ഹെലൻ എലിസബത്ത് നാഷ് (ജീവിതകാലം: 8 ഓഗസ്റ്റ് 1921 - 4 ഒക്ടോബർ 2012) വൈദ്യശാസ്ത്ര മേഖലയിലെ വംശീയവും ലിംഗപരവുമായ തടസ്സങ്ങൾ തച്ചുതകർത്തതിൻറെ  പേരിൽ അറിയപ്പെടുന്ന ഒരു ശിശുരോഗ വിദഗ്ധയായിരുന്നു. ഹോമർ ജി. ഫിലിപ്സ് ഹോസ്പിറ്റലിലൂടെ തൻറെ ഔദ്യോഗിക ജിവിതം ആരംഭിച്ച അവർ പിന്നീട് സെന്റ് ലൂയിസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്തു. സ്വന്തമായി സ്വകാര്യ പ്രാക്ടീസ് ആരംഭിച്ച അവർ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ഫാക്കൽറ്റി അംഗവുംകൂടിയായിരുന്നു. ഹോമർ ജി. ഫിലിപ്‌സ് ഹോസ്പിറ്റലിലെ ശിശുമരണനിരക്ക് കുറയ്ക്കുന്നത് അവളുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ശരിയായ ലൈംഗിക ആരോഗ്യത്തെക്കുറിച്ച് കൗമാരക്കാരെ ബോധവത്കരിക്കുന്നതിൻറെ പേരിലും അവളുടെ സ്വകാര്യ പരിശീലനം ശ്രദ്ധേയമായിരുന്നു.

വ്യക്തിജീവിതം തിരുത്തുക

ഹോമർ എർവിൻ നാഷ് സീനിയറിന്റെയും അദ്ദേഹത്തിൻ ഭാര്യ മേരി അന്റോനെറ്റ് ഗ്രേവ്സ് നാഷിന്റെയും മകളായി 1921 ഓഗസ്റ്റ് 8 നാണ് ഹെലൻ എലിസബത്ത് നാഷ് ജനിച്ചത്. പിതാവ്, ഹോമർ എർവിൻ നാഷ് സീനിയർ, ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയശേഷം, 1910-ൽ ഹെർണ്ടൺ ബിൽഡിംഗ് എന്ന പേരിൽ ഒരു മെഡിക്കൽ പരിശീലനം ആരംഭിച്ചു. കുടുംബത്തിലെ ആറ് മക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്ന ഹെലൻ സഹോദരങ്ങളോടൊപ്പം അറ്റ്ലാന്റയിലാണ് വളർന്നത്.[1]

ഹോമർ യുദ്ധഭൂമിയിലായിരുന്ന സമയത്ത് ഹോമറിന്റെയും മേരിയുടെയും ആദ്യത്തെ കുട്ടി മരണമടഞ്ഞിരുന്നു. പിൽക്കാലത്ത് ഹാർട്ട്മാൻസ് ലായനിയി മൂലം ഭേദമാക്കപ്പെടുന്ന ഗ്യാസ്ട്രോഎൻറൈറ്റിസ് എന്ന രോഗത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ഹെലൻ നാഷ് ഒടുവിൽ ഡോ. ഹാർട്ട്മാനുമായി കണ്ടുമുട്ടി.[2]

തനിക്കുണ്ടായിരുന്ന വസ്തുവകകൾ വിറ്റഴിച്ചുകൊണ്ടാണ് ഹെലന്റെ മാതൃ മുത്തച്ഛനായിരുന്ന അന്റോയിൻ ഗ്രേവ്സ്, ഹെലന്റെ മെഡിക്കൽ ബിരുദ സംബന്ധമായ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തിയത്. 1964 ഓഗസ്റ്റ് 1-ന് ജെയിംസ് ബി. അബർനതിയെ അവർ വിവാഹം കഴിച്ചു.[3]

കലാലയ ബിരുദങ്ങൾ തിരുത്തുക

1941-ൽ സ്പെൽമാൻ കോളേജിൽ നിന്ന് എലിസബത്ത് നാഷ് ബിരുദം നേടി. 1945-ൽ മെഹാരി മെഡിക്കൽ കോളേജിൽ നിന്ന് അവർ വൈദ്യശാസ്ത്ര ബിരുദവും കരസ്ഥമാക്കി.[4] മെഹാരി മെഡിക്കൽ കോളേജിലെ ആദ്യ സെമസ്റ്ററിൽ തന്നെ ഹോണർ നേടിയ അവർ ബിരുദ ക്ലാസിലെ നാല് സ്ത്രീകളിൽ ഒരാളായിരുന്നു. തുടർന്ന് അവൾ ഹോമർ ജി ഫിലിപ്സ് ഹോസ്പിറ്റലിൽ പരിശീലനം ആരംഭിച്ചു. അക്കാലത്ത് ഇത് വംശീയമായി വേർതിരിക്കപ്പെട്ടിരുന്നതും, ആഫ്രിക്കൻ-അമേരിക്കൻ മെഡിക്കൽ ഡോക്ടർമാർക്കായി തുറന്ന സെന്റ് ലൂയിസിലെ ഏക ആശുപത്രിയുമായിരുന്നു.[5] ഹോമർ ജി. ഫിലിപ്‌സ് ഹോസ്പിറ്റലിൽ പീഡിയാട്രിക് റെസിഡൻസി പൂർത്തിയാക്കിയ അവർ, തന്റെ ഉപദേഷ്ടാവായ ഡോ. പാർക്ക് ജെ. വൈറ്റിന്റെ സഹായത്തോടെ ചീഫി റെസിഡൻറായി.[6] ആശുപത്രിയിലെ മൊത്തത്തിലുള്ള ശുചിത്വവും ഉപകരണങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താൻ അവളും വൈറ്റും പ്രവർത്തിച്ചതോടെ ഇത് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് കാരണമായി.[7][8] ഉദാഹരണത്തിന്, കൂടുതൽ ഇൻകുബേറ്ററുകളും ഹാൻഡ് വാഷിംഗ് സൗകര്യങ്ങളും നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞു.[9]

കരിയർ തിരുത്തുക

1949-ൽ നാഷ് സെന്റ് ലൂയിസിൽ സ്വന്തമായി മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. ഔദാര്യത്തിനും തുറന്ന മനസ്സിനും പേരുകേട്ട അവൾ കൂടുതലും പാവപ്പെട്ട രോഗികൾക്ക് രോഗശാന്തി നൽകുന്നതിലാണ് ശ്രദ്ധിച്ചത്. അവളുടെ "സെക്‌സ് റൂമിൽ" കൗമാരക്കാരെ ലൈംഗികതയെക്കുറിച്ച് ബോധവൽക്കരിച്ചതോടെ അത് അവളുടെ പരിശീലനത്തിന്റെ അറിയപ്പെടുന്ന സവിശേഷതയായി മാറി.[10][11] അതേ വർഷം, സെന്റ് ലൂയിസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സ്റ്റാഫിൽ ചേരുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി അവർ മാറി. 1977-ൽ അവർ സ്റ്റാഫംഗങ്ങളുടെ പ്രസിഡന്റായി തെരഞ്ഞുടുക്കപ്പെടുകയും 1979 വരെ അവർ ആ സ്ഥാനം വഹിക്കുകയും ചെയ്തു.[12] കൂടാതെ 1949-ൽ, വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ സ്റ്റാഫിൽ ചേരുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി മാറിയ നാഷ് അവിടെ ക്ലിനിക്കൽ പീഡിയാട്രിക്സ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1993-ൽ പ്രൊഫസറായി വിരമിച്ച അവർ 1994-1996 കാലഘട്ടത്തിൽ സ്‌കൂളിന്റെ ന്യൂനപക്ഷ കാര്യങ്ങളുടെ ഡീൻ ആയും സേവനമനുഷ്ഠിച്ചിരുന്നു.[13][14]

1953-ൽ നാഷ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, ഹെൽത്ത് ആൻഡ് വെൽഫെയർ കൗൺസിൽ ഓഫ് മെട്രോപൊളിറ്റൻ സെന്റ് ലൂയിസ്, കമ്മിറ്റി ഓഫ് ദ സ്റ്റേറ്റ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ഓഫ് മിസോറി എന്നിവയിൽ ചേർന്നു.[15] ഹെലൻ നാഷ്, വർഗ്ഗവിവേചനം ഇല്ലാതാക്കുന്നതിനുമുമ്പ് പീഡിയാട്രിക് വാർഡിൽ പരിശീലനം നടത്തി. രോഗികളുടെ അടിസ്ഥാന ശുചിത്വത്തിലും ആശുപത്രികൾക്കിടയിലെ കറുത്തവർക്കും വെളുത്തവർക്കുമെന്ന വംശീയ വിഭജനം തകർത്ത് നിരവധി മാറ്റങ്ങൾക്ക് നേതൃത്വം നൽകി.[16]

അവലംബം തിരുത്തുക

  1. "Missouri Women in the Health Sciences - Biographies - Helen E. Nash". Beckerexhibits.wustl.edu. Retrieved 2014-04-16.
  2. "Missouri Women in the Health Sciences - Biographies - Helen E. Nash". Beckerexhibits.wustl.edu. Retrieved 2014-04-16.
  3. Cooperman, Jeannette. "The Nash Family: Tiny Patients, Massive Patience". St. Louis Magazine. Retrieved 28 October 2016.
  4. Jordan, Sandra (October 11, 2012). "St. Louis remembers Helen Elizabeth Nash, M.D." www.stlamerican.com. St.Louis American. Retrieved November 8, 2016.
  5. Jordan, Sandra (October 11, 2012). "St. Louis remembers Helen Elizabeth Nash, M.D." www.stlamerican.com. St.Louis American. Retrieved November 8, 2016.
  6. "Missouri Women in the Health Sciences - Biographies - Helen E. Nash". Beckerexhibits.wustl.edu. Retrieved 2014-04-16.
  7. Gates Jr., Henry Louis; Brooks-Higginbotham, Evelyn, eds. (2008). The African American national biography. New York: Oxford University Press. p. 122. ISBN 9780195160192.
  8. "Helen Elizabeth Nash M.D. Obituary: View Helen Nash's Obituary by St. Louis Post-Dispatch". Legacy.com. Retrieved 2014-04-16.
  9. Sorkin, Michael. "Dr. Helen Nash dies; pioneering pediatrician who broke color barrier". stltoday.com. Retrieved 2016-11-22.
  10. Gates Jr., Henry Louis; Brooks-Higginbotham, Evelyn, eds. (2008). The African American national biography. New York: Oxford University Press. p. 122. ISBN 9780195160192.
  11. Sorkin, Michael. "Dr. Helen Nash dies; pioneering pediatrician who broke color barrier". stltoday.com. Retrieved 2016-11-22.
  12. "Helen Elizabeth Nash M.D. Obituary: View Helen Nash's Obituary by St. Louis Post-Dispatch". Legacy.com. Retrieved 2014-04-16.
  13. Gates Jr., Henry Louis; Brooks-Higginbotham, Evelyn, eds. (2008). The African American national biography. New York: Oxford University Press. p. 122. ISBN 9780195160192.
  14. "Helen Elizabeth Nash M.D. Obituary: View Helen Nash's Obituary by St. Louis Post-Dispatch". Legacy.com. Retrieved 2014-04-16.
  15. Gates Jr., Henry Louis; Brooks-Higginbotham, Evelyn, eds. (2008). The African American national biography. New York: Oxford University Press. p. 122. ISBN 9780195160192.
  16. "Missouri Women in the Health Sciences - Biographies - Helen E. Nash". Beckerexhibits.wustl.edu. Retrieved 2014-04-16.
"https://ml.wikipedia.org/w/index.php?title=ഹെലൻ_എലിസബത്ത്_നാഷ്&oldid=3936298" എന്ന താളിൽനിന്ന് ശേഖരിച്ചത്