ഹീരകസൂത്രം
മഹായാന ബുദ്ധമതത്തിൻ്റെ പ്രജ്ഞപാരമ്യതാശ്രേണിയിൽപ്പെട്ട ഒരു സൂത്രമാണ് ഹീരകസൂത്രം (ഇംഗ്ലീഷ്: Diamond Sutra) അഥവാ വജ്രഛേദികാപ്രജ്ഞപാരമ്യതാസൂത്രം. ഹീരകസൂത്രത്തിൻ്റെ 868ാമാണ്ടിൽ അച്ചടിച്ച ഒരു ചുരുൾ ഡൻഹുവാങ് രേഖകളുടെ കൂട്ടത്തിൽനിന്ന് 1907ൽ ഓറെൽ സ്റ്റീൻ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് ലൈബ്രറിയുടെ അഭിപ്രായപ്രകാരം, കൃത്യമായ അച്ചടിവർഷം അറിയുന്നതും സമ്പൂർണ്ണവുമായ ഏറ്റവും പഴയ രേഖയാണ് ഇത്.[1] പതിനാറടി നീളവും ഒരടി വീതിയും ഉള്ള കടലാസ് ചുരുളിലാണ് ഇത് അച്ചടിച്ചിരിക്കുന്നത്.[2]
അവലംബം
തിരുത്തുക- ↑ Soeng, Mu (2000-06-15). Diamond Sutra: Transforming the Way We Perceive the World. Wisdom Publications. p. 58. ISBN 9780861711604. Retrieved 11 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഗോവി, കെ.എം. (1998). ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. തൃശൂർ: കേരള സാഹിത്യ അക്കാദമി, തൃശൂർ. p. 11.