ഹിന്ദു മൈനോറിറ്റിയും രക്ഷാകർത്തൃത്വവും നിയമം

ഹിന്ദുക്കളുടെ ഇടയിലുള്ള മൈനോറിറ്റിയും രക്ഷാകർത്തൃത്വവും സംബന്ധിച്ചുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമമാണ് ഹിന്ദു മൈനോറിറ്റിയും രക്ഷാകർത്തൃത്വവും ആക്ട്,1956 (Hindu Minority and Guardianship Act,1956).18 വയസ്സ് പൂർത്തിയാകാത്ത ആൾ മൈനറായി ഈ നിയമം പരിഗണിക്കുന്നു.മൈനറുടെ രക്ഷാകർത്താക്കൾ ആരെല്ലാമാണെന്നും മൈനറുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വ്യക്തമായ അധികാരങ്ങളും നിയന്ത്രണങ്ങളും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമം ജമ്മു-കാഷ്മീർ ഒഴികെയുള്ള ഇൻഡ്യ മുഴുവൻ വ്യാപിക്കുന്നതും, കൂടാതെ ഈ ആക്ടിന്റെ പരിധിക്ക് വെളിയിൽ താമസിക്കുന്ന എല്ലാ ഹിന്ദുക്കൾക്കും ബാധകമാണ്. വീരശൈവ, ലിംഗായത്ത് അല്ലെങ്കിൽ ബ്രഹ്മ, പ്രാർത്ഥന, ആര്യസമാജം എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടെ ഹിന്ദുമതത്തിന്റെ വികാസ രൂപത്തിൽ പെട്ട് മതം കൊണ്ട് ഹിന്ദുവായവർക്കും, ബുദ്ധ, ജൈന, സിഖു മതക്കാർക്കും ഈ നിയമം ബാധകമാണ്. എന്നാൽ മുസ്ലിം, ക്രിസ്റ്റ്യൻ, പാർസി, യഹൂദ മതക്കാർക്ക് ഈ നിയമം ബാധകമല്ല.

അവലംബം തിരുത്തുക

ഇതും കാണുക തിരുത്തുക