ഹുസൈൻ ഷഹബി

ഇറാനിയൻ സിനിമാനിർമ്മാതാവ് (1967–2023)

പ്രമുഖ ഇറാനിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സിനിമാ നിർമാതാവുമാണ് ഹുസൈൻ ഷഹബി (പേർഷ്യൻ: حسین شهابی (28 നവംബർ 1967 - 22 ജനുവരി 2023).[1] ഷഹബി ഇറാനിലെ ടാബ്രീസിൽ 1967-ൽ ജനിച്ചു.

ഹുസൈൻ ഷഹബി
حسین شهابی
കേരളത്തിൽ പത്രസമ്മേളനം നടത്തുന്നതിനിടയിൽ
ജനനം(1967-11-28)28 നവംബർ 1967
മരണം22 ജനുവരി 2023(2023-01-22) (പ്രായം 55)
കലാലയംUniversity of Tehran
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1996–2023
അറിയപ്പെടുന്ന കൃതി
The SaleThe Bright Day
ജീവിതപങ്കാളി(കൾ)Bahareh Ansari
കുട്ടികൾ1
പുരസ്കാരങ്ങൾ
വെബ്സൈറ്റ്www.hosseinshahabi.com
പ്രമാണം:Hossein Shahabi kerala festival.jpg
കേരള 2014 ഹുസൈൻ ഷഹബി ഫെസ്റ്റിവൽ

ജീവചരിത്രം

തിരുത്തുക

ഹുസൈൻ ഷഹാബി ടെഹ്‌റാൻ സർവ്വകലാശാലയിൽ നിന്ന് സിനിമാ സംവിധാനത്തിൽ ബിരുദാനന്തര ബിരുദവും ക്ലാസിക്കൽ മ്യൂസിക്കിൽ ബിഎയും നേടിയിട്ടുണ്ട്. ടെഹ്‌റാൻ സർവ്വകലാശാലയിൽ നിന്ന് ക്ലാസിക്കൽ മ്യൂസിക് പഠനത്തിൽ ബിരുദം നേടിയ ശേഷം അദ്ദേഹം കുറച്ച് വർഷങ്ങൾ സംഗീതം പഠിപ്പിച്ചു. 1996-ൽ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം തൻ്റെ ആദ്യ ഹ്രസ്വചിത്രമായ ഹണ്ഡ്രഡ് ടൈംസ് ഹണ്ഡ്രഡ് നിർമ്മിക്കുകയും അതേ അവസരത്തിൽ സ്ഥാപിതമായ ഫെസ്റ്റിവലിൽ ഒരു സമ്മാനം ലഭിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം 20 ഹ്രസ്വചിത്രങ്ങളും 10 കഥാചിത്രങ്ങളും ഇറാൻ വിപണിയിൽ വീഡിയോ റിലീസിനായും 5 കഥാചിത്രങ്ങൾ 5 തിയേറ്റർ റിലീസിനായും എഴുതുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലത് പ്രാദേശിക, അന്തർദേശീയ ചലച്ചിത്രമേളകളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രമായിരുന്ന ദി ബ്രൈറ്റ് ഡേ (2013) നിരൂപകർ നന്നായി സ്വീകരിക്കുകയും ടെഹ്‌റാനിലെ ഫജർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (ഫെബ്രുവരി 2013) നാല് വിഭാഗങ്ങളിലായി നാമനിർദ്ദേശം ചെയ്യപ്പെടുകയും രണ്ട് ഓണററി ഡിപ്ലോമകൾ നേടുകയും ചെയ്തു.[2] മാർ ഡെൽ പ്ലാറ്റ ഫിലിം ഫെസ്റ്റിവലിലെ (2013) മത്സരത്തിൽ ദ ബ്രൈറ്റ് ഡേ അതിൻ്റെ അന്താരാഷ്ട്ര പ്രീമിയർ നടത്തുകയും ജൂറിയുടെ പ്രത്യേക പരാമർശം നേടുകയും ചെയ്തു.[3]

ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ നടന്ന മൂന്നാം പേർഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, 28-ാമത് ബോസ്റ്റൺ ഫിലിം ഫെസ്റ്റിവൽ, 21-ാമത് ഹൂസ്റ്റൺ ഫിലിം ഫെസ്റ്റിവൽ, 18-ാമത് വാഷിംഗ്ടൺ ഡിസി ഫിലിം ഫെസ്റ്റിവൽ, 29-ാമത് ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവൽ, യു.എസിലെ UCAL, ദി റൈസ് സർവ്വകലാശാലകൾ തുടങ്ങി നടത്തിയ വിവിധ പ്രദർശനങ്ങളിലും മേളകളിലും മികച്ച സംവിധാനം, മികച്ച ചിത്രം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും നേടിയതോടൊപ്പം ഷിക്കാഗോയിലെ ജീൻ സിസ്‌കെൽ ഫിലിം സെൻ്ററിൽ നടന്ന ഇറാനിൽ നിന്നുള്ള 24-ാമത് ഫിലിം ഫെസ്റ്റിവലിൽ സിൽവർ ഫെസൻ്റ് അവാർഡും ഇന്ത്യയിലെ കേരളത്തിൽവച്ചു നടന്ന 19-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള ക്യാഷ് പ്രൈസും നേടിയിട്ടുണ്ട്.[4][5][6][7][8][9][10][11][12] ഹുസൈൻ ഷഹാബിയുടെ രണ്ടാമത്തെ നീണ്ട ഫീച്ചർ ചിത്രമാണ് ദി സെയിൽ.

2023 ജനുവരി 22-ന് 55-ാം വയസ്സിൽ ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഷഹാബി അന്തരിച്ചു.[13]

സിനിമകൾ

തിരുത്തുക
ഫീച്ചർ ഫിലിം, പരീക്ഷണ ഫിലിമുകൾ
വർഷം ഇംഗ്ലീഷ് പേര് പേർഷ്യൻ പേര് ക്രെഡിറ്റുകൾ കുറിപ്പുകൾ
സംവിധായകൻ നിർമ്മാതാവ് തിരക്കഥാകൃത്ത്
2014 The Sale حراج അതെ അതെ അതെ ഫീച്ചർ ഫിലിം
2013 The Bright Day روز روشن അതെ അതെ അതെ Feature debut
2012 For the Sake of Mahdi بخاطر مهدي അതെ അതെ അതെ കസ്റ്റഡിയിൽ
2008 The Last Word حرف آخر അതെ അതെ അതെ ഹ്രസ്വചിത്രം
2001 the Photo عكس അതെ അല്ല അതെ Experimental
2001 Rain Tree درخت باراني അതെ അല്ല അതെ ഹ്രസ്വചിത്രം
2001 Echo پژواك അതെ അല്ല അതെ ഹ്രസ്വചിത്രം
2000 Wars and Treasure جنگ و گنج അതെ അതെ അതെ Experimental
2000 Votive نذري അതെ അല്ല അതെ Long half
1998 Ghost شبح അതെ അതെ അതെ Experimental
1997 Bright Shadow سايه روشن അതെ അതെ അതെ Long half
1997 Tunnel 18 تونل ١٨ അതെ അതെ അതെ Experimental
1996 The traces of light رد پاي نور അതെ അതെ അതെ Experimental
1995 Hundred to one hundred صدبرابرصد അതെ അതെ അതെ ഹ്രസ്വചിത്രം
1995 Elevator آسانسور അതെ അതെ അതെ ഹ്രസ്വചിത്രം

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "حسین شهابی، کارگردان سینما، درگذشت".
  2. sourehcinema Archived 6 October 2014 at the Wayback Machine. Retrieved 19 April 2013
  3. "Mención Especial del Jurado- "The Bright Day", de Hossein Shahabi" [Special Jury Mention- "The Bright Day", by Hossein Shahabi]. 29th Festival Internacional de Cine de Mar del Plata (in സ്‌പാനിഷ്). Archived from the original on 2014-11-12 – via mardelplatafilmfest.com.
  4. 19th Film Festival of Kerala Retrieved 13 December 2014
  5. "Iranian film "Bright Day" nominated for golden Astor award in Argentina". The Iran Project. 11 November 2013. Retrieved 2 April 2014.
  6. Chicago film festival Archived 20 February 2014 at the Wayback Machine. Retrieved 20 April 2013
  7. boston film festival Archived 30 December 2013 at the Wayback Machine. mfa.org Retrieved 11 July 2013
  8. houston film festival Archived 2 January 2014 at the Wayback Machine. mfah.org Retrieved 27 March 2013
  9. Washington dc festival Archived 19 January 2014 at the Wayback Machine. Retrieved 12 April 2013
  10. rice University Archived 2 January 2014 at the Wayback Machine. Retrieved 21 December 2013
  11. The Los Angeles Museum of Art Retrieved 29 July 2013
  12. Sydney, Australia Archived 11 September 2014 at the Wayback Machine. Retrieved 8 April 2013
  13. حسین شهابی درگذشت (in Persian)
"https://ml.wikipedia.org/w/index.php?title=ഹുസൈൻ_ഷഹബി&oldid=4144940" എന്ന താളിൽനിന്ന് ശേഖരിച്ചത്