ഹുസൈൻ നസ്ർ
ഇറാൻകാരനായ പ്രമുഖ ഇസ്ലാമിക തത്ത്വജ്ഞാനിയും ജോർജ് വാഷിംഗടൻ സർവകലാശാലയിലെ ഇസ്ലാമിക പഠന വിഭാഗം പ്രൊഫസറുമാണ് സയ്യിദ് ഹുസൈൻ നസ്ർ(പേർഷ്യൻ: سید حسین نصر) (ജനനം: ഏപ്രിൽ 7, 1933 , ടെഹ്റാൻ). ഗഹനങ്ങളായ നിരവധി ഗ്രന്ഥങ്ങളുടേയും ലേഖനങ്ങളുടേയും രചയിതാവാണ് പ്രൊഫ. ഹുസൈൻ നസ്ർ.
ജനനം | ഏപ്രിൽ 7, 1933 |
---|---|
കാലഘട്ടം | contemporary |
പ്രദേശം | ഇറാനിയൻ പണ്ഡിതൻ |
മത താരതമ്യ പണ്ഡിതനും പേർഷ്യൻ തത്ത്വചിന്തകനുമായ ഹുസൈൻ നസ്ർ, തത്ത്വചിന്തകനായിരുന്ന ഫ്രിത്ജോഫ് ഷോണിന്റെ ആജീവനാന്ത ശിഷ്യനുമാണ്. ഇസ്ലാമിക സൂഫിസം, തത്ത്വശാസ്ത്രം,അതിഭൗതികയാഥാർത്യം എന്നീ മേഖലകളിലെ രചനകളാണ് ഹുസൈൻ നസ്റിന്റേത്. പ്രശസ്ത്മായ ഗിഫ്ഫോർഡ് പ്രഭാഷണം നടത്തുന്ന ആദ്യ മുസ്ലിമാണ് നസ്ർ.