ഹിൽഡ മിത് ലേപ്ച്ച
ലേപ്ച സംഗീതജ്ഞയും നർത്തകിയുമാണ് ഹിൽഡ മിത് ലേപ്ച്ച (ജനനം : 1956). കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[1] 2013 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു..[2]
ഹിൽഡ മിത് ലേപ്ച്ച | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 1956 കലിംപോംങ്, ഡാർജലിംഗ്, പശ്ചിമ ബംഗാൾ |
വിഭാഗങ്ങൾ | ലേപ്ച സംഗീതം, |
തൊഴിൽ(കൾ) | ഗായിക, |
വർഷങ്ങളായി സജീവം | 1970–present |
ജീവിതരേഖ
തിരുത്തുകപശ്ചിമ ബംഗാളിലെ ഡാർജലിംഗ് ജില്ലയിലെ കലിംപോംങിലാണ് ഹിൽഡ മിത് ലേപ്ച്ചയുടെ ജനനം. പ്രസിദ്ധ സിക്കിം ലേപ്ച സംഗീതജ്ഞനായ സോനം ടി. ലേപ്ചയുടെ ഭാര്യയാണ്. പാരമ്പര്യ ലേപ്ച സംഗീത ഉപകരണങ്ങളിലും സംഗീതത്തിലും വിദഗ്ദ്ധയായ ഹിൽഡ ലേപ്ച സംസ്കാരത്തിന്റെ പ്രചാരകയുമാണ്. ഇന്ത്യയിലെ പ്രധാന സംഗീതോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള ലേപ്ചക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.[3]
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ പുരസ്കാരം (2013)
- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ http://sangeetnatak.gov.in/sna/sna-awards2008/hilda-mit-lepcha.htm
- ↑ "Sikkim: Padma Shri for Hildamit Lepcha". isikkim.com. Retrieved 17 മാർച്ച് 2013.
- ↑ http://blogs.thehindu.com/delhi/?p=26572