ഒരു സാമ്പത്തികവ്യവസ്ഥയ്ക്കുള്ളിലെ മൊത്തത്തിലെ പണപ്പെരുപ്പത്തിന്റെ ഒരളവുകോലാണ് ഹെഡ്ലൈൻ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെയും ഊർജ്ജത്തിന്റെയും വിലയിലെ പെട്ടെന്നുണ്ടാകുന്ന വർദ്ധനയും മറ്റും ഇതിനെ ബാധിക്കുന്നുണ്ട്. ഇതുകാരണം ഹെഡ്ലൈൻ പണപ്പെരുപ്പം സാമ്പത്തികരംഗത്തിന്റെ നിലവിലുള്ള യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നില്ല. ഇത് കോർ പണപ്പെരുപ്പത്തിൽ നിന്ന് വ്യത്യസ്തമാണ്.

"https://ml.wikipedia.org/w/index.php?title=ഹെഡ്ലൈൻ_പണപ്പെരുപ്പം&oldid=3138846" എന്ന താളിൽനിന്ന് ശേഖരിച്ചത്