ഹെലേന ഫോർമെൻറ് ( Hélène Fourment ) (11 ഏപ്രിൽ 1614 - ജൂലൈ 1673) ബറോക്ക് ചിത്രകാരനായ പീറ്റർ പോൾ റൂബൻസിൻറെ രണ്ടാമത്തെ ഭാര്യയായിരുന്നു. ഹെലേന റൂബൻസിന്റെ ചുരുക്കം ചില ചിത്രങ്ങളുടെയും മറ്റ് മതപരവും പൗരാണികവുമായ ചിത്രങ്ങൾക്കും മാതൃകയായിരുന്നു.

Helena Fourment, c. 1630, by Jan Boeckhorst

കുടുംബംതിരുത്തുക

ഹെലേന ഫോർമെൻറ്, ആന്റ്‌വെർപിലെ സിൽക്ക്, കാർപെറ്റ് വ്യാപാരിയായിരുന്ന സമ്പന്നനായ ഡാനിയൽ I ഫോർമെൻറ്, ക്ലാര സ്റ്റെപ്പേർട്ട്സ് എന്നിവരുടെ ഏറ്റവും ഇളയ കുട്ടിയായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം (ഡാനിയൽ - II) ബ്രസ്സൽസ്, ഓഡനാർഡെ, ആന്റ്‌വെർപ് എന്നിവിടങ്ങളിലെ പരവതാനികളുടെ ഒരു പ്രധാന ശേഖരവും അദ്ദേഹത്തിൻറെ മരുമകന്റെ 35 ചിത്രങ്ങളും, ജോർദാനിലെ ഒരു വലിയ ചിത്രവും ഇറ്റാലിയൻ മാസ്റ്റർമാരുടെ പല ചിത്രങ്ങളും ഡാനിയലിന്റെ മകന് പിതൃസ്വത്തായി ലഭിക്കുകയും ചെയ്തു. [1]അവർക്ക് നാലുമക്കളും ഏഴു പുത്രിമാരും ജനിച്ചു. ഹെലേന ഫോർമെൻറ്, ആന്റ്വെർപ്പിലെ സെന്റ് ജെയിംസ് പള്ളിയിൽ അവരുടെ ആദ്യ ഭർത്താവും കുട്ടികളുടെയും മാതാപിതാക്കളുടെയും ഒപ്പം സംസ്കരിച്ചു. മിക്ക സഹോദരിമാരും പ്രധാനപ്പെട്ട കുടുംബങ്ങളിൽ നിന്നും തന്നെ വിവാഹം കഴിച്ചിരുന്നു.

ഡാനിയൽ I ഫോർമെൻറ് 1643-ൽ മരണമടഞ്ഞു. [2]

അവലംബംതിരുത്തുക

  1. De Vlaemsche school: tijdschrift voor kunsten, letteren en wetenschappen, Volume 9:p. 142
  2. De Vlaemsche school: tijdschrift voor kunsten, letteren en wetenschappen, Volume 9:p. 142

പുറം കണ്ണികൾതിരുത്തുക

  • Brendel, Maria L. (2011). Die Macht der Frau. Rubens` letztes Modell Helene Fourment (ഭാഷ: ജർമ്മൻ). Berlin: Parthas. ISBN 978-3-86964-037-2.
  • Liedtke , Walter A. (1984). Flemish paintings in the Metropolitan Museum of Art. New York: The Metropolitan Museum of Art. ISBN 0870993569. (see index, v.1; Lunden, Susanna (née Fourment) for information about her daughter)


"https://ml.wikipedia.org/w/index.php?title=ഹെലേന_ഫോർമെൻറ്&oldid=3129114" എന്ന താളിൽനിന്ന് ശേഖരിച്ചത്