ഒരു എസ്റ്റോണിയൻ വൈദ്യശാസ്ത്രജ്ഞയും ഭിഷഗ്വരയും രാഷ്ട്രീയക്കാരിയുമാണ് ഹെലെ എവറസ് (ജനനം 5 ജനുവരി 1953 ടാർട്ടുവിൽ). അവർ XIV റിഗികോഗിലെ അംഗമാണ്.[1]

ഹെലെ എവറസ്
തൊഴിൽകുട്ടികളുടെ ക്ലിനിക്ക് ഹെമറ്റോളജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തലവൻ,ഹെമറ്റോളജി ആൻഡ് ഓങ്കോളജി ക്ലിനിക്കിന്റെ തലവൻ, ഭിഷഗ്വര,രാഷ്ട്രീയക്കാരി
അറിയപ്പെടുന്നത്ടാർട്ടു സിറ്റി കൗൺസിൽ അംഗം, എസ്റ്റോണിയൻ റിഫോം പാർട്ടി അംഗം
Academic background
Educationടാർട്ടു സർവകലാശാല
Academic work
Hele Everaus in 2008

1977-ൽ അവർ ടാർട്ടു സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി (കം ലൗഡ്). 2000 മുതൽ, അവർ ടാർട്ടു സർവകലാശാലയിൽ ഓങ്കോളജി-ഹെമറ്റോളജി പ്രൊഫസറാണ്. 2017 മുതൽ, ഒരു കൺസൾട്ടന്റും പ്രൊഫസർ എമറിറ്റസും ആണ്.[1]

1993-2000 കുട്ടികളുടെ ക്ലിനിക്ക് ഹെമറ്റോളജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തലവനായിരുന്നു. 2000-2016 അവർ ഹെമറ്റോളജി ആൻഡ് ഓങ്കോളജി ക്ലിനിക്കിന്റെ തലവനായിരുന്നു.[1]

1996-2019 അവർ ടാർട്ടു സിറ്റി കൗൺസിൽ അംഗമായിരുന്നു.[1]

1994 മുതൽ അവർ എസ്റ്റോണിയൻ റിഫോം പാർട്ടി അംഗമാണ്.[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "101_biographies_2019" (PDF). riigikogu.ee. Retrieved 4 February 2021.
"https://ml.wikipedia.org/w/index.php?title=ഹെലെ_എവറസ്&oldid=3866150" എന്ന താളിൽനിന്ന് ശേഖരിച്ചത്