1987 മേയ് 22ന് രാത്രി[1] ഉത്തർപ്രദേശിലെ മീററ്റിൽ ഉണ്ടായ ഒരു വർഗീയ സംഘർഷത്തിന്റെ മറവിൽ മീററ്റിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഹാഷിംപുര മോഹല്ലയിലെ 42 മുസ്‌ലിം വിഭാഗത്തിൽ പെട്ട യുവാക്കളെ ഉത്തർപ്രദേശ്‌ അർദ്ധ സൈനിക വിഭാഗമായ പി.എ.സി (PAC - Provincial Armed Constabulary) ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന്‌ നദിയിൽ തള്ളിയ സംഭവമാണ് ഹാഷിംപുര കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[2][3][4] ഇന്ത്യയിൽ മുസ്‌ലിം മത വിഭാഗത്തിനെതിരെ നടന്ന ഭരണകൂട ഭീകരതകളിൽ പ്രധാനപ്പെട്ട ഒന്നായി ഇതിനെ കണക്കാക്കുന്നു.

കേസിന്റെ വിധി

തിരുത്തുക

28 വർഷത്തെ വിചാരണക്ക് ശേഷം പ്രതികളായ പോലീസുകാരെ 2015-ൽ കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വെറുതെ വിട്ടത്[5] വിവാദമായിരുന്നു[6]. എന്നാൽ 31 വർഷത്തിന് ശേഷം 2018 -ൽ വിചാരണക്കോടതി ഉത്തരവു തള്ളിയാണു ഹാഷിംപുരയിൽ കലാപം നിയന്ത്രിക്കാനെന്ന പേരിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 42 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സായുധ പൊലീസ് സേനയിലെ 16 മുൻ ഉദ്യോഗസ്ഥർക്കു ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്‌[7].ഉത്തർപ്രദേശ് സർക്കാർ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ, കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെട്ട സുൾഫിക്കർ നസീർ എന്നിവരുടെ അപ്പീലിലാണ് ഉത്തരവുണ്ടായത്.19 പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നുപേർ വിചാരണയ്ക്കിടെ മരിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അപേക്ഷയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമാണു കേസ് ഡൽഹിയിലേക്കു മാറ്റിയത്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നീതി തേടി 31 വർഷമാണു കാത്തിരുന്നതെന്നും സർക്കാരിന്റെ സാമ്പത്തിക സഹായം അവരുടെ നഷ്ടത്തിന് പകരമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പുതിയ വെളിപ്പെടുത്തലുകൾ

തിരുത്തുക

ഹാഷിംപുരയിൽ പോലിസ് നടത്തിയ കൂട്ടക്കൊലയുടെ ഇരകൾക്കു നീതിനിഷേധിക്കുന്നതിൽ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കോൺഗ്രസ് സർക്കാരുകൾ ഒത്തുകളിച്ചെന്ന് കേസിന്റെ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ പങ്കാളിയായ മുൻ പോലിസ് ഉദ്യോഗസ്ഥൻ വിഭൂതി നാരായൺ റായി വെളിപ്പെടുത്തുകയുണ്ടായി[8]. സംഭവം നടന്ന കാലത്ത് ഗാസിയാബാദ് എസ്.എസ്.പി. ആയിരുന്നു അദ്ദേഹം.[9]

പുറം കണ്ണികൾ

തിരുത്തുക
  1. indianexpress.com. "Chronology: 1987 Hashimpura massacre". Retrieved 16 ജൂലൈ 2019.
  2. http://www.aljazeera.com/indepth/features/2015/03/justice-28-years-massacre-indian-muslims-150327144922015.html
  3. http://www.outlookindia.com/news/article/Hashimpura-Massacre-All-16-Accused-PAC-Personnel-Acquitted/887046
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-04. Retrieved 2015-04-02.
  5. "16 acquitted in 1987 Hashimpura massacre case". The Hindu. Delhi. The Hindu. 21 March 2015. Retrieved 21 March 2015.
  6. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201502121212527934&[പ്രവർത്തിക്കാത്ത കണ്ണി]
  7. "Hashimpura case: Delhi HC sentences 16 PAC men to life imprisonment for murder of 42 Muslims". Indian Express. Indian Express. 31 October 2018.
  8. Vibhuti Narain Rai. "Hashimpura Aquittal, Tragic but not Unexpected". സബ്‌രംഗ്. Retrieved 16 ജൂലൈ 2019.
  9. http://www.thejasnews.com/index.jsp?tp=det&det=yes&news_id=20150510621385120&[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹാഷിംപുര_കൂട്ടക്കൊല&oldid=3793291" എന്ന താളിൽനിന്ന് ശേഖരിച്ചത്