ഹെപ്റ്റാസ്റ്റേഡിയോൺ
'ഈജിപ്തിലെ അലക്സാണ്ട്രിയ നഗരത്തിലെ ജനങ്ങൾ, ബി.സി. മൂന്നാം നൂറ്റാണ്ടിൽ പ്റ്റോലെമെക് കാലഘട്ടത്തിൽ നിർമ്മിച്ച ഭീമൻ കൽപ്പാതയാണ് ഹെപ്റ്റാസ്റ്റേഡിയോൺ.' [1] പലപ്പോഴും ഇതിനെ 'മോൾ' എന്നും പരാമർശിക്കുന്നു.[2] ഡിനോക്രേറ്റസാണ് ഇത് രൂപകല്പനചെയ്തത്.
സ്ഥാനം | Alexandria |
---|---|
മേഖല | Egypt |
Coordinates | 31°11′58″N 29°53′06″E / 31.19944°N 29.88500°E |
തരം | Mole |
ഭാഗം | Alexandria Port |
നീളം | 1,260 മീറ്റർ (4,130 അടി) |
History | |
നിർമ്മാതാവ് | Ptolemy I |
സ്ഥാപിതം | c. 300 BC |
സംസ്കാരങ്ങൾ | Ptolemaic Kingdom |
Events | Caesar's Civil War |
Site notes | |
Condition | Buried |
ചരിത്രം
തിരുത്തുകബി.സി.331 ഏപ്രിൽ മാസത്തിൽ ഫറോസ് ദ്വീപിനു ചുറ്റുമായി മഹാനായ അലക്സാണ്ടർ ചക്രവർത്തി അലക്സാണ്ട്രിയ നഗരം സ്ഥാപിച്ചു. നഗരത്തിലെ വരമ്പുകൾ നിർമ്മിച്ചിരിക്കുന്നത് ഇടുങ്ങിയ ചുണ്ണാമ്പുകല്ലുകൾ ഉപയോഗിച്ചാണ്.[3] ഫറോസ് ദ്വീപിനു എതിർവശം ഫറോസ് ലൈറ്റ് ഹൗസ് കാണപ്പെടുന്നു.[4] അലക്സാണ്ടറുടെ എഞ്ചിനീയറായ ഡിനോക്രേറ്റസ് അലക്സാണ്ട്രിയ നഗരത്തിനെയും ഫറോസ് ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭീമൻ കൽപ്പാത നിർമ്മിച്ചു.1200 മീറ്റർ നീളവും 200 മീറ്റർ വീതിയും ഉള്ള ഹെപ്റ്റാസ്റ്റേഡിയോൺ എന്ന ഈ കൽപ്പാത വാണിജ്യ-വ്യാപാരത്തിനും, സൈന്യത്തിനു വേണ്ടിയുള്ള കപ്പൽ ഗതാഗതത്തിനും ആണ് നിർമ്മിക്കപ്പെട്ടത്.
അവലംബം
തിരുത്തുക- ↑ Khalid S. Al-Hagla. "Cultural Sustainability: An Asset of Cultural Tourism Industry" (PDF). International Cetre for Research on the Economics of Culture, Institutions, and Creativity (EBLA). Archived from the original (PDF) on 2007-07-21.
- ↑ Pearson, Birger Albert (2004). Gnosticism and Christianity in Roman and Coptic Egypt. Continuum International Publishing Group. p. 104. ISBN 0-567-02610-8.
- ↑ Pinchin, Jane Lagoudis (8 Mar 2015). Alexandria Still: Forster, Durrell, and Cavafy. Princeton University Press. p. 186. ISBN 9781400870714. Retrieved 28 March 2016.
- ↑ Smith, Sir William (1952). Everyman's Smaller Classical Dictionary. J. M. Dent & Sons Ltd. p. 222.