ചരിത്രം
ചരിത്രം
(ഹിസ്റ്ററി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന മലയാള വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. History എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യ മലയാളമാണ് ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് .മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം .മനുഷ്യൻ ഭൂതകാലത്തെ പറ്റി അറിയൂവാൻ തല്പരനാണ് .ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും .മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപെടുത്തലാണ്