ഹാലാ കവർ
ജൂതന്മാർ എല്ലാ ശനിയാഴ്ചകളിലും വീടുകളിൽ നടക്കുന്ന ശാബത്ത് പ്രാർഥനയ്ക്ക് മുന്നോടിയായി മേശപ്പുറത്ത് ബ്രഡ് മൂടിവയ്ക്കാനാണ് ഹാലാ കവർ ഉപയോഗിക്കുന്നത്. പ്രാർഥനയ്ക്കുശേഷം ബ്രഡ് മുറിച്ച് കുടുംബാംഗങ്ങൾ കഴിക്കുന്നതാണു രീതി.
നിർമ്മാണം
തിരുത്തുകദിവസങ്ങളെടുത്ത് കൈകൊണ്ട് തുന്നിയെടുക്കുന്നവയാണ് ഹാല കവറുകൾ. തൂവെള്ള തുണി നനച്ചുണക്കി പ്രത്യേക ഫ്രെയിമിനുള്ളിൽ ഘടിപ്പിച്ച് വിവിധ വർണനൂലുകൾ കൈകൊണ്ട് തുന്നിയെടുക്കുകയാണ് ചെയ്യുന്നത്.ഇവയുടെ പുറത്ത് לכבוד שבת קדש (പുണ്യ ശാബത്തിന് ആദരവ് "To honor the holy Shabbat") എന്നോ לכבוד שבת ויום טוב (ശാബത്തിനും യോം ടോവിനും ആദരവ് "To honor Shabbat and Yom Tov") എന്നോ ഹീബ്രുവിൽ രേഖപ്പെടുത്താറുണ്ട്..