ഹിപ്പാർക്കസ് കാറ്റലോഗ്
ജ്യോതിശാസ്ത്ര സംബന്ധിയായ പഠനങ്ങൾക്ക് വേണ്ടി, യൂറോപ്യൻ സ്പേസ് ഏജൻസി 1989-ൽ വിക്ഷേപിച്ച ഉപഗ്രഹമായ Hipparcosൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ ഒരു നക്ഷത്രകാറ്റലോഗാണു ഹിപ്പാർക്കസ് കാറ്റലോഗ്. 1993 വരെ ഈ ഉപഗ്രഹം ബഹിരാകാശത്ത് പഠനം നടത്തി വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു. അതിൽ നിന്ന് ഏതാണ്ട് 1,18,218 നക്ഷത്രങ്ങളുടെ വിവരങ്ങൾ ശാസ്ത്രജ്ഞർ ക്രോഡീകരിച്ച് 1997 ജൂണിൽ ഈ കാറ്റലോഗ് പുറത്തിറക്കി. കൃത്യമായ പാരലക്സ് അറിയുന്ന നക്ഷത്രങ്ങളെ മാത്രമേ ഈ കാറ്റലോഗിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഈ കാറ്റലോഗ് പ്രകാരം തിരുവാതിര നക്ഷത്രത്തിന്റെ പേര് HP 27989 എന്നാണ്.