ഹിന്ദി ദിനം

(ഹിന്ദിദിവസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം (Hindi Divas) (हिन्दी दिवस) ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം.

ഹിന്ദി ദിനം
ഇതരനാമംഹിന്ദി ദിവസ്
ആചരിക്കുന്നത്ഭാരത സർക്കാർ
പ്രാധാന്യംഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിന്
അനുഷ്ഠാനങ്ങൾപുരസ്കാരങ്ങൾ നൽകപ്പെടുന്നു, ഭാഷാ പ്രോത്സാഹന പ്രവർത്തനങ്ങൾ, പ്രാദേഷിക ആഘോഷങ്ങൾ
തിയ്യതി14 സപ്തംബർ
ആവൃത്തിവാർഷികം
ബന്ധമുള്ളത്Karnataka Rajyotsava

എല്ലാവർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിന (विश्व हिंदी सम्मेलन) മായും ആചരിക്കുന്നുണ്ട്. നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ കൾച്ചർ, ഹിന്ദി നിധി ഫൗണ്ടേഷൻ, ഇന്ത്യൻ ഹൈക്കമ്മീഷൻ, മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ, സനാതൻ ധർമ്മ മഹാ സഭ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളോടെയാണ് ജനുവരി 10 ന് ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത്. [1]

ചരിത്രം

തിരുത്തുക
 
ബിയോഹർ രാജേന്ദ്ര സിൻഹ

1949 സപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്. ഹിന്ദിഭാഷാ വിദഗ്ദ്ധനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയാണ് സപ്തംബർ 14. അദ്ദേഹത്തിന്റേയും ഹസാരിപ്രസാദ് ദ്വിവേദി, കാകാ കലേൽക്കർ, മൈഥിലിശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവരുടേയും പ്രവർത്തനഫലമായി 1949 സപ്തംബർ 14 ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചു.[2][3] 1950 ജനുവരി 26 ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം, ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദി ഔദ്യോഗിക ഭാഷയായിത്തീർന്നു. ഇരുപത്തിരണ്ട് ഷെഡ്യൂൾഡ് ഭാഷകളിൽ; ഹിന്ദിയും, ഇംഗ്ലീഷും കേന്ദ്ര സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇരുപത്തഞ്ച് കോടിയിൽപ്പരം ആളുകൾ നേരിട്ടുപയോഗിക്കുന്ന ഹിന്ദി, ലോകത്ത് ഉപയോഗത്തിൽ നാലാം സ്ഥാനത്താണ്.

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

തിരുത്തുക
  • വിദ്യാലയങ്ങളിലും മറ്റും ഹിന്ദിദിനം സവിശേഷമായി ആഘോഷിക്കുന്നു.
  • ഹിന്ദിദിനത്തിൽ രാഷ്ട്രഭാഷാ പുരസ്കാരങ്ങൾ നൽകപ്പെടുന്നു [4]
  • ഹിന്ദിദിനത്തിൽ നൽകപ്പെടുന്ന പുരസ്കാരങ്ങളിൽ 25 മാർച്ച് 2015 ന് ചില മാറ്റങ്ങൾ വരുത്തി. 1986 മുതൽ നല്കപ്പെട്ടുവന്നിരുന്ന ഇന്ദിരാഗാന്ധി രാജ് ഭാഷാ പുരസ്കാരം പേര് മാറ്റി, രാഷ്ട്രഭാഷാ കീർത്തി പുരസ്കാരം എന്നാക്കി. രാജീവ് ഗാന്ധി രാഷ്ടീയജ്ഞാൻ -വിജ്ഞാൻ മൗലിക് പുസ്തക ലേഖന പുരസ്കാരം പേര് മാറ്റി രാജ്യഭാഷാ ഗൗരവ് പുരസ്കാരം എന്നാക്കി..[5]
  1. "World Hindi Conference".
  2. "Hindi Diwas 2019: History, Significance Of World's Fourth Most Spoken Language". News Nation (in Indian English). Retrieved 2019-09-14.
  3. "हिन्दी दिवस विशेष: इनके प्रयास से मिला था हिन्दी को राजभाषा का दर्जा". patrika.com (in ഹിന്ദി). Retrieved 2018-11-01.
  4. "India observed Hindi Divas on 10 January". Jagran Josh. 15 Sep 2014. Retrieved 2014-09-16.
  5. "Names of Indira Gandhi, Rajiv Gandhi knocked off Hindi Diwas awards". The Economic Times. 21 April 2015. Retrieved 21 April 2015.
"https://ml.wikipedia.org/w/index.php?title=ഹിന്ദി_ദിനം&oldid=3968591" എന്ന താളിൽനിന്ന് ശേഖരിച്ചത്