ഹിലരി മാന്റൽ

(ഹിലാരി മാന്റെൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബ്രിട്ടീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും നിരൂപകയുമാണ്‌ ഹിലരി മാന്റൽ (ജനനം: ജൂലൈ 2, 1952 -) . 2009-ലെ മാൻ ബുക്കർ സമ്മാനത്തിന്‌ മാന്റൽ എഴുതിയ വോൾഫ് ഹാൾ എന്ന കൃതി അർഹമായി[1] ഇവർ എഴുതിയ ബ്രിങ്ങ് അപ് ദ ബോഡീസ് എന്ന നോവലിനു 2012-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു[2] . ഇതോടെ രണ്ടാമത്തെ തവണയും മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയും, ബ്രീട്ടീഷ് എഴുത്തുകാരിയുമായി ഇവർ[2] .ഇംഗ്ളണ്ടിലെ ഡർബിഷയറിൽ ഗ്ളോസോപിലാണ് ഹിലരി ജനിച്ചത്.1974ൽ ഫ്രഞ്ച് വിപ്ലവത്തെകുറിച്ച് എഴുതി തുടങ്ങിയ നോവലാണ് എ സ്പേസ് ഓഫ് ഗ്രേറ്റർ സേഫ്റ്റി.ആദ്യനോവൽ 1985ൽ പുറത്തിറങ്ങിയ എവരിഡേ ഈസ് മദേഴ്സ് ഡേ ആണ്.1986ൽ വേക്കന്റ് പൊസഷൻ,1992ൽ എ സ്പേസ് ഓഫ് ഗ്രേറ്റർ സേഫ്റ്റി,1994ൽ എ ചേഞ്ച് ഓഫ് ക്ളൈമറ്റ് എന്നിവ ഹിലരിയുടെ പ്രധാനരചനകളാണ്.2002ൽ ഹിലരിയുടെ ഓർമ്മകുറിപ്പുകൾ ഗിവിങ് അപ്പ് ദ് ഗോസ്റ്റ് പുറത്തിറങ്ങി.ഹിലരി എഴുതിയ കഥാസമാഹാരമാണ് 2003ൽ പുറത്തിറങ്ങിയ ലേണിംഗ് ടു ചോക്ക് എന്നിവയാണ് ഹിലരിയുടെ മറ്റു പ്രധാന കൃതികൾ.

Hilary Mantel
ജനനം
Hilary Mary Mantel

ജൂലൈ 1952 (വയസ്സ് 67–68)
പുരസ്കാരങ്ങൾMan Booker Prize (2009) (2012)
പ്രധാന കൃതികൾWolf Hall, ബ്രിങ്ങ് അപ് ദ ബോഡീസ്

അവലംമ്പം=തിരുത്തുക

  1. http://www.bloomberg.com/apps/news?pid=20601088&sid=a4993nQqaUFw
  2. 2.0 2.1 "British novelist Hilary Mantel wins 2nd Man Booker Prize". Indian Express. ശേഖരിച്ചത് 17 ഒക്ടോബർ 2012.
"https://ml.wikipedia.org/w/index.php?title=ഹിലരി_മാന്റൽ&oldid=2343021" എന്ന താളിൽനിന്ന് ശേഖരിച്ചത്