ഹാൽ
ഹാൽ (حال) എന്ന അറബി പദത്തിൻറെ അർത്ഥം അവസ്ഥ എന്നാണ്. ബഹുവചനം അഹ്‌വാൽ (أحوال). സാധാരണ ഗതിയിൽ സൂഫികളുമായ് ബന്ധപ്പെട്ടാണ് ഈ പദം ഉപയോഗിച്ച് വരുന്നത്.[1] സൂഫി സരണികളിലെ ആധ്യാത്മിക യാത്രികൻ നിരവധി സ്ഥാനങ്ങൾ (മഖാമുകൾ) പിന്നിടേണ്ടതായിട്ടുണ്ട്. പാത (ഥരീഖത്ത്), യാത്ര (സൈർ), ജഗം (ആലം),ആത്മാവ് (നഫ്‌സ്), അവസ്ഥ (ഹാൽ), സ്ഥാനം (മഹല്ലത്ത്), പ്രകാശം (നൂർ) എന്നിങ്ങനെ പരന്നു കിടക്കുന്ന ഇത്തരം പടവുകളിൽ മാനസികവും, ശാരീരികവും, ആത്മീയവുമായ നിരവധി സന്ദർഭങ്ങളിലൂടെ യാത്രികൻ കടന്ന് പോകുന്ന അവസ്ഥാന്തരങ്ങളെയാണ് ഹാൽ എന്ന് വിശേഷിപ്പിക്കുന്നത്. [2] ആത്മീയ നിർവൃതി(വജ്ദ്), ഉന്മൂലനം (ഇസ്തിലാം), (ആനന്ദം) ബസ്ത്, വിഷാദം (കബ്ദ്), ഉണർവ്(സഹ്), ഉന്മാദം (സക്ർ) എന്നിവ സൂഫി അഹ്‌വാലുകളുടെ ഉദാഹരണങ്ങളാണ്. ഹാലിൻറെ ഘട്ടങ്ങൾ അപകടം നിറഞ്ഞതാണ്, നിയന്ത്രിക്കുവാൻ മുർഷിദ് ആയ ഗുരു ഇല്ലെങ്കിൽ പൂർണ്ണ ഉന്മാദത്തിലേക്കോ, അധഃപതനത്തിലേക്കോ വീഴാനുള്ള സാധ്യത ഏറെയാണെന്ന് സൂഫി പഠനങ്ങൾ സമർത്ഥിക്കുന്നു.
പ്രധാന അവസ്ഥാന്തരങ്ങൾ
തിരുത്തുക- മുറാഖബയുടെ ഹാൽ
- ക്വുർബിൻറെ ഹാൽ
- വജ്ദിൻറെ ഹാൽ
- ജദ്ബിൻറെ ഹാൽ
- വുദ്ദിൻറെ ഹാൽ