ഹെമറ്റോമെട്ര
ഹെമറ്റോമെട്ര എന്നത് ഭർഭപാത്രത്തിൽ ആർത്തവരക്തം തങ്ങി നിൽകുന്ന അവസ്ഥയാണ്. ഇംഗ്ലീഷ്: Hematometra. ദ്വാരമില്ലാത്ത കന്യകാചർമ്മം അല്ലെങ്കിൽ തിരശ്ചീനമായ യോനീ ചർമ്മം എന്നിവയാണ് ഇതിനു കാരണമാകുന്നത്.
Hematometra | |
---|---|
മറ്റ് പേരുകൾ | Hemometra |
Transvaginal ultrasonography of a hematometra after childbirth, seen as a hypoechoic (darker) area within the uterine cavity. The cervix is located to the left in the image, and the fundus is located to the right. | |
സ്പെഷ്യാലിറ്റി | Gynecology |
സൂചനകളും ലക്ഷണങ്ങളും
തിരുത്തുകആവർത്തിക്കപ്പെടുന്ന കോച്ചി വലിച്ചിലിനോടോപ്പം അടിവയറ്റിൽ ഉണ്ടാകുന്ന വേദനയാണ് പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. കൂടെക്കൂടെ മൂതമൊഴിക്കുക, മൂത്രം പിടിച്ചുവെയ്ക്കാൻ സാധിക്കാതിരിക്കുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.[1] ആർത്തവവിരാമമായ സ്ത്രീകളിൽ അസാധാരണമായ അർത്തവ ലക്ഷണങ്ങൾ ഇതുമൂലം ഉണ്ടാവാം.[2] അകാരണമായ രക്തസ്രാവം, ഡിസ്മെനോറിയ, അമെനോറിയ എന്നിവ കാണാവുന്നതാണ് എങ്കിലും ആർത്തവ വിരാമമായ സ്ത്രീകളിൽ മിക്കവർക്കും ലക്ഷണങ്ങൾ ഉണ്ടാവാറില്ല. [3] ഗർഭപാത്രത്തിൽ രക്തം കെട്ടിനിൽകുന്നതു മൂലം ചിലർക്ക് രക്തസമ്മർദ്ദം കുറഞ്ഞു പോകാം. കൈകൊണ്ടുള്ള പരിശോധനയിൽ ഗർഭപാത്രം കട്ടിയായും വലുതായതായും അനുഭവപ്പെടാം. [4]
റഫറൻസുകൾ
തിരുത്തുക- ↑ Bradley, Linda D.; Falcone, Tommasco (2008). Hysteroscopy: Office Evaluation and Management of the Uterine Cavity. Elsevier. ISBN 9780323074667.
- ↑ Conry, Jeanne A. (2002). "The Enlarged Uterus". Manual of Outpatient Gynecology (4th ed.). Lippincott Williams & Wilkins. ISBN 9780781732789.
- ↑ Smith, Roger (2008). Netter's Obstetrics and Gynecology. Elsevier. p. 287. ISBN 9781416056829.
- ↑ Ogburn, Tony; Taylor, Betsy (2013). Procedures in the Office Setting, An Issue of Obstetric and Gynecology Clinics. Elsevier. ISBN 9780323261135.