ഹാൻകുക്ക് യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്

ഹാൻകുക്ക് യൂണിവേർസി ഓഫ് ഫോറിൻ സ്റ്റഡീസ് (HUFS) റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ സോളിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഗവേഷണ സർവകലാശാലയാണ്. യുദ്ധാനന്തര കൊറിയയിൽ വിദേശ ഭാഷാപഠനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തി 1954 ലാണ് ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്. സർവ്വകലാശാല സോളിലും യോംഗിനിലുമായി സ്ഥിതി ചെയ്യുന്നു. റോമൻ ഭാഷയിലേക്കു മാറ്റിയ കൊറിയൻ എന്നർത്ഥം വരുന്ന വാക്കായ ഹാൻകുക്ക് (한국; 韓國; ഹങ്കുക്) എന്ന വാക്കിൽനിന്നാണ് ഈ സർവ്വകലാശാലയുടെ പേര് ഉരുത്തിരിഞ്ഞുവന്നത്.

ഹാൻകുക്ക് യൂണിവേർസി ഓഫ് ഫോറിൻ സ്റ്റഡീസ്
한국외국어대학교[1]
പ്രമാണം:Hankuk University of Foreign Studies emblem.png
ആദർശസൂക്തംVeritas, Pax, Creatio
Truth, peace, creation
തരംPrivate
സ്ഥാപിതം1954
പ്രസിഡന്റ്Kim In-chul
അദ്ധ്യാപകർ
613
വിദ്യാർത്ഥികൾ27,351
ബിരുദവിദ്യാർത്ഥികൾ23,661
3,690
മേൽവിലാസം서울특별시 동대문구 이문동 270 (270 Imun-dong, Dongdaemun-gu, Seoul) / 경기도 용인시 모현면 왕산리 산89( 89 San, Wangsan-ri, Mohyeon-myeon, Yongin-si, Gyeonggi-do), Seoul, Yongin, South Korea
ക്യാമ്പസ്Urban; rural
വെബ്‌സൈറ്റ്www.hufs.ac.kr/user/hufsenglish/

ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ച സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഈ സർവ്വകലാശാല കണക്കാക്കപ്പെടുന്നു; പ്രത്യേകിച്ച് വിദേശ ഭാഷ, സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ പഠനത്തിൽ. അനേകം നയതന്ത്ര പ്രതിനിധികളും സ്ഥാനപതിമാരും HUFS ലെ ബിരുദധാരികളാണ്. ഭാഷാ വ്യാഖ്യാനത്തിനും പരിഭാഷയ്ക്കുമായി ഇവിടെ ഒരു ബിരുദ സ്കൂളും പ്രവർത്തിക്കുന്നു.

  1. Abbreviations of Hankuk University of Foreign Studies in Korean: (한국) 외대((韓國) 外大; Hanguk Oedae). In English: HUFS