ഹെലീൻ ബ്രയോൺ
ഹെലീൻ ബ്രയോൺ (ജീവിതകാലം: 27 ജനുവരി 1882 - 31 ഓഗസ്റ്റ് 1962) ഒരു ഫ്രഞ്ച് അധ്യാപികയും ഫെമിനിസ്റ്റും സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റുമായിരുന്നു. ഫ്രഞ്ച് അധ്യാപക സംഘടനയുടെ നേതാക്കളിൽ ഒരാളായിരുന്നു അവർ. ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-18) യുദ്ധവിരുദ്ധ പ്രചാരണം നടത്തിയതിൻറെപേരിൽ അവർ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്ത് ശിക്ഷ നൽകിയതോടൊപ്പം അധ്യാപിക ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. റഷ്യൻ വിപ്ലവത്തിന് ശേഷം താമസിയാതെ അവർ റഷ്യ സന്ദർശിക്കുകയും അവരപുടെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും ചെയ്തു. എന്നാൽ അത് ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. പിന്നീടുള്ള വർഷങ്ങളിൽ ഒരു ഫെമിനിസ്റ്റ് എൻസൈക്ലോപീഡിയ തയ്യാറാക്കുന്നതിനായി തന്റെ പരിശ്രമത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ചുവെങ്കിലും അതും ഒരിക്കലും പൂർത്തിയാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല.
ഹെലീൻ ബ്രയോൺ | |
---|---|
ജനനം | Clermont-Ferrand, Auvergne, France | 27 ജനുവരി 1882
മരണം | 31 ഓഗസ്റ്റ് 1962 എനറി, വാൽ ഡി ഓയിസ്, ഫ്രാൻസ് | (പ്രായം 80)
ദേശീയത | ഫ്രഞ്ച് |
തൊഴിൽ | അദ്ധ്യാപിക |
അറിയപ്പെടുന്നത് | ഫെമിനിസം, യുദ്ധവിരുദ്ധവാദം |
ആദ്യകാലം
തിരുത്തുക1882 ജനുവരി 27-ന് ഓവർഗ്നിലെ ക്ലെർമോണ്ട്-ഫെറാൻഡിലാണ് ഹെലീൻ ബ്രയോൺ ജനിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അവരുടെ കുടുംബം പരമ്പരാഗതമായി അധ്യാപകരായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) വളരെ ചെറുപ്പത്തിൽ തന്നെ അനാഥയായിരുന്ന അവർ അവളുടെ കുട്ടിക്കാലം മുത്തശ്ശിയോടൊപ്പം ആർഡെൻസിൽ ചെലവഴിച്ചു. അധ്യാപികയാകാൻ പാരീസിലെ Ecole Primaire Supérieure Sophie Germain-ൽ പഠിച്ചു. 1884-ൽ യൂണിയനുകൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെന്നിരുന്നാലും സംസ്ഥാന ജീവനക്കാർക്ക് അവയിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും അവർക്ക് സൗഹൃദ കൂട്ടായ്മകളിൽ ചേരാമായിരുന്നു. സ്‌കൂൾ അധ്യാപകരുടെ പുതിയ ഫെഡറേഷനിലും സോഷ്യലിസ്റ്റ് പാർട്ടിയിലും (SFIO) ചേരുന്ന കാലത്ത് 1905-ൽ അവർ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബ്രിയോൺ ഒരിക്കലും വിവാഹിതനായിരുന്നില്ല, എന്നാൽ 1905-07 കാലഘട്ടത്തിൽ ഒരു റഷ്യൻ കുടിയേറ്റക്കാരനിൽനിന്ന് അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. പാരീസിന്റെ പ്രാന്തപ്രദേശത്തെ പാന്റീനിലുള്ള ഒരു നഴ്‌സറി വിദ്യാലയത്തിൽ (école maternelle) അവൾ അദ്ധ്യാപനം നടത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)