ഹെലെൻ ജോൺസ്റ്റൺ
ഹെലൻ എഫ്. ജോൺസ്റ്റൺ (ഫെബ്രുവരി 5, 1891 - ജൂൺ 15, 1969) ഐയവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഭിഷഗ്വരനും ക്ലബ്ബ് വനിതയുമായിരുന്നു. ഇംഗ്ലീഷ്:Helen F. Johnston. 1946 മുതൽ 1947 വരെ അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ പ്രസിഡന്റും 1928 ലും 1929 ലും അൽട്രൂസ ഇന്റർനാഷണലിന്റെ പ്രസിഡന്റുമായിരുന്നു.
ജീവിതരേഖ
തിരുത്തുകഹെലെൻ ഐയവയിലെ കൊളംബസ് സിറ്റിയിൽ റുഫസ് ഷെർമാൻ ജോൺസ്റ്റൻ, ലുയീസെ കോൾട്ടൻ ജോൺസ്റ്റൻ ദമ്പതികളുടെ മകളായി ജനിച്ചു.[1] പ്രാദേശിക ഭരണകർത്താക്കളിൽ ഒരാളായിരുന്നു അവളുടെ പിതാവ്.[2]
1913-ൽ ഡ്രേക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ, ഐയവ യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്ര വിദ്യാലയത്തിൽ ചേർന്നു. അവൾ 1919-ൽ കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കി.[3] ഡെൽറ്റാ സീറ്റാ വനിതാസമാജത്തിലെ അംഗമായിരുന്നു.[4]
ഔദ്യോഗിക ജീവിതം
തിരുത്തുക1920 മുതൽ 1959 വരെ, ജോൺസ്റ്റൺ അയോവയിലെ ഡെസ് മോയിൻസിൽ ഒരു സ്വകാര്യ ഇന്റേണൽ മെഡിസിൻ പ്രാക്ടീസ് നടത്തി, സ്ത്രീകളുടെ ആരോഗ്യത്തിലും പീഡിയാട്രിക്സിലും സ്പെഷ്യലൈസ് ചെയ്തു.[1] 1920-കളുടെ തുടക്കത്തിൽ ഷെപ്പേർഡ്-ടൗണർ ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ശിശു ക്ലിനിക്കുകളിൽ അവർ പങ്കാളിയായിരുന്നു..[5] പിന്നീട്1920ൽ അവാൾ ഡെൽറ്റ സീറ്റ വനിത സമാജത്തിന്റെ അദ്ധ്യക്ഷയായി [6] അവർ 1946 മുതൽ 1947 വരെ അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. മെഡിക്കൽ വിമൻസ് ഇന്റർനാഷണൽ അസോസിയേഷന്റെ കൗൺസിലറായി., സ്വീഡനിൽ (1934), നെതർലാൻഡ്‌സിൽ (1947) നടന്ന ഗ്രൂപ്പിന്റെ അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുത്തു.[7] ഫ്രാൻസ് (1952), ഇംഗ്ലണ്ട്(1958),[8] ജെർമനി(1960),ഫിലിപീൻസ് (1962).[9][10] എന്നിവടങ്ങളിലും അവർ പങ്കെടുത്തു,
J1924-ൽ നാഷണൽ വുമൺസ് പാർട്ടിയുടെ അയോവ സംസ്ഥാന അധ്യക്ഷയായിരുന്നു ഹെലെൻ.[11] 1928-ൽ അൽട്രൂസ ഇന്റർനാഷണലിന്റെ ഒമ്പതാമത്തെ ദേശീയ പ്രസിഡന്റായി അവർ തിരഞ്ഞെടുക്കപ്പെട്ടു[12] 1929-ലും പിന്നീട് വർഷങ്ങളോളം സംഘടനയിൽ തുടർന്നു.[13][14][15] 1954 മുതൽ 1957 വരെ സർക്കാർ ജോലിയിലുള്ള സ്ത്രീകളെക്കുറിച്ചുള്ള പ്രതിരോധ ഉപദേശക സമിതിയിൽ അവർ സേവനമനുഷ്ഠിച്ചു.[1][16][17] 1956-ൽ അയോവയുടെ മെഡിക്കൽ വുമൺ ഓഫ് ദ ഇയർ ആയും 1957-ൽ ഡെൽറ്റ സെറ്റയുടെ വുമൺ ഓഫ് ദ ഇയർ ആയും അവർ തിരഞ്ഞെടുക്കപ്പെട്ടു..[1][16][18]
- ↑ 1.0 1.1 1.2 1.3 "Dr. Helen Johnston". The Muscatine Journal. 1969-06-16. p. 12. Retrieved 2022-03-06 – via Newspapers.com.
- ↑ Springer, Arthur (1911). History of Louisa County, Iowa, from Its Earliest Settlement to 1912 (in ഇംഗ്ലീഷ്). S.J. Clarke Publishing Company. pp. 532–533.
- ↑ Cornell University (1919). Cornell University Medical College Announcement. Samuel J. Wood Library NewYork-Presbyterian/Weill Cornell Medical Center. Cornell University. p. 109 – via Internet Archive.
- ↑ "Meet Dr. Helen Johnston, Delta Zeta Woman of the Year" (PDF). The Lamp of Delta Zeta. 47:2: 74–75, 78–79.
- ↑ "Dr Helen Johnston Tells of Sheppard Towner Work in Iowa". The Des Moines Register. 1923-06-03. p. 44. Retrieved 2022-03-06 – via Newspapers.com.
- ↑ "Dr. Helen Johnston to Attend Delta Zeta Meeting". The Des Moines Register. 1926-06-29. p. 13. Retrieved 2022-03-06 – via Newspapers.com.
- ↑ "Dr. Johnston Will Speak to Argonne Unit". The Des Moines Register. 1947-10-05. p. 35. Retrieved 2022-03-06 – via Newspapers.com.
- ↑ "Dr. Helen Johnston Ends Six Weeks in British Isles". The Des Moines Register. 1958-08-15. p. 13. Retrieved 2022-03-06 – via Newspapers.com.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:12
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:02
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Clarke, Mrs Ida Clyde Gallagher (1924). Women of Today (in ഇംഗ്ലീഷ്). Women of Today Press. p. 53.
- ↑ "Dr. Johnston New National Altrusa Club President". The Des Moines Register. 1928-05-20. p. 15. Retrieved 2022-03-06 – via Newspapers.com.
- ↑ Johnston, Helen. "Strong Altrusa Development Furthered Along Many Lines" The National Altrusan (April 1933): 15.
- ↑ "Group Attends Meeting in Lincoln". The Des Moines Register. 1948-04-12. p. 10. Retrieved 2022-03-06 – via Newspapers.com.
- ↑ "Altrusa District to Meet in Des Moines this Week". The Des Moines Register. 1932-10-09. p. 28. Retrieved 2022-03-06 – via Newspapers.com.
- ↑ 16.0 16.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:03
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ United States Department of Defense Office of Public Information (May 10, 1955). News Release (in ഇംഗ്ലീഷ്).
- ↑ "Dr. Helen Johnston, Iowa, Iota, 1957 Woman of the Year" Archived 2022-03-06 at the Wayback Machine. Delta Zeta.