വെള്ളക്കാരുടെ അധിനിവേശത്തിനു മുമ്പ് അമേരിക്കൻ ഐക്യനാടുകളിലെ‍ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തിൽ തുറന്ന വരണ്ട പുൽമേടുകളിൽ യഥേഷ്ടം കണ്ടു വന്നിരുന്ന കാട്ടുകോഴിയാണ് ഹീത്ത് ഹെൻ . ഇറച്ചിക്ക് വേണ്ടിയുള്ള വൻപിച്ച വേട്ടയാടൽ ഈ കാട്ടുകോഴികളെ വംശനാശത്തിലേയ്ക്കുന്നയിച്ചു.

ഹീത്ത് ഹെൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
T. c. cupido
Trinomial name
Tympanuchus cupido cupido
(Linnaeus, 1758)

1800 കളിൽ വംശനാശത്തിന്റെ വക്കിൽ നിന്നും രക്ഷിച്ചുവെങ്കിലും 1830-ൽ ഹീത്ത് ഹെൻ സ്വാഭാവിക ആവാസത്തിൽ നിന്നും നാമവശേഷമായി. 1890ൽ മസാച്ചുസെറ്റിലെ മാർത്താസ് വിൻയാർഡിൽ പരിപാലിച്ചിരുന്നുവെങ്കിലും വീണ്ടും 1890 -ൽ 200 എണ്ണമായി ചുരുങ്ങിയ ഹീത്ത് ഹെൻ 1908-ൽ 1600 ആയി പെരുകി. 1932 ആയപ്പോഴേക്കും സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഹീത്ത് ഹെൻ വംശനാശം വന്നു.


"https://ml.wikipedia.org/w/index.php?title=ഹീത്ത്_ഹെൻ&oldid=1694686" എന്ന താളിൽനിന്ന് ശേഖരിച്ചത്