ഹാറ്റി എലിസബത്ത് അലക്സാണ്ടർ (ഏപ്രിൽ 5, 1901 - ജൂൺ 24, 1968) ഒരു അമേരിക്കൻ പീഡിയാട്രീഷ്യനും മൈക്രോബയോളജിസ്റ്റുമായിരുന്നു. ഇംഗ്ലീഷ്:Hattie Elizabeth Alexander. 1930-ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഡി നേടിയ ഹാറ്റി ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ-പ്രെസ്ബിറ്റേറിയൻ ഹോസ്പിറ്റലിൽ ഗവേഷണവും മെഡിക്കൽ ജീവിതവും തുടർന്നു. അവിടെ പ്രധാന മൈക്രോബയോളജിസ്റ്റും കൊളംബിയ-പ്രെസ്ബിറ്റേറിയനിലെ ബാക്ടീരിയ അണുബാധ പ്രോഗ്രാമിന്റെ തലവയും ആയി. കൊളംബിയ സർവ്വകലാശാലയിൽ നിരവധി അഭിമാനകരമായ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന അവർ 1968-ൽ കരൾ അർബുദം ബാധിച്ച് മരണമടഞ്ഞതിനു ശേഷവും ബഹുമാനിക്കപ്പെട്ടു. ഹീമോഫിലസ് ഇൻഫ്ലുവൻസ അണുബാധയ്ക്കുള്ള ആദ്യത്തെ ഫലപ്രദമായ പ്രതിവിധി വികസിപ്പിച്ചതിന് ഹാറ്റി പ്രശസ്തയാണ്. [1] അതുപോലെ ആന്റിബയോട്ടിക് പ്രതിരോധം തിരിച്ചറിയുകയും പഠിക്കുകയും ചെയ്ത ആദ്യത്തെ ശാസ്ത്രജ്ഞരിൽ ഒരാളാണ്. [2] പീഡിയാട്രിക് ഗവേഷണത്തിലും ആൻറിബയോട്ടിക് പ്രതിരോധത്തിലും അവളുടെ മുന്നേറ്റത്തിന് 1942 ലെ ഇ. മീഡ് ജോൺസൺ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും അവർക്ക് ലഭിച്ചിട്ടുണ്ട്. അലക്സാണ്ടറുടെ ഗവേഷണങ്ങളും പഠനങ്ങളും ആൻറിബയോട്ടിക്, വാക്സിൻ വികസനം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിന് അടിത്തറ പാകാൻ സഹായിച്ചു.

Hattie E. Alexander
Alexander, c. 1960
ജനനംApril 5, 1901
മരണംജൂൺ 24, 1968(1968-06-24) (പ്രായം 67)
കലാലയംGoucher College (BA)
Johns Hopkins University (MD)
അറിയപ്പെടുന്നത്Haemophilus influenzae, antibiotic resistance
പുരസ്കാരങ്ങൾE. Mead Johnson Award (1943)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPediatrics and microbiology

റഫറൻസുകൾ തിരുത്തുക

  1. Alexander, HE; Leidy, G (1946), "Influence of Streptomycin on Type b Haemophilus influenzae", Science (published Aug 2, 1946), vol. 104, no. 2692, pp. 101–102, Bibcode:1946Sci...104..101A, doi:10.1126/science.104.2692.101, PMID 17790172
  2. "Hattie Elizabeth Alexander | American physician and microbiologist". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-02-02.
"https://ml.wikipedia.org/w/index.php?title=ഹാറ്റി_അലക്സാണ്ടർ&oldid=3843603" എന്ന താളിൽനിന്ന് ശേഖരിച്ചത്