ദേശദ്രോഹം ആരോപിച്ച്ഇറാനിയൻ ഭരണകൂടം തൂക്കിലേറ്റിയ കവിയും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്നു ഹാഷെം ഷബാനി.(മ: 27 ജനു: 2014) അഹ്വാസി ന്യൂനപക്ഷ അറബ് ഗോത്രത്തിൽപ്പെട്ട ഷാബാനി ആ വംശത്തിന്റെ തനതു കലയും സംസ്ക്കാരവും ഇറാനിൽ പ്രചരിപ്പിയ്ക്കുന്നതിൽ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അറബിഭാഷാദ്ധ്യാപകൻ കൂടിയായ ഷാബാനി നിരവധി കവിതകളും രചിച്ചിട്ടുണ്ട്.[1]

തടങ്കൽ തിരുത്തുക

ഫെബ്രുവരി 2011 ൽ മറ്റു നാലു പ്രവർത്തകരോടൊപ്പം അറസ്റ്റിലായ ഷാബാനിയ്ക്ക് കോടതി 2012 ജൂലൈ 7 നു വധശിക്ഷ വിധിച്ചു. പരമോന്നത കോടതി പിന്നീട് ശിക്ഷ ശരിവയ്ക്കുകയും പ്രസിഡന്റ് ഹസ്സൻ റുഹാനിയുടെ അന്തിമാനുമതിയും ലഭിച്ചതോടെ ജനുവരി 27 നു വധശിക്ഷ നടപ്പാക്കുകയായിരുന്നു.[2] ആംനസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെ നിരവധി സംഘടനകൾ ഷാബാനിയുടെയും മറ്റുള്ളവരുടേയും ശിക്ഷാവിധിയ്ക്കെതിരേ ശബ്ദമുയർത്തിയിരുന്നു.

അവലംബം തിരുത്തുക

  1. "Iranian Execution of Poet Further Darkens Iran’s Human Rights Record". Freedom House. 5 February 2014.
  2. "Iranian Execution of Poet Further Darkens Iran’s Human Rights Record". Freedom House. 5 February 2014.
"https://ml.wikipedia.org/w/index.php?title=ഹാഷെം_ഷബാനി&oldid=2314897" എന്ന താളിൽനിന്ന് ശേഖരിച്ചത്