ബാബരി മസ്ജിദ്‌ -രാമജന്മഭൂമി തർക്ക കേസിൽ മസ്ജിദ് മുസ്ലിംകൾക്ക് അവകാശപ്പെട്ടതാണെന്ന് ആവശ്യപ്പെട്ട്‌ നിയമപോരാട്ടം നടത്തിയവരിൽ പ്രധാനിയാണ് ഹാഷിം അൻസാരി. ഉത്തർ പ്രദേശിലെ ഫൈസാബാദിലായിരുന്നു ജനനം. 2016 ജൂലൈ 20 ന് അയോധ്യയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ഹാഷിം അൻസാരി
ഹാഷിം അൻസാരി
ജനനം1920 [[]]
മരണം2016 ജൂലൈ 20
ദേശീയത ഇന്ത്യ
തൊഴിൽതയ്യൽ തൊഴിലാളി
അറിയപ്പെടുന്നത്ബാബരി മസ്ജിദ് കേസിലെ അന്യായക്കാരൻ

ബാബരി മസ്ജിദ് കേസിലെ ആദ്യ അന്യായക്കാരിലൊരാളായിരുന്നു തയ്യൽ തൊഴിലാളിയായ ഹാഷിം അൻസാരി. 30 ാം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി ഈ അവശ്യവുമായി കോടതിയെ സമീപിക്കുന്നത്.

1949 ഡിസംബർ 22ന് വ്യാഴാഴ്ച അർധരാത്രി ബാബരി മസ്ജിദിനുള്ളിൽ ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെടുന്നതിനു മണിക്കൂറുകൾക്കു മുമ്പ് ബാബരി പള്ളിയിൽ ഇശാ നമസ്‌കാരം (രാത്രി നമസ്‌കാരം) നിർവഹിച്ചവരിൽ ഏറ്റവും ഒടുവിൽ മരണപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.

പള്ളിക്കകത്തു വന്ന വിഗ്രഹം നീക്കാൻ പ്രധാനമന്ത്രി നെഹ്‌റുവും മുഖ്യമന്ത്രി ജെ.ബി. പന്തും നൽകിയ നിർദ്ദേശങ്ങൾ അവഗണിച്ച അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ഫൈസാബാദ് കലക്ടർ ആറന്മുള സ്വദേശി കെ.കെ. നായർ മസ്ജിദ് പൂട്ടി മേൽനോട്ടത്തിന് റസീവറെ വച്ചു. തുടർന്ന് ഹാഷിം അൻസാരിയും മറ്റു മൂന്നുപേരും ചേർന്നാണ് പള്ളിയിൽ നമസ്‌കരിക്കാനുള്ള അവകാശനിഷേധത്തിനെതിരേ നിയമ നടപടികൾ ആരംഭിച്ചു. നിരോധനം ലംഘിച്ച് പള്ളിയിൽ കയറി ബാങ്കു വിളിച്ച ഹാഷിം അൻസാരിയെ രണ്ട് വർഷം തടവിനു ശിക്ഷിച്ചു. വിഗ്രഹം സ്ഥാപിച്ച ശേഷം പള്ളിയിൽ ആരാധന തടഞ്ഞ നടപടിക്കെതിരെ സുന്നി വഖ്ഫ് ബോർഡ് 1960ൽ പള്ളിയുടെയും സ്ഥലത്തിന്റെയും ഉടമാവകാശം സ്ഥാപിക്കാൻ നൽകിയ ഹരജിയിൽ ബോർഡിന്റെ അഭ്യർഥന മാനിച്ച് ഹാഷിം അൻസാരിയും കക്ഷി ചേർന്നു.

കേസുകളും വ്യക്തിബന്ധങ്ങളും തമ്മിൽ കൂട്ടിക്കുഴക്കാൻ ഇദ്ദേഹം അഷ്ടപ്പെട്ടിരുന്നു. കോടതി വ്യവഹാരങ്ങളുമായി കയറിയിറങ്ങുമ്പോഴും തർക്ക ഭൂമി ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്ന് ആവശ്യപ്പെട്ട കോടതിയിലെ ഹരജിക്കാരായ രാംചന്ദർ പരമഹംസും മഹന്ത് ഭാസ്‌കർ ദാസുമൊക്കെ അൻസാരിയുടെ സുഹൃത്തുക്കളായിരുന്നു. പരമഹംസിനൊപ്പം ഒരേ കുതിരവണ്ടിയിൽ ഈ കേസിനു വേണ്ടി പലതവണ അൻസാരി ലഖ്‌നോ കോടതിയിലേക്ക് പോയിട്ടുണ്ട്.

മക്കൾ: ഇഖ്ബാൽ, അഖ്തറുന്നീസ

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹാഷിം_അൻസാരി&oldid=3793290" എന്ന താളിൽനിന്ന് ശേഖരിച്ചത്