ഹെംസുത്ത്
പുരാതന ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം ഭാഗ്യം, വിധി, സംരക്ഷണം എന്നിവയുടെ ദേവിമാരാണ് ഹെംസുത്ത് (ഇംഗ്ലീഷ്: Hemsut) അഥവാ ഹെമൂസേത് (ഇംഗ്ലീഷ്: Hemuset)[1]. ഈജിപ്ഷ്യൻ വിശ്വാസത്തിലെ ആത്മാവ് എന്ന സങ്കല്പമായ കാ-യുമായി ഹെംസുത്ത് ബന്ധപെട്ടിരിക്കുന്നു. പുരുഷരൂപത്തിലുള്ള കായുടെ സ്ത്രീ രൂപമായും ഹെംസുത്തിനെ കരുതാറുണ്ട്. എല്ലാ സൃഷ്ടികൾക്കും നിദാനമായ ജലത്തിന്റെ സർഗ്ഗശക്തിയുടെ വ്യതിരൂപമായും ഹെംസുത്തിനെ വിശേഷിപ്പിക്കുന്നു. മെംഫൈറ്റ് വിശ്വാസപ്രകാരം താ(Ptah)യാണ് ഹെംസുത്തിനെ സൃഷ്ടിച്ചത്.
Hemsut |
---|