ഹുഡിസോറസ്
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ഹുഡിസോറസ് . ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് .[1]
Hudiesaurus Temporal range: Late Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Family: | †Mamenchisauridae |
Genus: | †ഹുഡിസോറസ് Dong, 1997 |
Species: | †H. sinojapanorum
|
Binomial name | |
†Hudiesaurus sinojapanorum Dong, 1997
|
ശരീര ഘടന
തിരുത്തുകഈ കുടുംബത്തിലെ ഒരു വലിയ അംഗം ആയിരുന്ന ഇവയ്ക്ക് 68 –98 അടി ആയിരുന്നു നീളം ഭാരമാകട്ടെ ഇത് വരെ കണക്കാക്കിയിട്ടില്ല കാരണം പൂർണമായ അസ്ഥികൂടം ഇനിയും കിട്ടിയിട്ടില്ല. സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഇവയ്ക്കും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .[2]
ഫോസിൽ
തിരുത്തുക1993 ൽ ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടുന്നത് 1997 വർഗ്ഗീകരണവും നടന്നു .[1] ഒരു ഉപവർഗ്ഗത്തെ മാത്രമേ വർഗ്ഗീകരിച്ചിട്ടുള്ളു Hudiesaurus sinojapanorum . അപൂർണമായ രണ്ടു ഫോസ്സിലുകൾ മാത്രമേ കിട്ടിയിട്ടുള്ളു . ടൈപ്പ് സ്പെസിമെൻ (IVPP V 11120 ) അകെ ഒരു നട്ടെല്ല് മാത്രം ആണ്.
കുടുംബം
തിരുത്തുകമാമുൻച്ചിസോറസ് കുടുംബത്തിൽ, ഉള്ള ദിനോസറുകളുടെ കൂടത്തിൽ പെട്ടവയാണ് ഇവ .
അവലംബം
തിരുത്തുക- ↑ 1.0 1.1 Dong, Z. (1997). "A gigantic sauropod (Hudiesaurus sinojapanorum gen. et sp. nov.) from the Turpan Basin, China." Pp. 102-110 in Dong, Z. (ed.), Sino-Japanese Silk Road Dinosaur Expedition. China Ocean Press, Beijing.
- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.