ഹാർലി-ഡേവിഡ്സൺ
43°02′46″N 87°57′36″W / 43.04611°N 87.96000°W 1903 ൽ അമേരിക്കയിലെ വിസ്കോൺസ് നഗരത്തിലെ മിൽവാക്കിയിൽ സ്ഥാപിതമായ അമേരിക്കൻ ആഡംബര ക്രൂയിസർ ബൈക്ക് നിർമ്മാണ കമ്പനിയാണ് ഹാർലി-ഡേവിഡ്സൺ. സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച രണ്ട് പ്രധാന അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളിൽ ഒന്നാണ് ഹാർലി-ഡേവിഡ്സൺ. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കമ്പനി തങ്ങളുടെ വാഹനങ്ങൾ വിപണനം ചെയ്യുന്നു. അവയിൽ മോട്ടോർ സൈക്കിളുകൾക്ക് പുറമെ വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയും ഉൾപ്പെടുന്നു. [2]
Public | |
Traded as | NYSE: HOG S&P 500 Component |
സ്ഥാപിതം | 1903 |
സ്ഥാപകൻ | William S. Harley Arthur Davidson Walter Davidson William A. Davidson |
ആസ്ഥാനം | Milwaukee, Wisconsin |
പ്രധാന വ്യക്തി | Matthew Levatich (President and CEO) |
ഉത്പന്നങ്ങൾ | Motorcycles |
Production output | 241,498 units (2017)[1] |
വരുമാനം | US$5.647 billion (2017)[1] |
US$891 million (2017)[1] | |
US$522 million (2017)[1] | |
മൊത്ത ആസ്തികൾ | US$9.973 billion (2017)[1] |
Total equity | US$1.844 billion (2017)[1] |
ജീവനക്കാരുടെ എണ്ണം | ≈5,800 (December 2017)[1] |
അനുബന്ധ സ്ഥാപനങ്ങൾ | Harley-Davidson EMEA Harley-Davidson Brazil Harley-Davidson India Harley-Davidson Asia |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക1901-ൽ 20 വയസുകാരനായ വില്യം എസ്. ഹാർലി 7.07 ക്യുബിക് ഇഞ്ച് (116 സിസി), നാല് ഇഞ്ച് (102 എംഎം) ഫ്ലൈ വീലുകൾ എന്നിവ ഉപയോഗിച്ച് ഒരു ചെറിയ പെഡൽ-സൈക്കിൾ ഫ്രെയിമിൽ വിളക്കിച്ചേർത്ത എഞ്ചിൻ നിർമിച്ചു. അടുത്ത രണ്ട് വർഷങ്ങളിൽ, ഹാർലിയും ബാല്യകാല സുഹൃത്തായ ആർതർ ഡേവിഡ്‌സണും ചേർന്ന് ഒരു മോട്ടോർ സൈക്കിളിൾ സ്വന്തമായി രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ആർതറിന്റെ സഹോദരൻ വാൾട്ടർ ഡേവിഡ്‌സന്റെ സഹായത്തോടെ അവർക്കിത് 1903 ൽ ഇത് പൂർത്തിയാക്കാനായി. തങ്ങളുടെ മോട്ടോർ സൈക്കിളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയ അവർ, 1906 ൽ ചെസ്റ്റ്നട്ട് സ്ട്രീറ്റിൽ തങ്ങളുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിക്കുകയും ആ വർഷം 50 ഓളം മോട്ടോർ സൈക്കിളുകൾ കമ്പനി നിർമ്മിക്കുകയും ചെയ്തു. [3]
1907 ൽ വില്യം എസ്. ഹാർലി വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. വൈകാതെ അവർ തങ്ങളുടെ കമ്പനി വികസിപ്പിച്ചു. 1907 ൽ ഉൽപാദനം 150 മോട്ടോർസൈക്കിളുകളായി ഉയർന്നു. ഈ സമയത്തുതന്നെ അവർ തങ്ങളുടെ മോട്ടോർസൈക്കിളുകൾ പോലീസ് വകുപ്പുകൾക്ക് വിൽക്കാൻ തുടങ്ങി. 2014 ആയപ്പോഴേക്കും ഉത്പാദനം 16,284 മെഷീനുകളായി ഉയർന്നു. ഒന്നാം ലോകമഹായുദ്ധത്തെതുടർന്ന് 1917 ൽ അമേരിക്കൻ സൈന്യം യുദ്ധ ആവശ്യങ്ങൾക്കായി മോട്ടോർ സൈക്കിളുകൾ കമ്പനിയിൽ നിന്നും വാങ്ങിതുടങ്ങി. [4]
1920 ആയപ്പോഴേക്കും 67 രാജ്യങ്ങളിലേക്ക് മോട്ടോർ സൈക്കിൾ കയറ്റി അയക്കുകയും അവിടെയെല്ലാം ഡീലർമാർ ഉണ്ടാവുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായി ഹാർലി-ഡേവിഡ്‌സൺ മാറിക്കഴിഞ്ഞിരുന്നു. 1921 ൽ, ഓട്ടോ വാക്കർ എന്ന റൈഡർ ഒരു ഹാർലി-ഡേവിഡ്‌സണിൽ 100 മൈൽ (മണിക്കൂറിൽ 160 കിലോമീറ്റർ) വേഗതയിൽ ചരിത്രത്തിൽ ആദ്യമായി ഒരു മോട്ടോർ സൈക്കിൾ ഓടിച്ചതിന്റെ റെക്കോർഡ് സ്ഥാപിച്ചു. [5]
1998 ൽ യുഎസിന് പുറത്തുള്ള ആദ്യത്തെ ഹാർലി-ഡേവിഡ്സൺ ഫാക്ടറി ബ്രസീലിലെ മനാസിൽ ആരംഭിച്ചു.
ഇന്ത്യയിൽ
തിരുത്തുക2009 ഓഗസ്റ്റിൽ, ഹാർലി-ഡേവിഡ്സൺ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും 2010 ൽ ഇന്ത്യയിൽ മോട്ടോർ സൈക്കിളുകൾ വിൽക്കാൻ ആരംഭിക്കുകയും ചെയ്തു. 2011 ൽ ഗുഡ്ഗാവിൽ ഹാർലി-ഡേവിഡ്സൺ ഇന്ത്യ എന്ന അനുബന്ധ കമ്പനി സ്ഥാപിക്കുകയും, കമ്പനി ഒരു ഇന്ത്യൻ ഡീലർ ശൃംഖല സൃഷ്ടിക്കുകയും ചെയ്തു. 2009ൽ വില്പനയാരംഭിച്ചു ചുരുങ്ങിയ സമയത്തിനുള്ളിൽ ഹാർലി, ഇന്ത്യൻ ക്രൂയ്സർ ബൈക്ക് ആരാധകർക്കിടയിൽ പ്രിയതാരമായി. നിർണായകമായ ആദ്യ 10 വർഷത്തെ പ്രവർത്തന വിജയത്തെ അനുസ്മരിച്ചു ഹാർലി ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ 2019 ൽ പുറത്തിറക്കുകയും ചെയ്തു. ഹാർലിയുടെ ഏറ്റവും ചെറിയ മോഡലായ സ്ട്രീറ്റ് 750ക്കാണ് ലിമിറ്റഡ് എഡിഷൻ വകഭേദം വരുത്തിയത്. 5.47 ലക്ഷമാണ് ഇതിന് എക്സ്-ഷോറൂം വില വരുന്നത്. [6]
ഇന്ത്യയിലെ ഷോറൂമുകൾ
തിരുത്തുകഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ചത്തീസ്ഗഡ്, അഹമ്മദാബാദ്, മുംബൈ, ബംഗ്ളുരു, കൊച്ചി എന്നിവിടങ്ങളിലാണു ഹാർലി - ഡേവിഡ്സൺ ഷോറൂമുകൾ നിലവിലുള്ളത്. [7] 2012 ലാണ് ഹാർലി ഡേവിഡ്സൺ ഷോറൂം കൊച്ചിയിൽ ആരംഭിച്ചത്. [8]
ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ പുറത്തിറക്കുന്ന മോഡലുകൾ
തിരുത്തുക- സ്ട്രീറ്റ് 750
- സ്ട്രീറ്റ് റോഡ്റോഡ്‌സ്റ്റർ
- റോഡ് കിംഗ്
- അയൺ 883
- റോഡ് ഗ്ലൈഡ് സ്പെഷ്യൽ
- ഫാറ്റ് ബോബ്
- ഫാറ്റ് ബോയി
- ഫോർട്ടി എയ്റ്റ്
- റോഡ് കിങ്
- റോഡ്സ്റ്റർ
- സിവിഒ ലിമിറ്റഡ്
- അയൺ 1200
ഇലക്ട്രിക്ക് ബൈക്ക്
തിരുത്തുകലൈവ്വയർ
തിരുത്തുകഹാർലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കാണ് ലൈവ്‌വയർ. ആദ്യ ഗിയർലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്‌സലറേറ്റർ മാത്രം നിയന്ത്രിച്ച് വാഹനം ഓടിക്കാം. [9]
ഉയർന്ന വില
തിരുത്തുകനിലവിൽ പൂർണമായും അമേരിക്കയിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്ക് ഇന്ത്യയിൽ 50 ശതമാനം നികുതി നൽകണം. ഉയർന്ന ഇറക്കുമതി തീരുവയാണ് ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ഉയർന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം. [10]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Harley-Davidson, Inc. 2017 Annual Report (Form 10-K)". sec.gov. U.S. Securities and Exchange Commission. February 2018.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2019-08-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2019-08-29.
- ↑ http://curious.astro.cornell.edu/our-solar-system/44-our-solar-system/the-moon/general-questions/105-what-happens-to-a-bullet-fired-on-the-moon-intermediate
- ↑ https://www.harley-davidson.com/us/en/museum/explore/hd-history.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.harley-davidson.com/in/en/index.html
- ↑ https://auto.ndtv.com/harley-davidson-bikes/dealers
- ↑ https://www.bikewale.com/dealer-showrooms/harleydavidson/kochi/
- ↑ https://www.rushlane.com/harley-davidson-electric-sound-12322009.html
- ↑ https://www.google.com/search?q=harley+davidson+high+price+reason&spell=1&sa=X&ved=0ahUKEwjZvfuVi6jkAhVLSX0KHQoPD6cQBQguKAA&biw=1600&bih=757