ഒരു സ്വിസ് ഗണിതശാസ്ത്രജ്ഞനും, ആധുനിക സംഖ്യാശാസ്ത്ര ഗണിതവും കമ്പ്യൂട്ടർ സയൻസും കൈകാര്യം ചെയ്ത പണ്ഡിതനുമായിരുന്നു ഹെയ്ൻസ് റൂട്ടിഷൗസർ (ജനനം: 30 ജനുവരി 1918 - നവംബർ 10, 1970).

Heinz Rutishauser
ETH-BIB-Rutishauser, Heinz (1918-1970)-Portr 10843.tif
ജനനം(1918-01-30)30 ജനുവരി 1918
Weinfelden, Switzerland
മരണം10 നവംബർ 1970(1970-11-10) (പ്രായം 52)
ദേശീയതSwiss
കലാലയംETH Zürich
Scientific career
FieldsMathematics
Doctoral advisorsWalter Saxer
Albert Pfluger

ജീവിതംതിരുത്തുക

ഹെയ്ൻസ്റൂട്ടിഷൌസർക്ക് 13 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. മൂന്നു വർഷത്തിനു ശേഷം അമ്മയും മരിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരനും സഹോദരിയും അമ്മാവന്റെ വീട്ടിലെത്തി. 1936 മുതൽ റൂട്ടിഷൌസർ ഇറ്റിഎച്ച് സൂറിച്ചിൽ ഗണിതശാസ്ത്രം പഠിച്ചു, അവിടെ വച്ച് 1942 ൽ ബിരുദം നേടി. 1942 മുതൽ 1945 വരെ അദ്ദേഹം ഇറ്റിഎച്ചിൽ വാൾട്ടർ സാക്സറുടെ സഹായിയും 1945 മുതൽ 1948 വരെ ഗ്ലാറിസ് ഗേഗ്, ട്രാജൻ എന്നിവിടങ്ങളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനും ആയിരുന്നു. 1948 ൽ സങ്കീർണ്ണമായ വിശകലനത്തെക്കുറിച്ചുള്ള നല്ല രീതിയിൽ സ്വീകരിക്കപ്പെട്ട പ്രബന്ധം വഴി ഇറ്റിഎച്ചിൽ നിന്ന് ഡോക്ടറേറ്റ് നേടി.

1948 മുതൽ 1949 വരെ റൂട്ടിഷൌസർ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലും കംപ്യൂട്ടിങ്ങ് പഠിക്കുകയായിരുന്നു.1949 മുതൽ 1955 വരെ ഇ.ടി.എച്ച് സുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് മാത്തമാറ്റിക്സിലെ റിസർച്ച് അസോസിയേറ്റ് ആയിരുന്നു. എഡ്വേർഡ് സ്റ്റെഫേലാണ് ഇത് സ്ഥാപിച്ചത്. ആദ്യത്തെ സ്വിസ് കംപ്യൂട്ടർ എർമെത്ത്(ERMETH) ന്റെ വികസനത്തിൽ അംബ്രോസ് സ്പീസറുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു. പ്രോഗ്രാമിങ് ഭാഷ സൂപ്പർപ്ലാൻ (1949-1951) വികസിപ്പിക്കുകയും, ഒരു പ്ലാങ്കാക്ക്ബുൾ പ്രോഗ്രാമിനെ നിർദ്ദേശിക്കുന്ന കൊൺറാഡ് സുസെയുടെ വാക്കിൽ "റെഷെൻപ്ലാൻ" (അതായത്, കംപ്യുട്ടേഷൻ പ്ലാൻ),എന്ന പേര് റഫറൻസ് ആക്കി. കമ്പൈലർ പയനിയറിങ് മേഖലയിൽ അദ്ദേഹം മികച്ച സംഭാവന നൽകി, തത്ഫലമായി പ്രോഗ്രാമിങ് ഭാഷകളായ അൽഗോൾ 58(ALGOL 58) ഉം അൽഗോൾ 60(ALGOL 60) ഉം നിർവചിക്കുന്നതിൽ ഉൾപ്പെട്ടിരുന്നു.

മറ്റു സംഭാവനകൾക്കൊപ്പം, പ്രോഗ്രാമിങ്ങിനുള്ള നിരവധി അടിസ്ഥാന സിന്റാക്റ്റിക് ഫീച്ചറുകൾ അദ്ദേഹം അവതരിപ്പിച്ചു, പ്രത്യേകിച്ച് ഫോർ ലൂപ്പിനായിയുള്ള(for loop) ഒരു കീവേഡ്, ആദ്യം സൂപ്പർപ്ലാനിൽ ജർമൻ ഫർ എന്ന നിലയിൽ, അൽഗോൾ 58 (ALGOL 58) ലെ "ഫോർ" അതിന്റെ ഇംഗ്ലീഷ് പരിഭാഷ നൽകിയത് ഇദ്ദേഹമായിരുന്നു.

1951 ൽ റൂട്ടിഷൗസർ ഒരു ലക്ചററായി (ജർമൻ ഭാഷയിൽ, പ്രിവറ്റ്ഡൊസന്റ്) മാറി. 1955 ൽ അദ്ദേഹം അസാധാരണ പ്രൊഫസറായി നിയമിതനായി, 1962-ൽ ഇറ്റിഎച്ചിൽ(ETH) അപ്ലൈഡ് മാത്തമാറ്റിക്സ് അസോസിയേറ്റ് പ്രൊഫസ്സറായി സ്ഥാനമേറ്റു. 1968 ൽ അദ്ദേഹം കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ തലവനായി, 1981 ൽ ഇറ്റിഎച്ച്സൂറിച്ചിൽ കമ്പ്യൂട്ടർ സയൻസ് ഡിവിഷൻ പിന്നീട് കമ്പ്യൂട്ടർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറി.

1950 കൾക്കുശേഷം റൂട്ടിഷൗസർക്ക് ഹൃദയപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. 1964 ൽ അദ്ദേഹം ഹൃദയാഘാതത്തെ അതിജീവിച്ചു, 1970 നവംബർ 10-ന് അദ്ദേഹം അന്തരിച്ചു. അകാലത്തിൽ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മാർഗരറ്റ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചു.

രേഖകൾതിരുത്തുക

  • സ്വയം കണക്കാക്കൽ പദ്ധതി. പോസ്റ്റ് ഡോക്ടറൽ തീസിസ് എത്തസ്, 1951.
"https://ml.wikipedia.org/w/index.php?title=ഹെയ്ൻസ്_റൂട്ടിഷൌസർ&oldid=3607225" എന്ന താളിൽനിന്ന് ശേഖരിച്ചത്