ഹാരിയറ്റ് കെസിയ ഹണ്ട്
ഹാരിയറ്റ് കെസിയ ഹണ്ട് (ജീവിതകാലം: നവംബർ 9, 1805 - ജനുവരി 2, 1875) ഒരു ആദ്യകാല വനിതാ ഫിസിഷ്യനും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായിരുന്നു. ഇംഗ്ലീഷ്:Harriot Kezia Hunt. 1850-ൽ മസാച്ചുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നടന്ന ആദ്യത്തെ ദേശീയ വനിതാ അവകാശ കൺവെൻഷനുകളിൽ അവർ പ്രഭാഷണം നടത്തിയിരുന്നു.
ഹാരിയറ്റ് ഹണ്ട് | |
---|---|
ജനനം | നവംബർ 9, 1805 |
മരണം | ജനുവരി 2, 1875 | (പ്രായം 69)
അന്ത്യ വിശ്രമം | മൗണ്ട് ഓബർൺ സെമിത്തേരി |
വിദ്യാഭ്യാസം | Women's Medical College of Pennsylvania, honorary M.D. |
തൊഴിൽ | Teacher Medical doctor Women's rights activist |
ആദ്യകാലജീവിതം
തിരുത്തുക1805-ൽ മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണിൽ ജോവാബ് ഹണ്ടിന്റെയും കെസിയ വെന്റ്‌വർത്ത് ഹണ്ടിന്റെയും മകളായി ഹാരിയറ്റ് ജനിച്ചു. മാതാപിതാക്കളുടെ സഹായത്തോടെ വീട്ടിലിരുന്നാണ് അവർ പഠനം നടത്തിയത്. ഹണ്ടിന്റെ പിതാവ് 1827-ൽ മരിച്ചതോടെ കുടുംബത്തിന് സാമ്പത്തിക പിന്തുണയില്ലാതായി.[1] ഹാരിയറ്റ് ഹണ്ടും സഹോദരി സാറാ ഹണ്ടും ചേർന്ന് സ്വയം പര്യാപ്തത നേടുന്നതിനായി അവരുടെ വീട്ടിൽ ഒരു സ്വകാര്യ വിദ്യാലയം തുറന്നു.[2] അധ്യാപനം പണം കൊണ്ടുവന്നെങ്കിലും, തന്റെ ജീവിതത്തിൽ താൻ ചെയ്യാൻ ആഗ്രഹിക്കുന്നത് അതല്ലെന്ന് ഹണ്ടിന് തോന്നി. താമസിയാതെ രോഗബാധിതയായ ഹണ്ടിന്റെ സഹോദരിയ്ക്ക് പരമ്പരാഗത ഡോക്ടർമാരുടെ ചികിത്സയിൽ സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല.
ഡോ. റിച്ചാർഡ് ഡിക്സൺ മോട്ടടിനെ സാറയെ ചികിത്സിക്കാനായി വിളിച്ചു. സാറ സുഖം പ്രാപിച്ചു. ഇതിനുശേഷം 1833 [3] ൽ എലിസബത്ത് മോട്ടിന്റെയും ഡോ. മോട്ടിന്റെയും കീഴിൽ ഹാരിയറ്റ് വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങി. അക്കാലത്തെ പൊതുവായ രീതികൾ ഉപയോഗിക്കുന്നതിനുപകരം, മോട്ട് ദമ്പതികൾ രോഗികളെ ശക്തിപ്പെടുത്താനും സുഖപ്പെടുത്താനും സഹായിക്കുന്നതിന് മോട്ട് വിശ്രമവും ഉല്ലാസവും അതുപോലെ ഔഷദ ചെടികളും ഉപയോഗിച്ചു. ഡോ. മോട്ടിന്റെ ഒട്ടുമിക്ക സ്ത്രീ രോഗികളെയും പൊതുവെ മേൽനോട്ടം വഹിച്ചിരുന്ന എലിസബത്ത് മോട്ടിനൊപ്പം ജോലി ചെയ്യുന്നതിനിടയിൽ നിരീക്ഷണത്തിലൂടെ ഹാരിയറ്റ് വളരെയധികം പഠിച്ചു [4] 1835-ൽ ഹാരിയറ്റ് ഒരു മെഡിക്കൽ ഡിപ്ലോമ ഇല്ലാതെ സ്വന്തം കൺസൾട്ടിംഗ് ഓഫീസ് തുറന്നു. [3]
വിദ്യാഭ്യാസവും പരിശീലനവും
തിരുത്തുക1847-ൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിലേക്ക് അപേക്ഷിച്ച ആദ്യ വനിതയാണ് ഹാരിയറ്റ് . ഡോ. ഒലിവർ വെൻഡൽ ഹോംസ് സീനിയർ ആയിടെയാണ് സ്കൂളിന്റെ ഡീനായി നിയമിക്കപ്പെട്ടത്. അദ്ദേഹം, അവളുടെ അപേക്ഷ സ്വീകരിക്കുന്നത് ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ മുഴുവൻ പുരുഷ വിദ്യാർത്ഥി സംഘടനയും [5] കൂടാതെ യൂണിവേഴ്സിറ്റി ഓവർസിയർമാരും മറ്റ് അദ്ധ്യാപക അംഗങ്ങളും അദ്ദേഹത്തെ കഠിനമായി വിമർശിച്ചു, അവളുടെ അപേക്ഷ പിൻവലിക്കാൻ അവളോട് ആവശ്യപ്പെടുകയും ചെയ്തു. [6] 1849-ൽ ജനീവ കോളേജിൽ നിന്ന് എലിസബത്ത് ബ്ലാക്ക്വെൽ ബിരുദം നേടിയ ശേഷം, ഹാരിയറ്റ് വീണ്ടും ഹാർവാർഡിലേക്ക് അപേക്ഷിച്ചു, പക്ഷേ അത് വീണ്ടും നിരസിക്കപ്പെട്ടു. [7] ഹണ്ടിന്റെ അപേക്ഷയും നിഷേധവും അതിനെ തുടർന്നുള്ള വർഷങ്ങളിൽ, മറ്റ് സ്ത്രീകളും നിരസിക്കപ്പെട്ടു. 1945 വരെ ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ, ആദ്യമായി സ്ത്രീകളെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനായി 10 വർഷത്തെ ട്രയലിൽ പ്രവേശിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി യോഗ്യതയുള്ള പുരുഷ അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനാലാണ് ഈ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചത്. [8] രണ്ടാമത്തെ അപേക്ഷയ്ക്ക് ശേഷം ഹാർവാർഡിലേക്ക് അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ഹാരിയറ്റ് സ്വന്തമായി മെഡിസിൻ പരിശീലനം തുടർന്നു. 1853- ൽ പെൻസിൽവാനിയയിലെ ഫീമെയിൽ മെഡിക്കൽ കോളേജിൽ നിന്ന് അവൾക്ക് ഒരു ഓണററി എംഡി ലഭിച്ചു. [7]
ഹാരിയറ്റ് അവളുടെ മെഡിക്കൽ പ്രാക്ടീസിലുടനീളം വിമർശിക്കപ്പെട്ടു, അവളുടെ തൊഴിൽ അക്കാലത്തെ പരമ്പരാഗത സ്ത്രീത്വത്തിന് അനുയോജ്യമല്ലെന്ന് വിശ്വസിച്ചവരിൽ നിന്നായിരുന്നു പ്രധാന വിമർശനങ്ങൾ ഉയർന്നത്. ഉദാഹരണത്തിന്, 1858-ലെ ഒരു ന്യൂയോർക്ക് ടൈംസ് ലേഖനം അവളെ പരിഹസിച്ചു. [9] നേരെമറിച്ച്, സ്ത്രീത്വമാണ് സ്ത്രീകളെ പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തിന് അനുയോജ്യമാക്കുന്നതെന്ന് ഹാരിയറ്റ് വിശ്വസിച്ചു. അവൾ ചോദിച്ചതുപോലെ, "ശരീരവും മനസ്സും വേദനിക്കുന്ന ഒരു സഹോദരിയുടെ കൈപിടിച്ച് അവളുടെ രോഗങ്ങളുടെ കാരണം കാണിക്കുന്നതിനേക്കാൾ കൂടുതൽ സൂക്ഷ്മമായ സ്ത്രീലിംഗവും യഥാർത്ഥ സ്ത്രീത്വവും മറ്റെന്താണ്?" [10]
മെഡിസിൻ പഠിക്കാനും പരിശീലിക്കാനുമുള്ള സ്ത്രീകളുടെ അവകാശത്തിനും പൊതുവെ വിദ്യാഭ്യാസം നേടാനും തൊഴിലുകൾ തേടാനുമുള്ള അവകാശത്തിനായി ഹാരിയറ്റ് ആവേശത്തോടെ വാദിച്ചു. ആളുകൾ സാമൂഹിക പാരമ്പര്യങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങുന്ന ഒരു "പരിവർത്തന യുഗത്തിലാണ്" താൻ ജീവിക്കുന്നതെന്ന് അവൾ വിശ്വസിച്ചു. [11] 1843-ൽ ഹാരിയറ്റ് ലേഡീസ് ഇൻ ഫിസിയോളജി സൊസൈറ്റി സ്ഥാപിച്ചു. ശരീരശാസ്ത്രത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവർ പ്രഭാഷണങ്ങൾ നടത്തി. [12] 1850- ൽ മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നടന്ന ദേശീയ വനിതാ അവകാശ കൺവെൻഷനിൽ അവർ പങ്കെടുത്തു. ഏതാനും വർഷങ്ങളായി, അടിമത്തം നിർത്തലാക്കുന്നതിനെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും പ്രഭാഷണം നടത്താൻ ഹാരിയറ്റ് സമയം ചെലവഴിച്ചു. [13] അവളുടെ ജിവീതത്തിന്റെ ഭൂരിഭാഗവും "ഗ്ലാൻസെസ് ആൻഡ് ഗ്ലിംസസ്:ഓർ ഫിഫ്റ്റി ഇയർസ്" സൊഷ്യൽ, ഇങ്ക്‌ലൂഡിങ് റ്റ്വന്റി ഇയർസ് പെർസണൽ ലൈഫ് (ബോസ്റ്റൺ: ജെ.പി. ജുവെറ്റ് ആൻഡ് കമ്പനി, 1856). എന്ന അവളുടെ ഓർമ്മക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ "Hunt, Harriot Kezia (1805-1875) | Encyclopedia.com". www.encyclopedia.com. Retrieved 2020-08-25.
- ↑ Kelly, Howard A.; Burrage, Walter L. (eds.). . . Baltimore: The Norman, Remington Company.
- ↑ 3.0 3.1 Kelly, Howard A.; Burrage, Walter L. (eds.). . . Baltimore: The Norman, Remington Company.
- ↑ Harriot Kezia Hunt. (2016). In Encyclopædia Britannica. Retrieved from http://www.britannica.com/biography/Harriot-Kezia-Hunt
- ↑ Menand, Louis. The Metaphysical Club: A Story of Ideas in America. New York: Farrar, Straus and Giroux, 2001: 8. ISBN 0-374-19963-9.
- ↑ Gibian, Peter. Oliver Wendell Holmes and the Culture of Conversation. Cambridge: Cambridge University Press, 2001: 176. ISBN 0-511-01763-4.
- ↑ 7.0 7.1 Kelly, Howard A.; Burrage, Walter L. (eds.). . . Baltimore: The Norman, Remington Company.
- ↑ Sedgwick, Jessica (2012). "The Archives for Women in Medicine: Documenting Women's Experiences and Contributions at Harvard Medical School". Centaurus. 54 (4): 305–306. doi:10.1111/j.1600-0498.2012.00274.x.
- ↑ Skinner, Carolyn. Women Physicians and Professional Ethos in Nineteenth-Century America. Carbondale, Illinois: Southern Illinois University Press, 2014: 7–8. ISBN 978-0-8093-3300-4.
- ↑ Lawes, Carolyn J. Women and Reform in a New England Community, 1815-1860. Lexington, KY: The University Press of Kentucky, 2000: 170. ISBN 978-0-8131-2131-4
- ↑ Lawes, Carolyn J. Women and Reform in a New England Community, 1815-1860. Lexington, KY: The University Press of Kentucky, 2000: 170. ISBN 978-0-8131-2131-4
- ↑
{{cite news}}
: Empty citation (help) - ↑ Harriot Kezia Hunt. (2016). In Encyclopædia Britannica. Retrieved from http://www.britannica.com/biography/Harriot-Kezia-Hunt