ഹാരോൾഡ് ഫ്രെഡറിക് (ഹാരോൾഡ് ഹെൻട്രി ഫ്രെഡറിക് എന്ന പേരിൽ ജനിച്ചു; ജീവിതകാലം: ആഗസ്റ്റ് 19, 1856 – ഒക്ടോബർ 19, 1898)[1] ഒരു അമേരിക്കൻ പത്രപ്രവർത്തകനും നോവലിസ്റ്റുമായിരുന്നു.

ഹാരോൾഡ് ഫ്രെഡറിക്

ജീവിതരേഖ

തിരുത്തുക

ഹാരോൾഡ് ഫ്രെഡറിക് ന്യൂയോർക്കിലെ യൂട്ടികയിൽ പ്രെസ്‍ബിറ്റേറിയൻ മാതാപിതാക്കളുടെ മകനായി ജനിച്ചു. ഫ്രെഡറിക്കിന് 18 മാസം പ്രായമുള്ളപ്പോൾ ഒരു റെയിൽവേ അപകടത്തിൽപ്പെട്ട് പിതാവു മരിച്ചതിനുശേഷം മാതാവിൻറെ പരിലാളനയിലാണ് അദ്ദേഹം വളർന്നത്. 15 വയസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഒരു ഫോട്ടോഗ്രാഫറായി ജോലി ആരംഭിക്കുകയും ചെയ്തു.

നാലു വയസിൽ ഒരു ഫോട്ടാഗ്രാഫിക് ടച്ച് ആർട്ടിസ്റ്റായി ജന്മസ്ഥലത്തും ബോസ്റ്റണിലും ജോലി ചെയ്തിരുന്നു. 1875 ൽ ഒരു പ്രൂഫ് റീഡറായി "ദ ഉട്ടിക ഹെറാൾഡ്" ലും പിന്നീട് "ദ ഉട്ടിക ഡെയ്‍ലി ഒബസർവറിലും" ജോലി ചെയ്തിരുന്നു. ഫ്രെഡറിക് പിന്നീട് ഒരു ലേഖകനായും ജോലി ചെയ്തിരുന്നു. 1877 ൽ ഫ്രെഡറിക്, ഗ്രെയിസ് ഗ്രീൻ വില്ല്യംസിനെ വിവാഹം കഴിച്ചിരുന്നു. അവർക്ക് 5 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. 1882 ൽ സംസ്ഥാന തലസ്ഥാനത്ത് അദ്ദേഹത്തിന് "ദ അൽബാനി ഈവനിംഗ് ജേർണലിൽ" എഡിറ്ററായി ജോലി ലഭിച്ചു.

1884 ൽ ഫ്രെഡറിക് "ന്യൂയോർക്ക് ടൈസ്" ൻറെ ലണ്ടൻ ലേഖകനായി ജോലി ചെയ്യുവാന് ഇംഗ്ലണ്ടിലേയ്ക്കു പോയി. ബാക്കിയുള്ള ജീവിതകാലം ഈ ജോലിയിൽ തുടരുകയും ചെയ്തു. 1889 ൽ കുടുംബത്തെ ലണ്ടനിലേയ്ക്കു കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം അദ്ദേഹം കെയ്റ്റ് ലിയോൺ എന്ന യുവതിയെ കണ്ടുമുട്ടുകയും അവരുമായി മറ്റൊരു വീട്ടിൽ ജീവിക്കുകയും ചെയ്തു. അവർക്ക് നിയമാനുസൃതമല്ലാതെ മൂന്നു കുട്ടികളുമുണ്ടായിരുന്നു.

ഫ്രെഡറിക് ആദ്യകാലത്ത് അനേകം കഥകളെഴുതിയിരുന്നു. കെയ്റ്റ് ലിയോൺ ഒരു ക്രിസ്റ്റ്യൻ സയൻറിസ്റ്റായിരുന്നു (അസുഖങ്ങൾ വെറും മിഥ്യാബോധമാണെന്നും പ്രാർത്ഥനകളിലുടെ അത് സുഖപ്പെടുത്താൻ സാധിക്കുമെന്നും വിശ്വസിക്കുന്നവർ) 1898 ൽ ഫ്രെഡറിക്കിന് ഹൃദയാഘാതമുണ്ടാവുകയും അദ്ദേഹത്തിൻറെ മരണശേഷം പത്നി ഗ്രെയിസ്‍ ഫ്രെഡറിക്കിൻറെ ഇടപെടൽ മൂലം കെയ്റ്റ് ലിയോണ് കൊലപാതകത്തിന് കോടതിനടപടികൾ നേരിടേണ്ടിവരുകയും ചെയ്തിരുന്നു.

  • (1887). Seth's Brother's Wife. New York, London.
  • (1890). The Lawton Girl. Charles Scribner's Sons, New York.
  • (1890). In the Valley, a story of 1777. New York, London.
  • (1892). The Return of the O'Mahoney. G. W. Dillingham Co., New York. London, 1893.
  • (1893). The Copperhead, Charles Scribner's Sons. New York.
  • (1896). Marsena. London.
  • (1896). The Damnation of Theron Ware, Stone & Kimball, New York. Also called Illumination. London, Leipzig 1896 [Belknap Press of Harvard University Press, 1960].
  • (1896). March Hares. London.
  • (1898). Gloria Mundi. Chicago, New York, London.
  • (1899). The Market Place. New York, London.
  • (1894). 'The Copperhead' and Other Stories of the North During the American War. London.
  • (1894). 'Marsena' and Other Stories of the Wartime. New York.
  • (1896). Mrs. Albert Grundy: Observations in Philistia. London, New York.
  • (1897). In the Sixties.
  • (1898). 'The Deserter' and Other Stories: A Book of Two Wars. Lothrop Publishing Company, Boston.
  • (1966). Harold Frederic's Stories of York State.
  • (2015). The Martyrdom of Maev and Other Irish Stories. Washington D.C.:The Catholic University of America Press.
  • (1891). The Young Emperor William II of Germany: A Study in Character Development on a Throne. G. P. Putnam's Sons, New York.
  • (1892). The New Exodus: A Study of Israel in Russia. New York, London.
  1. Bennett, Bridget (1997). The Damnation of Harold Frederic. Syracuse, NY: Syracuse University Press. p. xix. ISBN 0-8156-0390-8.
"https://ml.wikipedia.org/w/index.php?title=ഹാരോൾഡ്_ഫ്രെഡറിക്&oldid=3926948" എന്ന താളിൽനിന്ന് ശേഖരിച്ചത്