ഒരു പലസ്തീനിയൻ കവിയത്രിയും നോവലിസ്റ്റും പോഷകാഹാര വിദഗ്ധയും[1] വിക്കിമീഡിയനും[2] ആയിരുന്നു ഹിബ കമാൽ അബു നാദ (അറബിക്: هبة كمال أبو ندى; 24 ജൂൺ 1991 - 20 ഒക്ടോബർ 2023) .[3][4] 2017-ലെ അറബ് സർഗ്ഗാത്മകതയ്ക്കുള്ള ഷാർജ അവാർഡിൽ അവളുടെ "ഓക്‌സിജൻ മരിച്ചവർക്കുള്ളതല്ല" എന്ന നോവൽ രണ്ടാം സ്ഥാനം നേടി.[5][6]2023-ലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ ഭാഗമായുള്ള ഒരു ബോംബിംഗ് റെയ്ഡിനിടെ അവർ മരിച്ചു.

ഹിബ കമാൽ അബു നാദ
هبة أبو ندى
Portrait of Abu Nada
ജനനം
Hiba Kamal Saleh Abu Nada

(1991-06-24)24 ജൂൺ 1991
Mecca, Saudi Arabia
മരണം20 ഒക്ടോബർ 2023(2023-10-20) (പ്രായം 32)
Khan Yunis, Gaza Strip
തൊഴിൽPoet, novelist and nutritionist

ജീവചരിത്രം

തിരുത്തുക

1991 ജൂൺ 24 ന് സൗദി അറേബ്യയിലെ മക്കയിലാണ് അബു നാദ ജനിച്ചത്. ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദവും അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ പോഷകാഹാരത്തിൽ ബിരുദാനന്തര ബിരുദവും നേടി.[7]

അൽ-അമൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർഫൻസുമായി ബന്ധപ്പെട്ട റുസുൽ സെന്റർ ഫോർ ക്രിയേറ്റിവിറ്റിയിൽ കുറച്ചുകാലം ജോലി ചെയ്തു. അൽ-അയ്യം പറയുന്നതനുസരിച്ച്, "നീതിയിലും അറബ് വസന്തത്തിന്റെ പ്രക്ഷോഭങ്ങളിലും അധിനിവേശത്തിൻ കീഴിലുള്ള ഫലസ്തീൻ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലും അവർ അസ്വസ്ഥാമായിരുന്നു."[8]

അവർ നിരവധി കവിതാസമാഹാരങ്ങളും അൽ-ഉക്‌സുജിൻ ലെയ്‌സ ലിൽ-മൗത്ത ('ഓക്‌സിജൻ മരിച്ചവർക്കുള്ളതല്ല,' അറബിക്: الأكسجين ليس للموتى) എന്ന പേരിൽ ഒരു നോവലും പ്രസിദ്ധീകരിച്ചു. 2017-ൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തിയ അറബ് സർഗ്ഗാത്മകതയ്ക്കുള്ള 20-ാമത് വാർഷിക ഷാർജ അവാർഡിൽ അവളുടെ നോവലിന് രണ്ടാം സ്ഥാനം നേടി.[9][10] ഈ പുസ്തകം 2021-ൽ ദാർ ദിവാൻ പുനഃപ്രസിദ്ധീകരിച്ചു.[11]

2023 ഒക്‌ടോബർ 8-നാണ് അവർ അവസാന പോസ്റ്റ് എഴുതിയത് [12]

Gaza’s night is dark apart from the glow of rockets, quiet apart from the sound of the bombs, terrifying apart from the comfort of prayer, black apart from the light of the martyrs. Good night, Gaza.

2023 ഒക്‌ടോബർ 20 ന്, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അവരുടെ വീട്ടിൽ ഇസ്രായേൽ വ്യോമസേനയുടെ വ്യോമാക്രമണത്തിനിടെ അവർ കൊല്ലപ്പെട്ടു. അവർക്ക് 32 വയസ്സായിരുന്നു.[13][14]

  1. "وزارة الثقافة تنظم أمسية شعرية بالتعاون مع بلدية غزة". Alwatan Voice (in അറബിക്). 29 August 2017. Archived from the original on 29 August 2017. Retrieved 20 October 2023.
  2. "Gaza: Muerte de una poeta - ContraPunto". ContraPunto (in സ്‌പാനിഷ്). 21 October 2023. Archived from the original on 23 October 2023. Retrieved 23 October 2023.
  3. ""الثقافة" تكّرم الروائية "أبو ندى" لفوزها بجائزة الشارقة للإبداع العربي". Alray (in അറബിക്). 15 March 2017. Archived from the original on 21 October 2023. Retrieved 20 October 2023.
  4. "الأكسجين ليس للموتى". Department of Culture, Sharjah (in അറബിക്). 2017. Archived from the original on 21 October 2023. Retrieved 20 October 2023.
  5. ""الثقافة" تكّرم الروائية "أبو ندى" لفوزها بجائزة الشارقة للإبداع العربي". Alray (in അറബിക്). 15 March 2017. Archived from the original on 21 October 2023. Retrieved 20 October 2023.
  6. "الأكسجين ليس للموتى". Department of Culture, Sharjah (in അറബിക്). 2017. Archived from the original on 21 October 2023. Retrieved 20 October 2023.
  7. "حوار صحفي مع الأديبة هبة أبو ندى". Women for Palestine (in അറബിക്). 12 March 2017. Archived from the original on 25 July 2019. Retrieved 20 October 2023.
  8. "هبة أبو ندى ." www.al-ayyam.ps. Archived from the original on 2023-10-29. Retrieved 25 October 2023.
  9. "الحدث الثقافي: فلسطين تكسب جائزتين في الشعر والرواية". Al-Hadath (in അറബിക്). 17 February 2017. Archived from the original on 20 October 2023. Retrieved 20 October 2023.
  10. "وزارة الثقافة تشيد بفوز حجاوي وابو ندى في جائزة الشارقة للإبداع العربي". Palestinian Ministry of Culture (in അറബിക്). 2017. Retrieved 20 October 2023.[പ്രവർത്തിക്കാത്ത കണ്ണി]
  11. "الأكسجين ليس للموتى (Oxygen is not for the dead)". Goodreads (in ഇംഗ്ലീഷ്). Retrieved 25 October 2023.
  12. "Read the last words of writer Heba Abu Nada, who was killed last week by an Israeli airstrike". Literary Hub (in അമേരിക്കൻ ഇംഗ്ലീഷ്). 24 October 2023. Retrieved 25 October 2023.
  13. Ramadan, Alsayid (21 October 2023). "حاصلة على جائزة الشارقة للإبداع العربي.. وفاة الأديبة الفلسطينية الشابة هبة أبو ندى ضحية قصف غزة". Al-Bayan (in അറബിക്). Archived from the original on 20 October 2023. Retrieved 21 October 2023.
  14. Al-Kardousi, Elham (21 October 2023). "معلومات عن الشاعرة الفلسطينية هبة أبو ندى.. قتلها الاحتلال في غزة". El Watan News (in അറബിക്). Archived from the original on 21 October 2023. Retrieved 21 October 2023.
"https://ml.wikipedia.org/w/index.php?title=ഹിബ_കമാൽ_അബു_നാദ&oldid=4074533" എന്ന താളിൽനിന്ന് ശേഖരിച്ചത്