ഹാരിയറ്റ് ബീച്ചർ സ്റ്റൗ

(ഹാരിയറ്റ് ബീച്ചർ സ്റ്റോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ എഴുത്തുകാരിയും വിമോചകപ്രവർത്തകയുമായിരുന്നു ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റൗ (Harriet Beecher Stowe). 1852 ൽ അവർ എഴുതിയ അങ്കിൾ ടോംസ് കാബിൻ എന്ന നോവൽ ആഫ്രോ അമേരിക്കക്കാരെ അടിമത്തത്തിലേക്ക് തള്ളിവിട്ട ക്രൂരവും മനുഷ്യത്വരഹിതവുമായ അവസ്ഥകളെക്കുറിച്ചുള്ള നേർക്കാഴ്ചയാണ്. ദശലക്ഷക്കണക്കിനു മനസ്സുകളിലേക്ക് ഈ നോവൽ പുസ്തകമായും നാടകമായും കടന്നുകയറി, അമേരിക്കയിലും ബ്രിട്ടനിലും അടിമത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വിത്തുപാകാനും ലോകത്തുനിന്നും അടിമത്തം നിർത്തലാക്കാനും ഈ നോവൽ സഹായകമായി. വടക്കൻ അമേരിക്കയിൽ അടിമത്തവിരുദ്ധസമരങ്ങൾക്ക് ഊർജ്ജം നൽകിയ ഈ നോവൽ തെക്കൻ അമേരിക്കയിൽ സാരമായ വിദേഷത്തിനും കാരണമായി.

ഹാരിയെറ്റ് എലിസബത്ത് ബീച്ചർ സ്റ്റൗ
സ്റ്റൗ 1852 ൽ
സ്റ്റൗ 1852 ൽ
ജനനംHarriet Elisabeth Beecher
(1811-06-14)ജൂൺ 14, 1811
ലിച്ച്ഫീൽഡ്, കണക്റ്റിക്കട്ട്, യു.എസ്.
മരണംജൂലൈ 1, 1896(1896-07-01) (പ്രായം 85)
ഹാർട്ട്ഫാർഡ്, കണക്ടിക്കട്ട്, യു.എസ്.
തൂലികാ നാമംക്റ്റിസ്റ്റഫർ ക്രോഫീൽഡ്
പങ്കാളികാൽവിൻ ഏല്ലിസ് സ്റ്റൗ
കയ്യൊപ്പ്

പോരാട്ടങ്ങളിലൂടെയും നിയമനിർമ്മാണത്തിനുള്ള മുറവിളികളിലൂടെയും മറ്റു പല സാമൂഹ്യപ്രവർത്തകർക്കും സാധിക്കാത്ത കാര്യം ഹാരിയറ്റ് എലിസബത്ത്, ഈ ഒരൊറ്റ നോവലിലൂടെ നേടിയെടുക്കാൻ സാധിച്ചു. അങ്കിൾ ടോംസ് കാബിൻ ഉയർത്തിയ ചിന്തകൾ അമേരിക്കയിൽ വടക്കും തെക്കുമുള്ള അഭിപ്രായങ്ങളെ ഏകീകരിക്കാനും അങ്ങനെ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനും കാരണമായതായി വിലയിരുത്തപ്പെടുന്നു. എലിസബത്ത്, 30ഓളം പുസ്തകങ്ങൾ രചിച്ചു. അവയിൽ മൂന്ന് യാത്രാക്കുറിപ്പുകളും, ലേഖനങ്ങളും കത്തുകളും ഉൾപ്പെടുന്നു. അവരുടെ രചനകളും പരസ്യമായി എടുത്ത നിലപാടുകളും അക്കാലത്തെ ജനങ്ങളിൽ വൻപിച്ച സ്വാധീനം ചെലുത്തിയിരുന്നു.

ജീവിതരേഖ

തിരുത്തുക

കണക്റ്റിക്കട്ടിലെ ലിച്ച്ഫീൽഡിൽ 1811 ജൂൺ 14-നാണ് ഹാരിയറ്റ് ബീച്ചർ ജനിച്ചത്. 1832-ൽ സിൻസിനാറ്റിയിലേക്ക് താമസം മാറ്റി. 1836-ൽ കാല്വിൻ ഇ. സ്റ്റോവിനെ വിവാഹം കഴിച്ചു. 1850-ൽ ന്യൂ ഇംഗ്ലണ്ടിലേക്ക് മാറി.

സാഹിത്യജീവിതം

തിരുത്തുക

1851-നും 52 -നുമിടക്ക് വാഷിങ്ടൺ ഡി.സി.യിൽ നിന്നും പുറത്തിറങ്ങുന്നതും അടിമത്തത്തിനെതിരെ നിലകൊള്ളുന്നതുമായ നാഷണൽ എറാ എന്ന വർത്തമാനപ്പത്രത്തിൽ തുടർക്കഥകൾ എഴുതി. 1852 ഈ കഥകൾ ഒന്നിച്ചു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. അടിമത്തത്തെ കടന്നാക്രമിച്ച ഈ കഥാസമാഹാരമാണ് അങ്കിൾ ടോംസ് കാബിൻ. ഇതിനുപുറമേ മറ്റു കൃതികളും എഴുതിയിട്ടുണ്ടെങ്കിലും അവക്കൊന്നും അങ്കിൾ ടോംസ് കാബിൻ ഉണ്ടാക്കിയ ചലനങ്ങളെ വെല്ലാൻ സാധിച്ചില്ല.

അന്ത്യം

തിരുത്തുക

1896 ജൂലൈ 1-ന് കണക്റ്റിക്കട്ടിലെ ഹാർട്ഫോർഡിൽ വച്ച് സ്റ്റോ മരണമടഞ്ഞു.

  • ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 26 - ദില്ലി എഡിഷൻ - താൾ 2 - ദ് ഗ്രേറ്റ് വൺസ് എന്ന പംക്തിയിൽ ഹാരിയറ്റ് ബീച്ചർ സ്റ്റോ എന്ന തലക്കെട്ടിൽ വി.കെ. സുബ്രമണ്യൻ എഴുതിയ ലേഖനം.

റഫറൻസുകൾ

തിരുത്തുക