രാജാ രവിവർമ്മ രചിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ഹിസ്റ്റോറിക് മീറ്റിംഗ്. രവി വർമ്മ കോയി തമ്പുരാൻ എന്ന് ഒപ്പിട്ടിരിക്കുന്ന ചിത്രത്തിന് 42 x 57 ഇഞ്ച്, അഥവാ 106 x 146 സെ.മീ വലിപ്പമുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളും സഹോദരൻ വിശാഖം തിരുനാളും ചേർന്നു മദ്രാസ് ഗവർണർ ജനറലായിരുന്ന റിച്ചഡ് ഗ്രെൻവില്ലിനെ സ്വീകരിക്കുന്നതാണു ചിത്രത്തിലെ പ്രമേയം. ഗവർണറുടെ കൈപിടിച്ചിരിക്കുന്നത് വിശാഖം തിരുനാളാണ് . മഹാരാജാവ് സഹോദരന്റെ പിന്നിലായാണു നിൽക്കുന്നത്. തിരുവിതാംകൂറിലെ പ്രമുഖ ജന്മിയായിരുന്ന കണ്ടമത്ത് കേശവപിള്ളയെയും ചിത്രത്തിൽ കാണാം. തിരുവനന്തപുരത്ത് വള്ളക്കടവ് ബോട്ടുപുരയിലാണു ഗവർണർ വന്നിറങ്ങിയത്. രാജഭരണകാലത്തു കച്ചവട ആവശ്യത്തിനായി വള്ളങ്ങൾ വന്നിരുന്നതും രാജകുടുംബാംഗങ്ങൾ ഉല്ലാസ യാത്ര പോയിരുന്നതും ഇവിടെനിന്നാണ്. [1]

ഹിസ്റ്റോറിക് മീറ്റിംഗ്

ചരിത്രം

തിരുത്തുക

ഗവർണർക്കു സമ്മാനിച്ച ചിത്രം അദ്ദേഹത്തിന്റെ മകൾ മേരി മോർഗൻ ഗ്രെൻവില്ലിൽ നിന്ന് ബക്കിങ്ങാംഷയർ കൗണ്ടി കൗൺസിൽ ഓഫീസിലെത്തി. 2007ൽ ലണ്ടനിൽ നടന്ന ലേലത്തിൽ 6 ലക്ഷം പൗണ്ടിന് അജ്ഞാത വ്യക്തി പെയിന്റിങ്ങ് വാങ്ങി. അവിടെ നിന്ന് നീരവ് മോദിയുടെ കൈവശം എത്തിച്ചേർന്നതായി കരുതപ്പെടുന്നു. 2019 ൽ ഈ കലാസൃഷ്ടി നീരവ് മോദിയുടെ ശേഖരത്തിൽനിന്ന് ആദായനികുതി വകുപ്പ് ലേലത്തിനു വച്ചു.

  1. https://www.manoramaonline.com/news/india/2019/03/13/06-cpy-art-connoisseur-nirav-modi-s-ravivara-collection.html