ചൈനയിലെ, ക്രിസ്തുവർഷം 4 മുതൽ 6 വരെ നൂറ്റാണ്ടുകളിലെ വടക്കൻ, തെക്കൻ രാജവംശങ്ങളുടെ കാലഘട്ടത്തിലെ നാടോടിക്കഥകളിലെ ഒരു ഐതിഹാസിക നായികയാണ് ഹുവാ മുലാൻ (ചൈനീസ്: 花木蘭).[1] ചരിത്രകാരന്മാർ പൊതുവെ മുലാനെ ഒരു സാങ്കൽപ്പിക കഥാപാത്രമായാണ് കണക്കാക്കുന്നത്.

ഹുവാ മുലാൻ
花木蘭
മുലാന്റെ ഒരു ചിത്രം, ഗാതെറിങ്ങ് ജെംസ് ഓഫ് ബ്യൂട്ടി എന്ന ആൽബത്തിൽ (畫麗珠萃秀) (ക്വിങ്ങ് രാജവംശം; 18-ആം നൂറ്റാണ്ട്).
ആദ്യ രൂപംBallad of Mulan

ഐതിഹ്യമനുസരിച്ച്, ഒരു യുദ്ധകാലത്ത് മുലാന്റെ നാട്ടിൽ സൈന്യത്തിലേക്കുള്ള നിർബന്ധിത നിയമനം നടക്കുന്നു. തന്റെ വൃദ്ധനായ പിതാവിന് യുദ്ധത്തിൽ പങ്കെടുക്കേണ്ടി വരുന്നതിൽ ദു:ഖം തോന്നിയ മുലാൻ ആണായി വേഷം മാറി പിതാവിന്റെ സ്ഥാനം ഏറ്റെടുക്കുന്നു. വടക്കൻ അതിർത്തിക്കപ്പുറമുള്ള ഗോത്രസംഘങ്ങൾക്കെതിരായ യുദ്ധത്തിലെ ധീരതയാർന്ന സൈനിക സേവനത്തിൽ സന്തുഷ്ടനായ ചക്രവർത്തി മുലാന് സൈന്യത്തിൽ ഉയർന്ന പദവി വാഗ്ദാനം ചെയ്യുന്നു. എന്നാൽ അതു നിരസിച്ച് മുലാൻ ജന്മനാട്ടിലേക്ക് തിരിക്കുകയും അവിടെ അവൾ തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുകയും ചെയുന്നു. ഗ്രാമത്തിൽ വച്ച്, സൈന്യത്തിലെ തന്റെ സഹപ്രവർത്തകരെ അതിശയിപ്പിച്ചുകൊണ്ട്, താനൊരു പെൺകുട്ടിയായിരുന്നു എന്ന് മുലാൻ വെളിപ്പെടുത്തുന് നു.

കാലഘട്ടം

തിരുത്തുക

വടക്കൻ വെയ് രാജവംശത്തിൻ്റെ (386-535 CE) കാലത്ത് രചിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഒരു നാടോടി ഗാനമായ മുലാൻ്റെ വീരകഥയിൽ ആണ് മുലാൻ ആദ്യമായി ലിഖിതരൂപത്തിൽ കാണപ്പെടുന്നത്. തെക്കൽ ചെൻ രാജവംശത്തിന്റെ (557–589 CE) കാലത്തുണ്ടായ ഒരു ആന്തോളജിയിലും മുലാന്റെ കഥയുണ്ട്. റൗറാൻ എന്ന നാടോടി ഗോത്രവിഭാഗങ്ങൾക്കെതിരായി വടക്കൻ വെയ് രാജവംശത്തിന്റെ പടനീക്കങ്ങളുടെ കാലഘട്ടമാണ് മുലാന്റെ ചരിത്രപരമായ ജീവിതകാലമായി പറയപ്പെടുന്നത്. എന്നാൽ പിൽക്കാലത്തു വന്ന ഒരു വിവരണത്തിൽ മുലാന്റെ കഥ ടാംഗ് രാജവംശത്തിന്റെ രൂപീകരണ കാലത്ത് (ക്രി.വ.620) നടന്നതായി പറയുന്നു.

മുലാന്റെ കഥയുടെ വ്യത്യസ്ത പതിപ്പുകളിൽ നായികയ്ക്ക് വ്യത്യസ്ത കുടുംബപ്പേരുകൾ നൽകിയിരിക്കുന്നതായി കാണാം. ചിലതിൽ ഴു എന്നും മറ്റു ചിലതിൽ വെയ് എന്നുമാണ് മുലാന്റെ കുടുംബപ്പേര്. സൂ വെയ് എഴുതിയ കുടുംബപ്പേരായ് ഹുവാ ആണ് സമീപ വർഷങ്ങളിൽ ഏറ്റവും ജനപ്രിയത നേടിയത്. "മുലാൻ" (木蘭: ‘മാഗ്നോളിയ‘) [1] എന്ന പേരുമായി കൂടുതൽ കാവ്യാത്മകമായ അർത്ഥവും ബന്ധവും “ഹുവാ” (花; Huā; 'പുഷ്പം') എന്ന കുടുംബപ്പേരിന് ഉള്ളതാവാം അതിന്റെ സ്വീകാര്യതക്ക് കാരണം.

ദൃശ്യഭാഷ്യങ്ങൾ

തിരുത്തുക

മുലാന്റെ കഥയെ ആധാരമാക്കി ചൈനീസ് ഭാഷയിൽ നിരവധി നാടകങ്ങളും ചലച്ചിത്രങ്ങളും ഓപ്പറകളും ഇറങ്ങിയിട്ടുണ്ട്. 1998-ൽ വാൾട്ട് ഡിസ്‌നി പിക്ചേഴ്സ് പുറത്തിറക്കിയ ഹോളിവുഡ് അനിമേഷൻ ചിത്രമായ മുലാൻ ഈ കഥയെയും കഥാപാത്രത്തെയും ലോകപ്രശസ്തമാക്കി. [2] ഈ ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര് ഫാ മുലാൻ എന്നായിരുന്നു. കൂടാതെ ഇതിൽ ഫാ മുലാൻ യുദ്ധത്തിൽ ചെറുത്തു തോൽപ്പിച്ചത് ഹൂണന്മാരെ ആയിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായ മുലാൻ 2 (2004) തീയറ്റർ റിലീസ് ഇല്ലാതെ ഡയറക്റ്റ്-റ്റു-വീഡിയോ ആയി പുറത്തിറങ്ങി. 2020-ൽ മുലാൻ എന്ന പേരിൽ നിക്കി കാരോ സംവിധാനം ചെയ്ത ലൈവ് ആക്ഷൻ ചലച്ചിത്രവും ഇറങ്ങി. [3] [4]

നിരവധി വീഡിയോ ഗെയിമുകളിലും മുലാൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. കിങ്ഡം ഹാർട്ട്സ് -2 എന്ന ഗെയിമിൽ ലാൻഡ് ഓഫ് ഡ്രാഗൺസിലെ ഒരു ഓപ്ഷണൽ പാർട്ടി അംഗമാണ് മുലാൻ. ഇതുകൂടാതെ റൊമാൻസ് ഓഫ് ത്രീ കിങ്ഡംസ്, സ്മൈറ്റ്, സിവിലൈസേഷൻ 4, ഗോഡസ്സ് ഓഫ് ജെനെസിസ് തുടങ്ങിയ ഗെയിമുകളിലും മുലാൻ ഒരു യോദ്ധാവായി പ്രത്യക്ഷപ്പെടുന്നു. 1998ൽ മുലാൻ എന്ന പേരിൽ തന്നെ ഒരു വീഡിയോ ഗെയിം ഇറങ്ങിയിരുന്നു.

പ്രമുഖ തീയേറ്റർ അവതരണങ്ങൾ

തിരുത്തുക
  • മുലാൻ ജോയിൻസ് ആർമി - (1917 നാടകം) മേ ലാൻഫാങ് അഭിനയിച്ചു
  • മുലാൻ ജൂനിയർ - 1998-ലെ ഡിസ്‌നി ആനിമേറ്റഡ് ചിത്രമായ മുലാനെ അടിസ്ഥാനമാക്കിയുള്ള ഒരു ഏകാംഗ സ്റ്റേജ് മ്യൂസിക്കൽ.
  • ദി ലെജൻഡ് ഓഫ് മരിസ്സ ഇനൂയെ - ഹോങ്കോംഗ് ഡാൻസ് കമ്പനിയുടെ നൃത്താവതരണം
  • ദി ബല്ലാഡ് ഓഫ് മുലാൻ" - റെഡ് ഡ്രാഗൺഫ്ലൈ പ്രൊഡക്ഷൻസ്, യുകെ

ചലച്ചിത്രങ്ങൾ

തിരുത്തുക
  • ഹുവ മുലാൻ ജോയിൻസ് ആർമി(1927 ചലച്ചിത്രം) - ടിയാൻയി ഫിലിം കമ്പനി പുറത്തിറക്കിയ ഒരു നിശ്ശബ്ദ സിനിമ, ലീ പിങ്ക്‌കിയാൻ സംവിധാനം ചെയ്തു.
  • മുലാൻ ജോയിൻസ് ആർമി (1928 ചിത്രം) - മിംഗ്‌സിംഗ് ഫിലിം കമ്പനി നിർമ്മാണം, ഹൗ യാവോ സംവിധാനം ചെയ്തു.
  • മുലാൻ ജോയിൻസ് ആർമി (1939 സിനിമ) (യഥാർത്ഥ ഇംഗ്ലീഷ് പേര് ഹുവാ മു ലാൻ), - രണ്ടാം ചൈന-ജാപ്പനീസ് യുദ്ധകാലത്ത് നിർമ്മിച്ച ചൈനീസ് സിനിമ, ബു വാൻകാങ് സംവിധാനം ചെയ്ത് ഔയാങ് യുക്യാൻ എഴുതി. സാഹിത്യത്തിൻ്റെ കാര്യത്തിലും ഈ ചിത്രം ജനപ്രീതിയുടെ വലിയൊരു തരംഗം സൃഷ്ടിച്ചു.[5] The film also created a large spark of popularity, in terms of literature.[6]
  • ലേഡി ജനറൽ ഹുവ മു-ലാൻ (1964 സിനിമ) - ഹോങ്കോംഗ് ഓപ്പറ ഫിലിം.
  • സാഗ ഓഫ് മുലാൻ (1994 ഫിലിം) - ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള ചൈനീസ് ഓപ്പറയുടെ ചലച്ചിത്രാവിഷ്കാരം.
  • മുലാൻ (1998 ഫിലിം) - ഒരു ഡിസ്നി ആനിമേറ്റഡ് ഫീച്ചർ.
  • മുലാൻ II (2004 ഫിലിം) - ഡയറക്ട്-ടു-വീഡിയോ ആനിമേറ്റഡ് സീക്വൽ.
  • മുലാൻ (2020 ഫിലിം) - ഒരു തത്സമയ ആക്ഷൻ റീമേക്ക്.
  • മുലാൻ, റൈസ് ഓഫ് എ വാരിയർ (2009 ഫിലിം) - ചൈനീസ് ലൈവ് ആക്ഷൻ ഫിലിം.

പൊരുത്തമില്ലാത്ത മുലാൻ (无双花木兰) (2020 ഫിലിം) - ചൈനീസ് ലൈവ് ആക്ഷൻ ഫിലിം.

  • മുലാൻ ഷി ജിങ്കുവോ യിംഗ്ഹാവോ (木兰之巾帼英豪) (2020 ഫിലിം) - ചൈനീസ് ലൈവ് ആക്ഷൻ ഫിലിം.
  • ഹുവാ മുലാൻ (花木兰) (2020 സിനിമ) - ലിയു ചുസിയാൻ (刘楚玄) പ്രധാന നടിയായി അഭിനയിച്ച ചൈനീസ് ലൈവ് ആക്ഷൻ ഫിലിം.
  • കങ്ങ് ഫു മുലാൻ (木兰:横空出世) (2020 ഫിലിം) - ചൈനീസ് സിജിഐ ആനിമേഷൻ ഫിലിം.
  • മുലാൻ ലെജൻഡ് (花木兰之大漠营救) (2020 ഫിലിം) - ചൈനീസ് ലൈവ് ആക്ഷൻ ഫിലിം.
  • ദി ലെജൻഡ് ഓഫ് മുലാൻ (1998 ഫിലിം) - ഡച്ച് ആനിമേറ്റഡ് ഫിലിം[7]
  1. 1.0 1.1 https://www.britannica.com/biography/Hua-Mulan
  2. Lyons, Jessica (2023-02-04). "'Turning Red' & 9 Other Great Disney Coming-of-Age Movies". Collider (in ഇംഗ്ലീഷ്). Retrieved 2024-02-25.
  3. D'Alessandro, Anthony (August 4, 2020). "'Mulan' Going On Disney+ & Theaters in September; CEO Bob Chepak Says Decision Is A "One-Off", Not New Windows Model". Deadline Hollywood. Archived from the original on August 4, 2020. Retrieved August 4, 2020.
  4. https://www.cbr.com/mulan-nods-to-the-original-legend-other-adaptations/
  5. "Hua Mu Lan 木蘭從軍 (1939)". Retrieved 2021-02-27.
  6. "Google Ngram Viewer". books.google.com. Retrieved 2017-04-20.
  7. The Legend of Mulan (Animation, Action, Adventure), Django Studios Inc., Springboard Communications Inc., Denzel Film Investment, 1998-05-18, retrieved 2023-06-04
"https://ml.wikipedia.org/w/index.php?title=ഹുവാ_മുലാൻ&oldid=4134967" എന്ന താളിൽനിന്ന് ശേഖരിച്ചത്