ഹെയ്റ്റി ഭൂകമ്പം (2010)
വൻതോതിലുള്ള ദുരിതവും ആൾനാശവും വിതച്ച ഭൂകമ്പമായിരുന്നു റിക്റ്റർ സ്കൈലിൽ 7.0 മാഗ്നിറ്റ്യഡിലുണ്ടായ 2010 ലെ ഹെയ്റ്റി ഭൂകമ്പം. 2010 ജനുവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം 16:53:09 നു് അനുഭവപ്പെട്ട ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെയ്റ്റിയുടെ തലസ്ഥാന നഗരിയായ പോർട്ട് ഔ പ്രിൻസിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരം മാറിയാണ്.[1] 13 കിലോമീറ്റർ ആഴത്തലുള്ളതായിരുന്നു ഈ ഭൂകമ്പം. അമേരിക്കൻ ഐക്യനാടുകളുടെ ജിയോളജിക്കൽ സർവ്വേ റെക്കോർഡ് ചെയ്തത് പ്രകാരം നിരവധി തുടർചലനങ്ങളും ഈ ഭൂകമ്പത്തെ തുടർന്നുണ്ടായി.[2] അന്തർദേശീയ റെഡ്ക്രോസ് സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം മുപ്പത് ലക്ഷം ജനങ്ങൾ ഈ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിച്ചു.[3] രണ്ട് ലക്ഷത്തിലധികം ജനങ്ങൾ മരണപ്പെട്ടതായി കണക്കാക്കുന്നു.[4]. 70,000 മൃതശരീരങ്ങൾ കൂട്ടശ്മശാനത്തിൽ മറമാടിയതായി ജനുവരി 18 ന് ഹെയ്റ്റിയുടെ പ്രധാനമന്ത്രി ജീൻ-മാക്സ് ബെല്ലെറൈവ് അറീക്കുകയുണ്ടായി.[5]
പോർട്ട് ഔ-പ്രിൻസ് നഗരത്തിലും അടുത്ത പ്രദേശങ്ങളിലും ഭൂകമ്പം വൻ നാശനഷ്ടങ്ങളുണ്ടാക്കി. രാഷ്ട്രപതിയുടെ കൊട്ടാരം,നാഷനൽ അസംബ്ലി കെട്ടിടം, പോർട്ട്-ഔ-പ്രിൻസ് കതീഡ്രൽ,മുഖ്യ ജയിൽ എന്നിവയുൾപ്പടെ നിരവധി സുപ്രധാന കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരികയോ നാശം സംഭവിക്കുകയോ ചെയ്തു.[6][7][8] ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ ആശുപത്രികളും തകർന്നടിഞ്ഞു.[9] യുനൈറ്റഡ് നാഷൻസ് സ്റ്റെബെലൈസേഷൻ മിഷൻ ഇൻ ഹെയ്റ്റിയുടെ ആസ്ഥാന കെട്ടിട്ടം തകരുകയും ആസ്ഥാന മേധാവി ഹെഡി അന്നബി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കാർലോസ് ഡാ കോസറ്റ, ആക്റ്റിംഗ് പോലീസ് കമ്മീഷണർ എന്നിവർ മരണപ്പെട്ടതായും ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്യുകയുണ്ടായി..[10][11]
അവലംബം
തിരുത്തുക- ↑ "USGS Magnitude 7.0 – HAITI REGION". Retrieved 13 January 2010.
- ↑ Earthquake Center, USGS. "Latest Earthquakes M5.0+ in the World – Past 7 days". Earthquake Hazards Program. United States Geological Survery. Retrieved 13 January 2010.
- ↑ "Red Cross: 3M Haitians Affected by Quake". CBS News. Retrieved 2010-01-13.
- ↑ മരണം രണ്ടുലക്ഷം കവിയും[പ്രവർത്തിക്കാത്ത കണ്ണി] മാധ്യമം ദിനപത്രം .ശേഖരിച്ചത്:17/01/2010
- ↑ "Emergency declared as Marines head for Haiti". ABC News Online. ABC News Australia. 18 January 2010. Retrieved 18 January 2010.
- ↑ Fournier, Keith (13 January 2010). "Devastating 7.0 Earthquake Hammers Beleagured Island Nation of Haiti". Catholic Online. Archived from the original on 2011-05-11. Retrieved 13 January 2010.
- ↑ "Quake 'levels Haiti presidential palace'". Sydney Morning Herald. 13 January 2010. Retrieved 13 January 2010.
- ↑ "UN: Haitian capital's main jail collapsed in quake". 13 January 2010. Archived from the original on 2012-12-04. Retrieved 13 January 2010.
- ↑ "Dems' Haiti Fundraising Email: 'Put Politics Aside For A Moment". Talking Points Memo. 14 January 2010. Retrieved 14 January 2010.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Briefing by Martin Nesirky, Spokesperson for the Secretary-General, and Jean Victor Nkolo, Spokesperson for the President of the General Assembly". United Nations. 13 January 2010. Retrieved 13 January 2010.
- ↑ "Clinton visits quake-hit Haitians". BBC News. 16 January 2010. Retrieved 16 January 2010.