട്ടീഷ് ടീമിന്റെ ഭാഗമായിരുന്ന മക്കെ, അവളുടെ പഠനങ്ങൾ പിള്ളവാതം തടയുന്നതിലും ഭേദമാക്കുന്നതിലും കോഡ് ലിവർ ഓയിലിന്റെയും സൂര്യപ്രകാശത്തിന്റെയും പ്രാധാന്യം വെളിപ്പെടുത്തി.[8] പിള്ളവാതത്തിൻറെ കാരണം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ, തന്റെ പഠനത്തിലുള്ള എല്ലാ ശിശുക്കൾക്കും വിളർച്ച ബാധിച്ചിട്ടുണ്ടെന്ന് മക്കെ ശ്രദ്ധിക്കുകയും അതിനാൽ ഇതിന്റെ കാരണം കണ്ടെത്തുന്നതിൽ അവൾക്ക് താൽപ്പര്യമുണ്ടാവുകയും ചെയ്തു.[9] മക്കെ ലണ്ടനിലേക്ക് മടങ്ങുകയും, മെഡിക്കൽ സ്റ്റാറ്റിസ്റ്റിഷ്യൻ മേജർ ഗ്രീൻവുഡിന്റെ സഹായത്തോടെ ശിശുക്കളിലെ വിളർച്ചയെക്കുറിച്ച് ആദ്യ അന്വേഷണം നടത്തുകയും ചെയ്തു.[10] കുട്ടിക്കാലത്ത് വിളർച്ച ഉണ്ടാക്കുന്നതിൽ ഇരുമ്പിന്റെ കുറവ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മക്കെ കണ്ടെത്തി.[11] മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് കൃത്രിമ പാൽ നൽകുന്ന കുട്ടികളേക്കാൾ വിളർച്ച ഉണ്ടാകാനുള്ള സാധ്യത താരമ്യേന കുറവാണെന്ന് അവർ കണ്ടെത്തി.[12] ഇരുമ്പിൻ കുറവ് നികത്തപ്പെട്ട ശിശുക്കൾക്ക് കുറച്ച് അണുബാധകൾ ഉണ്ടാകുകയും കൂടുതൽ ഭാരം വർദ്ധിക്കുകയും മൊത്തത്തിൽ ആരോഗ്യമുള്ളവരായിരിക്കുകയും ചെയ്യുന്നതിന്റെ ശ്രദ്ധേയമായ തെളിവുകളും അവളുടെ ഗവേഷണം നൽകി.[13] അവളുടെ പഠനങ്ങളുടെ കണ്ടെത്തലുകൾ 'ന്യൂട്രീഷണൽ അനീമിയ ഇൻ ഇൻഫാൻസി' എന്ന ഗ്രന്ഥത്തിൽ സംഗ്രഹിക്കുകയും 1931-ൽ അത്പ്രസിദ്ധീകരിക്കുകയും ചെയ്തു.[14] സാധാരണ ഹീമോഗ്ലോബിൻ സാന്ദ്രതയുടെ താഴ്ന്ന പരിധി നിർവചിച്ചുകൊണ്ട് വിളർച്ച നിർവചിക്കാൻ ശ്രമിച്ച ആദ്യത്തെ വ്യക്തിയായിരുന്നു അവൾ.[15] ലോകാരോഗ്യ സംഘടനയുടെ അനീമിയയുടെ നിർവചനം മക്കെയുടെ നിർവചനവുമായി വളരെ സാമ്യമുള്ളതാണ്.[16] പീഡിയാട്രിക്‌സിലെ ഡോസൺ മെമ്മോറിയൽ പ്രൈസ് ലഭിച്ച മക്കെയ്‌ക്ക്, കൂടാതെ അവളുടെ പ്രിവന്റീവ് മെഡിസിൻ ഗവേഷണത്തിൻറെ പേരിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻറെ ഏണസ്റ്റ് ഹാർട്ട് മെമ്മോറിയൽ റിസർച്ച് സ്‌കോളർ ഫെലോഷിപ്പും നേടി.[17]
അവലംബം
തിരുത്തുക- ↑ "Mackay, Helen Marion McPherson". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/56387. (Subscription or UK public library membership required.)
- ↑ "Honorary Physician | Dr Helen Mackay (1891–1965) – Alumni – From Fever to Consumption – The Story of Healthcare in Hackney". Hackney Society. 9 February 2010. Archived from the original on 2018-07-10. Retrieved 2023-01-22.
- ↑ Ogilvie, Marilyn; Harvey, Joy (16 December 2003). The Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century. Routledge. p. 122. ISBN 978-1-135-96343-9.
- ↑ "Mackay, Helen Marion McPherson". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/56387. (Subscription or UK public library membership required.)
- ↑ Stevens, David (1991). "Helen Mackay, Another Iron Lady: Her Work On Iron Deficiency Anaemia Stands Up, 60 Years Later". British Medical Journal. 303 (6795): 147–48. doi:10.1136/bmj.303.6795.147. JSTOR 29712341. PMC 1670396. PMID 1878636.