ഹെപ്പറ്റൈറ്റിസ്-ഇ വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ്-ഇ. ഇത് ഒരു ആർ.എൻ.എ. വൈറസ് ആണ്.

ഹെപ്പറ്റൈറ്റിസ്-ഇ
സ്പെഷ്യാലിറ്റിInfectious diseases, ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി Edit this on Wikidata

രോഗം പകരുന്ന മാർഗ്ഗങ്ങൾ

തിരുത്തുക
  • പ്രധാനമായും മലിനമായ കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഈ രോഗം പകരുന്നത്.

താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെയും രോഗം പകരാം.

  • മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്.
  • അസുഖം ബാധിച്ച മൃഗങ്ങളുടെ മാംസം (പ്രത്യേകിച്ച് പന്നിയിറച്ചി) ശരിയായി വേവിക്കാതെ ഭക്ഷിക്കുന്നത് വഴി.
  • രോഗിയുടെ രക്തമോ രക്ത ഘടകങ്ങളോ സ്വീകരിക്കുന്നത് വഴി.
  • രോഗിയായ അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക്. [1]

രോഗലക്ഷണങ്ങൾ

തിരുത്തുക

രോഗാണു ബാധയുണ്ടായി 3 ആഴ്ച മുതൽ 8ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാവുന്നു.

  • മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം,മൂത്രം,ത്വക്ക്,നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക.)
  • വിശപ്പില്ലായ്മ
  • ഓക്കാനം,ഛർദ്ദി
  • വയറുവേദന
  • പനി [2]

രോഗം മൂലം ഉണ്ടാകാവുന്ന സങ്കീർണ്ണതകൾ

തിരുത്തുക

അപൂർവ്വമായി ഹെപ്പറ്റൈറ്റിസ്-ഇ രോഗബാധ തീവ്രമായ മഞ്ഞപ്പിത്തത്തിനും കരൾ പ്രവർത്തന രഹിതമാവുന്നതിനും മരണത്തിനും കാരണമാവാം.

രോഗനിർണ്ണയം

തിരുത്തുക

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ള രോഗികളുടെ രക്തത്തിൽ ഹെപ്പറ്റൈറ്റിസ് ഇ വൈറസിനെതിരായ ഐ.ജി.എം.അന്റിബോടികൾ(IgM antibodies) കണ്ടെത്തുകയാണെങ്കിൽ രോഗബാധ ഉറപ്പിക്കാം. കൂടാതെ രോഗികളുടെ രക്തത്തിൽ, കരളിലുൽപാദിപ്പിക്കപ്പെടുന്ന രാസാഗ്നിയായ അലാനിൻ ട്രാൻസ്ഫെറേയ്സിൻറെ(ALT) അളവ് കൂടുതലായിരിക്കും. രക്തത്തിലെ ബിലിറുബിൻറെ അളവ് 5മി.ഗ്രാം./ഡെസിലിറ്റർ മുതൽ 20 മി.ഗ്രാം./ഡെസിലിറ്റർ വരെയാവാം. [3]

പ്രതിരോധ മാർഗ്ഗങ്ങൾ

തിരുത്തുക
  • തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • ഭക്ഷണം വൃത്തിയായി പാകം ചെയ്തു കഴിക്കുക.
  • ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ചു കഴുകുക [4]

രോഗം പടർന്നു പിടിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ താഴെ പറയുന്നവയാണ്.

  • രോഗം പകരുന്ന മാർഗ്ഗം കണ്ടെത്തുക.
  • രോഗം വരുവാൻ കൂടുതൽ സാധ്യതയുള്ള ജനവിഭാഗങ്ങളെ കണ്ടെത്തുക.
  • രോഗത്തിൻറെ പ്രഭവസ്ഥാനം കണ്ടെത്തി നിർമ്മാർജ്ജനം ചെയ്യുക.

ചൈനയിൽ കണ്ടുപിടിച്ച പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. [5]

ചികിത്സ

തിരുത്തുക

ആധുനിക വൈദ്യ ശാസത്രത്തിൽ ഹെപ്പറ്റൈറ്റിസ് ഇ ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. രോഗലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ഹെപ്പറ്റൈറ്റിസ്-ഇ&oldid=1694978" എന്ന താളിൽനിന്ന് ശേഖരിച്ചത്