ഭാരതീയയായ ചിത്രകാരിയും ശിൽപ്പിയുമാണ് ഹെമി ബാവ. 1996 അറ്റ്ലാന്റ ഒളിമ്പിക്സിലെ കൊക്കോ കോള കമ്പനി കമ്പനി കമ്മീഷൻ ചെയ്ത് അവർ നിർമ്മിച്ച ശിൽപ്പം പ്രശസ്തമാണ്. [1] അക്രിലിക്കിലും ഗ്ലാസിലും തീർത്ത രചനകളാണിവരുടേത്..[2] കാസ്റ്റ് ചെയ്ത ഗ്ലാസിലും ഫൈബർ ഗ്ലാസിലും കോപ്പർ ഫയർഡ് ഗാസുപയോഗിച്ചും ശിൽപ്പങ്ങൾ ചെയ്യാറുണ്ട്.[3]

ഹെമി ബാവ
ജനനം
Delhi, India
തൊഴിൽPainter
Sculptor
അറിയപ്പെടുന്നത്Modern art
പുരസ്കാരങ്ങൾPadma Shri
വെബ്സൈറ്റ്Website

ഡൽഹിയിൽ ജനിച്ചു. പ്രത്യേകമായ പരിശീലനങ്ങളില്ലാതെ ചിത്രകലയുടെ ലോകത്തേക്കു വന്നു.[4] പിന്നീട് സ്കാൻഡിനേവിയൻ ഗ്ലാസ് നിർമ്മാണ രീതി പരിചയപ്പെട്ട അവർ ലോഹം, തടി, അക്രിലിക് എന്നീ മാധ്യമങ്ങളുപയോഗിക്കാൻ തുടങ്ങി.[5] 1996, അറ്റ്‌ലാന്റ ഒള്മ്പിക്സിനോടനുബന്ധിച്ച് തീർത്ത എട്ടടി ശിൽപ്പം അവിടുത്തെ കൊക്കോ കോള മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[6] [7]

2009 ൽ പത്മശ്രീ ലഭിച്ചു.[8]

അവലംബം തിരുത്തുക

  1. "Hemi Bawa on Art Folio9". Art Folio9. 2016. Archived from the original on 2017-10-18. Retrieved February 13, 2016.
  2. "Profile on India Mart". India Mart. 2016. Archived from the original on 2017-02-13. Retrieved February 13, 2016.
  3. "Padma Shri is a recognition of my art: Hemi Bawa". Mid Day. 11 April 2009. Retrieved February 13, 2016.
  4. "Harry Winston and Hemi Bawa". Jot Impex. 2016. Archived from the original on 2016-02-16. Retrieved February 13, 2016.
  5. "Meet the Artist - Hemi Bawa". Corning Museum of Glass. 2016. Retrieved February 13, 2016.
  6. "India`s glass diva sparkles again". Zee News. 4 August 2009. Retrieved February 13, 2016.
  7. "Hemi Bawa explores the power of present". Indian Express. 15 January 2012. Archived from the original on 2016-02-16. Retrieved February 13, 2016.
  8. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved January 3, 2016.
"https://ml.wikipedia.org/w/index.php?title=ഹെമി_ബാവ&oldid=4022103" എന്ന താളിൽനിന്ന് ശേഖരിച്ചത്